ബിസിനസ്‌

ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
വിലക്കയറ്റം അതേപടി നില്‍ക്കുമ്പോഴും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദം നേരിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇഴയാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധിതമാകുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ജിഡിപി കേവലം 0.1 ശതമാനം മാത്രം വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്. അടുത്ത ഏതാനും യോഗങ്ങളില്‍ ഒരു കട്ടിംഗ് പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സാറാ ബ്രീഡെന്‍ സൂചിപ്പിച്ചു. ഇതോടെ 3.75 ശതമാനത്തില്‍ നിന്നും പലിശ നിരക്കുകള്‍ 3.5 ശതമാനത്തിലേക്ക് താഴാനുള്ള സാധ്യത 63 ശതമാനം ഉയര്‍ന്നതായി വിപണികള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 5-4 എന്ന വ്യത്യാസത്തിലാണ് പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള തീരുമാനം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി കൈക്കൊണ്ടത്. പണപ്പെരുപ്പം ഉയര്‍ന്ന്

More »

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വളര്‍ച്ചയും, പണപ്പെരുപ്പവും ദുര്‍ബലമായി തുടരുന്നതിനിടെയാണ് തീരുമാനം. എംപിസിയില്‍ 4-നെതിരെ 5 വോട്ടിനാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 2024 മധ്യത്തോടെയാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയത്. 'സ്പ്രിംഗ് സീസണോടെ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നല്ല വാര്‍ത്തയാണ്. പണപ്പെരുപ്പം അവിടെ തന്നെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതിനാലാണ് പലിശ നിരക്ക് 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. കാര്യങ്ങള്‍ നന്നായി പോയാല്‍ ബാങ്ക് നിരക്കുകള്‍ ഈ വര്‍ഷം കൂടുതല്‍ കുറയ്ക്കാനാകും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി

More »

പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : രൂപയ്‌ക്കെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെ 125 ലേയ്ക്ക് എത്തി. ഒരു പൗണ്ടിന്റെ വില 125.52 രൂപവരെയെത്തി . നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024

More »

പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
വിലക്കയറ്റം ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്ന വിഷയം ഉടനെ നടപ്പാകില്ല. പലിശ നിരക്കുകള്‍ ഘട്ടം ഘട്ടമായി കുറയുമെന്ന പ്രതീക്ഷയായിരുന്നു മോര്‍ട്ട്‌ഗേജ് വിപണിയ്ക്ക്. വേഗത്തിലൊന്നും ഇനി പലിശ കുറയ്ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച തോതില്‍ പലിശ കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വെളിപ്പെടുത്തല്‍. യുകെയിലെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നതും, യുഎസിലെ നിരക്ക് കുറയ്ക്കലുകളും ചേര്‍ന്നാണ് ഈ തടസ്സം സൃഷ്ടിക്കുന്നതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗം മെഗാന്‍ ഗ്രീന്‍ പറഞ്ഞു. യുകെയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത് എംപിസിയാണ്. ഈ വര്‍ഷം ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ശക്തമായാണ് വേതനം വര്‍ദ്ധിക്കുന്നതെന്ന് ഗ്രീന്‍ വ്യക്തമാക്കി. ഇത് ജനങ്ങള്‍ക്ക് സുഖമുള്ള കാര്യമാണെങ്കിലും മറുവശത്ത്

More »

അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയില്‍ പണപ്പെരുപ്പം വര്‍ധിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ 3.2 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ പണപ്പെരുപ്പം 3.4 ശതമാനത്തിലെത്തി. സാമ്പത്തിക വിദഗ്ധര്‍ 3.3 ശതമാനം വര്‍ധനവു മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. സിഗററ്റിനുള്ള അധിക നികുതിയും ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതും എയര്‍ ടിക്കറ്റ് വിലയുമെല്ലാം പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുണ്ട്. പണപ്പെരുപ്പം കൂടിയത് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തില്‍ തന്നെ തുടരാനാണ് ഇനി സാധ്യത. എന്നാല്‍ വിലക്കയറ്റം കുറഞ്ഞാല്‍ ഏപ്രിലിലോടെ പലിശനിരക്കില്‍ മാറ്റമുണ്ടായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സര്‍ക്കാരിന്റെ ലക്ഷ്യം ജീവിത ചെലവ് കുറയ്ക്കലാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഏതായാലും വില

More »

ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഇതോടെ പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു. ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
പ്രതീക്ഷിച്ചതുപോലെ ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി കുറച്ചു. 2023 തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബാങ്ക് വ്യക്തമാക്കി. വ്യാഴാഴ്ച ഒന്‍പത് അംഗങ്ങളുള്ള മോണിറ്ററി പോളിസി കമ്മിറ്റിയില്‍ 5-4 എന്ന ഭൂരിപക്ഷത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനമായത്. പലിശനിരക്കുകള്‍ ക്രമേണ താഴേക്കുള്ള വഴിയിലാണെന്നും, എന്നാല്‍ ഭാവിയിലെ കുറവ് സമ്പദ്‌വ്യവസ്ഥയുടെ നില അനുസരിച്ചായിരിക്കുമെന്നും ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. അതേസമയം, ചില അംഗങ്ങള്‍ പലിശനിരക്ക് കുറയ്ക്കുന്നതില്‍ ഇപ്പോഴും ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സേവനമേഖലയിലെ വിലക്കയറ്റവും വേതനവര്‍ധനവും ലക്ഷ്യനിരക്കിന് മുകളിലാണെന്ന ആശങ്കയും ചര്‍ച്ചയായി. പലിശനിരക്ക്

More »

പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി . മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. 2025 നവംബര്‍ വരെയുള്ള വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ഒരു മാസം മുന്‍പ് 3.6 ശതമാനത്തില്‍ നിന്ന ശേഷമാണ് ഈ താഴ്ച. ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ വില കൂടുകയും, കുറയുകയും ചെയ്യുന്നതിന് അനുസരിച്ചാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഇത് ഓരോ വ്യക്തികളുടെയും ചെലവാക്കല്‍ ശേഷിയെയും, പണം ഏത് വിധത്തില്‍ ഉപയോഗിക്കാമെന്നതിനെയും സ്വാധീനിക്കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ വിലക്കയറ്റം തുടരുകയാണെങ്കിലും മുന്‍പത്തേക്കാള്‍ ഇതിന് വേഗത കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ഭക്ഷ്യവില കുറഞ്ഞതാണ് പ്രധാനമായും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചത്. ഇക്കണോമിസ്റ്റുകള്‍ പണപ്പെരുപ്പം കുറയുമെന്ന്

More »

ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 97,000 കടന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 97,680 രൂപയാണ്. ഇന്ന് രാവിലെ പവന് 1400 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയര്‍ന്ന് വില സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം. 2025 ഒക്ടോബര്‍ 17 ന്റെ റെക്കോര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബര്‍ 17ന് പവന് 97360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions