സിനിമ

ചികിത്സയ്ക്കായി അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മമ്മൂട്ടി
അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. വന്‍കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇന്നു മുതല്‍ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം റേഡിയേഷന് വിധേയനാകും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിരയുള്ള ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചികിത്സ. റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കീമോയുള്‍പ്പെടെ തുടര്‍ ചികിത്സ

More »

ലൈക പ്രൊഡക്ഷന്‍സ് പിന്മാറി? ഇനി 'എമ്പുരാന്റെ' നിര്‍മ്മാണ പങ്കാളിയല്ല!
'എമ്പുരാന്‍' സിനിമയുടെ നിര്‍മ്മാണ പങ്കാളി സ്ഥാനത്ത് നിന്നും തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. എന്നാല്‍ ലൈക നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയതായും, പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം ആശിര്‍വാദ് സിനിമാസ് നേരത്തെ ആരംഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോട് കൂടി പുറത്തുവരും എന്നാണ് പുതിയ സൂചനകള്‍. മോളിവുഡിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിന് നാളുകള്‍ മാത്രം ശേഷിക്കവെയാണ് പുതിയ

More »

ബാലയാണ് ആദ്യ വിവാഹം രഹസ്യമാക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടത്-എലിസബത്ത് ഉദയന്‍
ബാലയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നുവെന്ന കോകിലയുടെ ആരോപണം സത്യമാണെന്ന് വെളിപ്പെടുത്തി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ആദ്യ വിവാഹം തകര്‍ന്നപ്പോള്‍ ഡിവോഴ്സിന് പോലും സഹായിച്ചത് ബാലയാണ്. ആദ്യ വിവാഹം രഹസ്യമാക്കി വയ്ക്കാന്‍ പറഞ്ഞതും ബാല ആയിരുന്നു. ബാല ഭാര്യയെക്കൊണ്ട് വിഡിയോ ചെയ്യിക്കുന്നത് സ്ത്രീകള്‍ തമ്മിലടിക്കുന്നത് മാറിനിന്ന് കണ്ട് രസിക്കാനാണ് എന്നാണ് എലിസബത്ത് പറയുന്നത്. എലിസബത്തിന്റെ വാക്കുകള്‍ : അങ്ങനെ അവസാനം തേങ്ങ എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ''മാമാ വേണ്ട വേണ്ട എന്ന് പറഞ്ഞതാണ്, പക്ഷേ എനിക്ക് മിണ്ടാതിരിക്കാനാകില്ല'', എന്നൊക്കെയാണ് കോകില പറയുന്നത്. എന്നിട്ട് ആ വീഡിയോ പോസ്റ്റ് ചെയ്തത് മാമന്റെ അക്കൗണ്ടിലും. ഇനി സത്യത്തിലേക്ക് കടക്കാം. എന്റെ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച ഒരുമിച്ച് താമസിച്ചു. പക്ഷേ ഡിവോഴ്സ് കുറച്ച് വൈകിയാണ് നടന്നത്. ഡോക്ടറിനെ തന്നെയാണ് വിവാഹം

More »

എന്റെ ശരീരത്തില്‍ വച്ചു കെട്ടല്‍ ആണെങ്കില്‍ ആര്‍ക്കാണ് അതില്‍ പ്രശ്‌നം? ഹണി റോസ്
തന്റെ ശരീരഭാഗങ്ങള്‍ വച്ചു കെട്ടലാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ഹണി റോസ്. തന്റേത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം എന്നാണ് ഹണി റോസ് ചോദിക്കുനന്ത്. തന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുളളത് എന്നായിരുന്നു ഹണിയോടുളള ചോദ്യം. വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം. ഇനി ഞാന്‍ വച്ചുകെട്ടി പോയാല്‍ അത് ആരെയാണ് ബാധിക്കുന്നത് ? അത് എന്നെ ബാധിച്ചാല്‍ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത് ? എന്റെ ശരീരത്തില്‍ ഞാന്‍ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാല്‍ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാന്‍ എന്റെ ശരീരത്തിലല്ലേ

More »

പീഡന കേസിലെ കുറ്റപത്രം റദ്ദാക്കാന്‍ സംവിധായകന്‍ രഞ്‌ജിത്ത്‌ ഹൈക്കോടതിയില്‍
ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംവിധായകന്‍ രഞ്‌ജിത്ത്‌ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ പരിഗണിക്കാന്‍ കേസ്‌ പത്തു ദിവസത്തേക്കു മാറ്റി. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ്‌ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്‌. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്‌. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആദ്യം രജിസ്‌റ്റര്‍ ചെയ്‌ത കേസാണിത്‌. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്താന്‍ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്‌. ഈ വിഷയത്തിന്റെ പേരിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

More »

ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറല്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നു
മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍, പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിനിമാ മേഖലയിലെ ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒന്‍പത് കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. മറ്റ് കേസുകളില്‍ തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട

More »

'പണി' നായിക അഭിനയ വിവാഹിതയാകുന്നു
ജോജു ജോര്‍ജിന്റെ പണി എന്ന ചിത്രത്തിലെ നായിക അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹവര്‍ഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു' എന്നാണ് അഭിനയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കലാ ജീവിതത്തില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് അഭിനയ.

More »

ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിച്ച് ഇളയരാജ
ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തീയേറ്ററിലായിരുന്നു ഇളയരാജയുടെ കരിയറിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണിയായ 'വാലിയന്റ്' എന്ന പരിപാടി അരങ്ങേറിയത്. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു സംഗീത സംവിധായകന്‍ ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിക്കുന്നത്. റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയില്‍ പങ്കുചേര്‍ന്നത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും വേദിയില്‍ അരങ്ങേറി. ഇതോടെ ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് ലണ്ടനില്‍ ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്ന ആദ്യ സംഗീതഞ്ജനായി ഇളയരാജ മാറി. പാശ്ചാത്യ സംഗീത ഘടകങ്ങള്‍ സിനിമാ സംഗീതത്തിനായി ഉപയോഗിച്ച ആദ്യത്തെ ഇന്ത്യക്കാരനും മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതഞ്ജനുമായി ഇളയരാജ മാറി. റോയല്‍

More »

'വൈകി ഉദിച്ച വിവേകം;; മാര്‍ക്കോ സിനിമ നിരോധനത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ
മാര്‍ക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈല്‍ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുമ്പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വയലന്‍സ് രംഗങ്ങള്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാട് എടുക്കുന്നതില്‍ എന്ത് പ്രസക്തി. വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരെ കേസ് എടുക്കുന്നത് പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാ ബാവാ പ്രതികരിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് മാര്‍ക്കോയ്ക്ക് ടെലിവിഷനില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions