എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
കാന്‍സര്‍ ഇമ്യൂണോ തെറാപ്പിക്കിടെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാകുന്ന 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' (സി.ആര്‍.എസ്.) തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം ബ്രിട്ടനിലെ ആറ് എന്‍എച്ച്എസ് ആശുപത്രികളില്‍ ആരംഭിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായ പൂള്‍ബെഗ് ഫാര്‍മ വികസിപ്പിച്ച 'പോള്‍ബ് 001' എന്ന മരുന്നാണ് പരീക്ഷണത്തിന് വിധേയമാകുന്നത്.
രക്താര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സര്‍ ചികിത്സകളില്‍ രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ട് പ്രവര്‍ത്തിക്കുന്നതിലൂടെ സി.ആര്‍.എസ്. ഉണ്ടാകാം. പനി, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, അവയവങ്ങള്‍ക്ക് കേടുപാടുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ അവസ്ഥ ചിലപ്പോള്‍ ജീവന് ഭീഷണിയാകാറുണ്ട്. ഇമ്യൂണോതെറാപ്പി സ്വീകരിക്കുന്നവരില്‍ വലിയൊരു വിഭാഗത്തെ ഇത് ബാധിക്കുന്നുണ്ടെങ്കിലും മുന്‍കൂട്ടി തടയാനുള്ള അംഗീകൃത ചികിത്സ നിലവിലില്ലെന്നാണ് വിദഗ്ധര്‍
More »
സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന അന്തര്‍ദേശീയ പഠനം ലക്ഷക്കണക്കിന് സ്തനാര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നു. രോഗികള്‍ക്ക് കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഡി.എന്‍.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. ഇതിലൂടെ ചികിത്സയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാന്‍ സാധിക്കും.
യുകെ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിര്‍ണയം നടത്തിയ സ്ത്രീകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീന്‍ പരിശോധന ഉപയോഗിച്ച് കാന്‍സറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയില്‍ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടില്‍ മൂന്നിലധികം രോഗികള്‍ക്ക് കീമോതെറാപ്പി
More »
യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
യുകെയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഓരോ 80 സെക്കന്റിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിലയിരുത്തല്‍ പ്രകാരം വര്‍ഷത്തില്‍ 403000 ലേറെ പേര്‍ക്കാണ് കാന്‍സര്‍ കണ്ടെത്തുന്നത്.
10 വര്‍ഷത്തിനിടെ രോഗനിരക്ക് 610ല്‍ നിന്ന് 620 (ഒരു ലക്ഷം ആളില്‍) ആയി ഉയര്‍ന്നു. അമിതവണ്ണം കൂടുന്നതും ഒരു പ്രധാന ഘടകമാണ്. നേരത്തെ കണ്ടെത്തുന്ന കേസുകളുടെ ശതമാനം 54%ല്‍ നിന്ന് 55% ആയി .
എന്‍എച്ച്എസ് കൂടുതല്‍ രോഗികളുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2025ല്‍ മാത്രം 1,07,000 രോഗികള്‍ 62 ദിവസത്തിലധികം ചികിത്സ തുടങ്ങാന്‍ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം മൂലം വേണ്ടത്ര രോഗികള്‍ക്ക് ചികിത്സ നല്‍കാനാകുന്നില്ല.
More »
യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
മാറുന്ന ജീവിതശൈലിയും സാഹചര്യങ്ങളും മൂലം കാന്‍സര്‍ എന്ന വ്യാധി ആരോഗ്യമേഖലയിലെ വില്ലനായി മാറിയിട്ട് കാലങ്ങളായി. ഓരോ വര്‍ഷം കഴിയുംതോറും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. യഥാസമയം രോഗം സ്ഥിരീകരിക്കാന്‍ കഴിയാത്തതാണ് ഭൂരിഭാഗം കേസുകളിലും തിരിച്ചടിയാകുന്നത്. ബ്രിട്ടനും കാന്‍സറിന്റെ പിടിയിലാണ്. യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ വീതം കാന്‍സര്‍ കണ്ടെത്തുന്നുവെന്നാണ് പുതിയ കണക്കുകള്‍.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഏകദേശം 424,000 പേരാണ് ഓരോ വര്‍ഷവും ഈ ഞെട്ടിക്കുന്ന വാര്‍ത്ത നേരിടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഓരോ 90 സെക്കന്‍ഡിലുമാണ് രോഗം തിരിച്ചറിഞ്ഞിരുന്നത്.
എന്നാല്‍ രോഗത്തിന്റെ സാധ്യത വര്‍ധിക്കുമ്പോഴും യുകെയില്‍ ചികിത്സ ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായി അവശേഷിക്കുന്നുവെന്ന് എന്‍എച്ച്എസ് ഡാറ്റ അനലൈസ് ചെയ്ത മാക്മില്ലണ്‍
More »
യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം പരിതാപകരമാകുന്നുവെന്ന് നാഷണല്‍ ചൈല്‍ഡ് ബെര്‍ത്ത് ട്രസ്റ്റ് റിപ്പോര്‍ട്ട്. ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രസവ ശേഷം മതിയായ പ്രസവാനന്തര സുരക്ഷയും പിന്തുണയുമില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2000 ലേറെ പേരെ ഉള്‍പ്പെടുത്തിയ സര്‍വേയില്‍ 24 ശതമാനം സ്ത്രീകള്‍ക്ക് പ്രസവ ശേഷം സ്ഥിരമായി എന്‍എച്ച്എസ് ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്ന് വ്യക്തമായി.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 87 ശതമാനം സ്ത്രീകള്‍ക്ക് ഇടയ്‌ക്കെങ്കിലും അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. 22 ശതമാനം പേര്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് എപ്പോഴുമെന്ന് കണ്ടെത്തി. 62 ശതമാന സ്ത്രീകള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നതായും 12 ശതമാനം പേര്‍ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഇതു സൃഷ്ടിക്കുന്നതായും കണ്ടെത്തി. ഗര്‍ഭിണികളായ
More »
കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
എന്‍എച്ച്എസിന് പൊതുവെ രോഗികളുടെ ബാഹുല്യം മൂലം കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പ്രായമായവര്‍ മാത്രമല്ല കുട്ടികളും കൗമാരക്കാരും എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുകയാണ്.
കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) വര്‍ദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്കൂള്‍ പ്രായക്കാര്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും, യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല.
കൗമാരത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയാല്‍, ഗൗരവമേറിയ രോഗങ്ങള്‍ തടയാനാകും
More »
എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
എന്‍എച്ച്എസില്‍ കാന്‍സറും ഹൃദ്രോഗവും പോലുള്ള ഗൗരവമേറിയ രോഗമുള്ളവര്‍ക്ക് വേണ്ട ചികിത്സ അടിയന്തരമായി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പരിശോധനകള്‍ക്ക് തന്നെ മാസങ്ങള്‍ വൈകുന്നു. റോയല്‍ കോളജ് ഓഫ് റേഡിയോളജിസ്റ്റ് നടത്തി വിശകലനത്തിലാണ് ആരോഗ്യ മേഖലയിലെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്.
സെപ്തംബറില്‍ 3.86 ലക്ഷം പേര്‍ ആറാഴ്ചയോളം കാത്തിരുന്നുവെന്ന റിപ്പോര്‍ട്ടും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗ നിര്‍ണയവും ചികിത്സയും വൈകുന്നതോടെ രോഗിയുടെ ആരോഗ്യനില പരുങ്ങലിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യ വിഭാഗത്തിലുടനീളം ആറാഴ്ചത്തെ സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെ ക്ഷാമം രൂക്ഷമാണ്. പരിശോധനകള്‍ വൈകാന്‍ കാരണം ഇതാണ്. രോഗികളുടെ വേദനയും ആശങ്കയും നീണ്ട കാത്തിരിപ്പില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. കാന്‍സര്‍
More »
ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ആസ്മ മൂലം ബുദ്ധിമുട്ടുന്നുണ്ട്. തീവ്ര ആസ്മയുള്ളവര്‍ക്ക് പലപ്പോഴും ദിവസേന സ്റ്റിറോയിഡ് ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘകാലം ഈ ഗുളികകള്‍ ഉപയോഗിക്കുന്നത് അസ്ഥിക്ക് ബലക്ഷയം, പ്രമേഹം, അണുബാധകള്‍ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയായേക്കാം.
അങ്ങനെയിരിക്കെയാണ് ആസ്മ രോഗികള്‍ക്ക് ആശ്വാസമായി സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം വന്നിരിക്കുന്നത്.
യുകെയില്‍ തന്നെ ആസ്മ വലിയൊരു ആരോഗ്യപ്രശ്നമായി തുടരുന്നതിനാല്‍, നല്ലൊരു പരിഹാരത്തിനായി രോഗികളും ഡോക്ടര്‍മാരും വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു.
കിംഗ്‌സ് കോളേജ് ലണ്ടന്‍ നയിച്ച അന്തര്‍ദേശീയ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത് യുകെ, യു.എസ്., ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 300 തീവ്ര ആസ്മ രോഗികള്‍ ഈ പഠനത്തില്‍
More »