ലിയോ മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
ശ്വാസകോശത്തില് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് (ലങ് അഡിനോകാര്സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന് അറിയിച്ചു. 71 കാരനായ മാര്പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും മാര്പാപ്പ സാധാരണ നിലയില് ബോധം വീണ്ടെടുത്ത് ആശുപത്രിയില് വിശ്രമത്തിലാണെന്നും മുഖ്യ സര്ജന് പ്രൊഫസര് സ്റ്റെഫാനോ മാര്ഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്സര് ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തില് തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു.
മുന്നറിയിപ്പ് എന്ന നിലയില് ഒക്ടോബര് 20 വരെ മാര്പാപ്പയുടെ എല്ലാ പൊതുപരിപാടികളും
More »
ഇസ്രയേലിലേക്കുള്ള മുഴുവന് വിമാനവും ഫ്ലൈ ദുബായ് നിര്ത്തിവച്ചു
ദുബായില് നിന്ന് ടെല് അവീവിലേക്കുള്ള വിമാനത്തിലെ അനിഷ്ട സംഭവങ്ങള്ക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവന് വിമാനവും ഫ്ലൈ ദുബായ് നിര്ത്തിവച്ചു. സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്ലൈദുബായ് വിമാന സര്വീസുകള് നിര്ത്തിവച്ചത്. 180 യാത്രക്കാരുമായി ടെല് അവീവിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റില് വച്ച് പൈലറ്റിനെ സഹപൈലറ്റ് കുത്തുകയും വിമാനം ഇസ്രായേലിലേക്ക് ഇടിച്ചിറക്കാന് ശ്രമിക്കുകയുമായിരുന്നു.
കോക്പിറ്റിനുള്ളില് ക്യാപ്റ്റന് സ്മിത് മച്ചാറിനെ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റ് മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്ക്കാന് ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റിട്ടും ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സ്മിത് മച്ചാര്, കോക്പിറ്റ് വാതില് തുറക്കാനുള്ള മെക്കാനിസം പ്രവര്ത്തിപ്പിക്കുകയും യാത്രക്കാരുടെ സഹായം അഭ്യര്ത്ഥിക്കുകയും
More »
ഫ്ലൈ ദുബായില് നടന്നത് 9/11 മോഡല് ആക്രമണ പദ്ധതി! ഇന്ത്യന് പൈലറ്റും യാത്രക്കാരും രക്ഷകരായി
ദുബായില് നിന്ന് ടെല് അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയെന്ന് ഇസ്രയേല് ഇന്റലിജന്സ് വൃത്തങ്ങള്. മറ്റൊരു ദുരന്തം ഒഴിവാക്കാന് കഴിഞ്ഞെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു പറഞ്ഞു.
ദുബായില് നിന്ന് ഇസ്രയേല് തലസ്ഥാനമായ ടെല് അവീവിലേക്ക് പറന്ന വിമാനം നാടകീയ സംഭവങ്ങള്ക്കൊടുവില് സൗദിയിലെ തബൂക്കില് അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഒമാന് സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തി പരിക്കേല്പ്പിച്ചാണ് വിമാനം തകര്ക്കാന് ശ്രമം നടത്തിയത്. കുത്തേറ്റ ഇന്ത്യന് പൈലറ്റ് സ്മിത്ത് മച്ചാറും വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രയേല് പൗരന്മാരുമാണ് വന് ദുരന്തം ഒഴിവാക്കിയത്. ആറു മണിക്കൂര് സൗദിയിലെ തബൂക്കില് തങ്ങിയ ശേഷം മറ്റൊരു വിമാനത്തില് യാത്രക്കാരെ ടെല് അവീവിലെത്തിച്ചു.
ബുധനാഴ്ച ദുബായില്നിന്ന് ഇസ്രയേലിലെ ടെല്
More »
ടെല് അവീവിലേക്കുള്ള വിമാനത്തില്നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
ദുബായില്നിന്ന് ഇസ്രയേലിലെ ടെല് അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്ളൈ ദുബായ് ബോയിംഗ് 737 മാക്സ് വിമാനം ഹൈജാക്ക് സന്ദേശത്തെ തുടര്ന്ന് സൗദിയിലിറക്കി. വിമാനം അപകട സൂചന നല്കിയതിന്റെ പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ഫ്ളൈറ്റ് ട്രാക്കിങ് സൈറ്റുകളില്നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.
34,000 അടി ഉയരത്തില് പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളില് 16,600 അടിയിലേക്ക് പതിച്ചതോടെയാണ് ആശങ്ക പരന്നത്. വിമാനത്തിലെ ട്രാന്സ്പോണ്ടര് ഹൈജാക്കിങ്ങിനെ സൂചിപ്പിക്കുന്ന '7500' എന്ന ജനറല് എമര്ജന്സി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോര്ട്ടുകള് വന്നതോടെ ആശങ്ക പരന്നു.
എന്നാല്, വിമാനത്തിന്റെ കോക്ക്പിറ്റില് പൈലറ്റുമാര് തമ്മില് ഉണ്ടായ കടുത്ത തര്ക്കത്തെ തുടര്ന്നാണ് അടിയന്തര സന്ദേശം നല്കപ്പെട്ടതെന്നും, അല്ലാതെ ഹൈജാക്കിങ് അല്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്.
More »
നേപ്പാള് മിന്നല് പ്രളയത്തില് കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള് നിറഞ്ഞ് ആശുപത്രി മോര്ച്ചറികള്
നേപ്പാള് മിന്നല് പ്രളയത്തിന്റെ ആഘാതം കരുതിയതിലും പതിന്മടങ്ങു വലുത്. വെള്ളപ്പൊക്കത്തില് മരിച്ചവരെ കണ്ടെത്തുന്നതും, കണ്ടെത്തുന്നവരെ തിരിച്ചറിയുന്നതും ദുഷ്കരമായിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില് നിന്നും കേവലം 20 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് നേപ്പാള് അധികൃതര് പറയുന്നു.
ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള് ഔദ്യോഗികമായി തിരിച്ചറിയുന്നതിന് മുന്പ് തന്നെ ഇവരെ മറവ് ചെയ്യാന് അധികൃതര് തയ്യാറെടുക്കുന്നത്. വെള്ളപ്പൊക്കം ആഞ്ഞടിച്ച മേഖലകളില് നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളാല് കാഠ്മണ്ഡുവിലെയും, സമീപപ്രദേശങ്ങളിലെയും ആശുപത്രി മോര്ച്ചറികള് നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണ്. ഇതോടെ താല്ക്കാലിക ഷെല്റ്ററുകള് തയ്യാറാക്കി ഇതിലാണ് മറ്റ് മൃതദേഹങ്ങള് സൂക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല് മൃതദേഹങ്ങള് കണ്ടെത്തുന്നതിനാല് പ്രതിസന്ധിയെ അതിജീവിക്കുന്നത് അസാധ്യമായി മാറുകയാണ്.
More »
നേപ്പാളിലെ മിന്നല്പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
മിന്നല്പ്രളയത്തില് വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാള്. ടിബറ്റന് അതിര്ത്തിയില്നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളില് വന്നാശനഷ്ടമാണ് വിതച്ചത്. ഏറ്റവും പുതിയ റിപ്പോര്ട്ടുകളനുസരിച്ച് ഇരുന്നൂറോളം പേര് ദുരന്തത്തില് മരിച്ചതായാണ് വിവരം. ആയിരത്തോളം പേരെ കാണാതായിട്ടുണ്ട്. ഇതില് 250 ഓളം ഇന്ത്യക്കാരുമുണ്ട്.
ബുധനാഴ്ച രാവിലെ ഒന്പതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റില്നിന്നുള്ള ഭോട്ടെ കോഷി നദിയില് അപ്രതീക്ഷിതമായി ജലനിരപ്പുയര്ന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളില് വന്നാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങള്ക്കുള്ളില് നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി
More »
അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
ആളും ആരവവുമില്ലാതെ, ദീര്ഘകാല കാമുകിയെ ഔദ്യോഗികമായി ജീവിതസഖിയാക്കി സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. തികച്ചും സ്വകാര്യമായ ചടങ്ങില് അഞ്ച് മക്കളെ സാക്ഷിയാക്കിയാണ് ക്രിസ്റ്റ്യാനോയും, ജോര്ജ്ജിന റോഡ്രിഗസും വിവാഹിതരായത്.
മാച്ചിംഗ് സ്വര്ണ്ണമോതിരങ്ങള് അണിഞ്ഞ വിരലുകള് കാണിക്കുന്ന ചിത്രം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചാണ് വിവാഹ വാര്ത്ത ദമ്പതികള് പുറത്തുവിട്ടത്. 'സി ലൗ ജി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.
പോര്ച്ചുഗലിലെ കാസ്കായിസിലാണ് ചടങ്ങ് നടന്നത്. സ്വകാര്യമായ, വളരെ കുറച്ച് പേര് പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്ട്ട്. ജോര്ജ്ജിനയ്ക്കൊപ്പമുള്ള രണ്ട് കുട്ടികള് ഉള്പ്പെടെ ദമ്പതികള്ക്ക് അഞ്ച് മക്കളാണുള്ളത്. ഇവര് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ശേഷമാണ് 41-കാരനായ സൂപ്പര്താരം വിവാഹത്തിലേക്ക്
More »
ബര്ലിന് ഭീകരാക്രമണം: പരുക്കേറ്റവരില് മലയാളി വിദ്യാര്ഥിയും
ജര്മനിയെ നടുക്കിയ ബര്ലിന് ക്രിസ്റ്റഫര് സ്ട്രീറ്റ് ഡേ (CSD) ഭീകരാക്രമണത്തില് പരുക്കേറ്റവരില് മലയാളിയും ഉണ്ടെന്ന് വിവരം. ആക്രമണത്തിനിടെ മുഖത്തിനും കൈയ്ക്കും പരുക്കേറ്റ ഇദ്ദേഹം നിലവില് ബര്ലിനിലെ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
വിദ്യാര്ഥി വീസയില് ജര്മനിയിലെത്തിയ യുവാവ് അപകടനില തരണം ചെയ്തതായാണ് വിവരം. ആക്രമണത്തില് മലയാളിക്കു പരുക്കേറ്റെന്ന വിവരം ബര്ലിനിലെ മലയാളി കൂട്ടായ്മകളാണ് പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി ആക്രമണത്തിന് ശേഷം, അക്രമി അബ്ദുള് ബല്ലൂട്ട് മാരകായുധങ്ങളുമായി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് മലയാളി വിദ്യാര്ഥിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഉടന്തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാസേന ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം ജര്മനിയിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സിഎസ്ഡി ഭീകരാക്രമണത്തിന് പിന്നാലെ
More »
മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില് സ്പാനീഷ് തേരോട്ടം
അര്ജന്റീനയെ 90 മിനിറ്റും നിഷ്പ്രഭരാക്കി അധികസമയത്തു ഗോളടിച്ചു ഫുട്ബോള് ലോകകപ്പില് സ്പെയിന് ചാമ്പ്യന്മാര്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില് ഫെറാന് ടോറസിന്റെ ഒറ്റ ഗോളിലാണ് അര്ജന്റീനയെ സ്പെയിന് തോല്പ്പിച്ചത്. 107-ാം മിനിറ്റില് ആയിരുന്നു ആ നിര്ണായക വിജയഗോള് നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നല്കിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാന് ടോറസിനു പിഴച്ചില്ല. ഫൈനലില് കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിന് സ്വന്തമാക്കി.
മത്സരത്തില് മിന്നുന്ന പ്രകടനമായിരുന്നു സ്പെയിന്റേത്. പന്ത് കൈവശം വച്ചും പ്രതിരോധ കോട്ട കെട്ടിയും ഷോട്ടുകള് തുടരെ പായിച്ചും അവര് മെസിപ്പടയെ കാഴ്ചക്കാരാക്കി. അര്ജന്റീന ഗോളി എമിലിയാനോ മാര്ട്ടിനസിന്റെ കടുത്ത പ്രതിരോധം ഇല്ലായിരുന്നെങ്കില് സ്പെയിന് അര ഡസന് ഗോളുകളെങ്കിലും അടിച്ചു കൂട്ടിയേനെ. മത്സരത്തിലെ ഇരുപതാം
More »