നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയര്‍ ലി ലോപ്പസിനെതിരെ എറണാകുളത്തെ ചെങ്ങമനാട് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354 (ലൈംഗിക അതിക്രമം, സ്ത്രീകളെ അപമാനിക്കല്‍), 451 (അതിക്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2017ല്‍ പരാതിക്കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ബെംഗളൂരുവില്‍ 'ആഭാസം' എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. 2018ല്‍ നടനെതിരെ സമാനമായ ആരോപണമാണ് യുവതി ഉന്നയിച്ചത്. അലന്‍സിയര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഇക്കാര്യം അറിയിച്ചിരുന്നതായി അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരിയെ അവഗണിക്കുകയായിരുന്നു. താന്‍ ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് അലന്‍സിയര്‍ വാദിച്ചു.
2018ല്‍, പരാതിക്കാരി
More »
ചലച്ചിത്ര അക്കാദമായി ചെയര്‍മാനായി പ്രേം കുമാര്‍: ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേം കുമാറിന് താത്കാലിക ചുമതല. ലെംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ പ്രേം കുമാറിന് ചുമതല നല്‍കിയത്. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് പ്രേം കുമാര്‍. അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവിറക്കിയത്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.
More »
ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, ഡ്രഗ് പാര്‍ട്ടി വിവാദത്തില്‍ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയെന്ന് റിമ കല്ലിങ്കല്‍
തനിക്കെതിരെ ഡ്രഗ് പാര്‍ട്ടി ആരോപണം ഉന്നയിച്ച ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് അവര്‍ പറഞ്ഞു, അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുകയും ഗായിക ചെയ്തു. അതിനാല്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് റിമ വ്യക്തമാക്കി. റിമ കല്ലിങ്കലിന്റെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു സുചിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
റിമ കല്ലിങ്കലിന്റെ കുറിപ്പ് :
വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യൂസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ്
More »
താരസംഘടനയായ 'അമ്മ'യ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് നടി പത്മപ്രിയ
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ലൈംഗിക അതിക്രമ പരാതിയ്ക്ക് പിന്നാലെ ഭാരവാഹികള്‍ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് ഡബ്ലിയു സി സി അംഗമായ നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു
അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ
More »
റിമ കല്ലിങ്കലും ആഷിഖ് അബുവും ലഹരിപ്പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്ന് ഗായിക സുചിത്ര
നടി റിമ കല്ലിങ്കലിനും ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണ് എന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്.
റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവര്‍ ചോദിച്ചു. ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം
More »
'ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ'; ഹേമ കമ്മറ്റി അംഗം നടി ശാരദ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മയില്ലെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനാണ് ? ഈ വിഷയം വിട്ട് നിങ്ങള്‍ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും ശാരദ പറയുന്നു. ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ അഭിപ്രായപ്പെടുന്നു.
തെളിവെടുപ്പിനെക്കുറിച്ച് ഓര്‍മയില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓര്‍മയില്ലെന്നാണ് നടി ശാരദ പറയുന്നത്. കൂടാതെ റിപ്പോര്‍ട്ടിലെ ശാരദയുടെ വിവാദ പരാമര്‍ശങ്ങളില്‍ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.
ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം
More »
മുതിര്‍ന്ന സംവിധായകന്‍ ഹരിഹരനെതിരെ 'മീ ടു' ആരോപണവുമായി നടി ചാര്‍മിള
മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മ്മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള.
ചാര്‍മിളയുടെ ആരോപണങ്ങള്‍ ശരിവച്ച് നടന്‍ വിഷ്ണുവും രംഗത്തെത്തി. ''ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്.''
''ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോ എന്നാണ് ഹരിഹരന്‍ ചോദിച്ചത്. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പൊരിക്കും. ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി
More »
'ഞാന്‍ എന്തുപറയാനാണ്'? വഴുതിമാറി മോഹന്‍ലാല്‍
തിരുവനന്തപുരം : മലയാള സിനിമയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നെങ്കിലും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയും പ്രതിരോധം തീര്‍ത്തും മോഹന്‍ലാല്‍. ശനിയാഴ്ച രാവിലെ മുതല്‍ ചാനല്‍പ്പട ലാലേട്ടന്റെ വായുടെ നേരെ മൈക്കും നീട്ടി കാത്തിരുന്നിട്ടും കിട്ടാനുള്ളതൊന്നും കിട്ടിയില്ല. ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായും താന്‍ സിനിമയിലെ പവര്‍ഗ്രൂപ്പില്‍ പെട്ട ആളല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞുവെന്നു മാത്രം. മലയാള സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച മോഹന്‍ലാല്‍ പ്രസക്തമായ പല ചോദ്യങ്ങളോടും ഒഴിഞ്ഞുമാറി. മാധ്യമങ്ങള്‍ മലയാള സിനിമയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും എല്ലാവരും കൂടി രക്ഷിക്കണമെന്നും അപേക്ഷിച്ചു. ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചോ അതില്‍ പറഞ്ഞിരിക്കുന്ന പവര്‍ഗ്രൂപ്പിനെക്കുറിച്ചോ തനിക്കറിയില്ല എന്ന നിലയിലായിരുന്നു
More »
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി
സംവിധായകന്‍ രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ നടി രേവതിക്ക് അയച്ചു കൊടുത്തുവെന്ന യുവാവിന്റെ ആരോപണത്തോട് പ്രതികരിച്ച് രേവതി. തനിക്ക് അത്തരം ചിത്രങ്ങള്‍ ഒന്നും രഞ്ജിത്ത് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേവതി പ്രതികരിച്ചിരിക്കുന്നത്.
'രഞ്ജിത്തിനെയും എന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്ക് അറിയാം. എന്നാല്‍ ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ല' എന്നാണ് രേവതി പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു യുവാവും രംഗത്തെത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു
More »