എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ
എന്‍എച്ച്എസ് ഡെന്റിസ്റ്റുകളെ കണ്ടുകിട്ടുക എന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. പല്ലുവേദന വന്നാലോ, കേടുവന്നാലോ പലര്‍ക്കും വേദന കടിച്ചമര്‍ത്തി മാസങ്ങളോളം കഴിയേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
രോഗികള്‍ നേരിടുന്ന ദുരിതം കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫഷന്‍ നേതാക്കള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ജോലി നിര്‍ത്തുന്നതിലാണ് ഡെന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ചെലവുകള്‍ പോലും ഫീസ് ഇനത്തില്‍ ലഭിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ നിലപാട്.
ഉയരുന്ന ചെലവുകള്‍ മൂലം ഇംഗ്ലണ്ടിലെ ഡെന്റല്‍ സര്‍ജറികള്‍ ചാരിറ്റി പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ് ബിഡിഎ പറയുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യ ജോലിയില്‍
More »
വാട്‌സ്ആപ്പ് കുരുക്കില്‍ ലേബര്‍; റിഷി സുനാകിനെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും
ലേബര്‍ പാര്‍ട്ടിക്ക് മേല്‍ കടുത്ത പ്രതിസന്ധിയായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ആരോഗ്യമന്ത്രിയും ഒരു എംപിയും പുറത്താക്കപ്പെട്ടിട്ടും വിവാദങ്ങള്‍ക്കു ശമനമില്ല. ലേബര്‍ എംപിമാരും, പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് കുരുക്ക്. വിരമിച്ച സൈനികരെയും, പെന്‍ഷന്‍കാരെയും 'നാസികളെന്നാണ്' ലേബര്‍ അംഗങ്ങള്‍ ചാറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ അഡ്മിനായുള്ള 'പോര്‍ട്‌സ്മൗത്ത് ലേബര്‍ ഗ്രൂപ്പില്‍' 143 അംഗങ്ങളുണ്ട്. ലേബര്‍ കൗണ്‍സിലര്‍മാരും, ലോക്കല്‍ ആക്ടിവിസ്റ്റുകളും ഇതില്‍ പെടുന്നു. പോര്‍ട്‌സ്മൗത്തിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പെന്‍ഷന്‍കാരും, മുന്‍ സൈനികരും, വികലാംഗരുമാണ് നാസികളും, ഫാസിസ്റ്റ് തെമ്മാടികളും, തീവ്രവാദികളുമായി മാറിയത്!
ഇതിന് പുറമെയാണ്
More »
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴുന്നു; കഴിഞ്ഞ വര്‍ഷം നല്‍കിയത് റെക്കോര്‍ഡ് ചികിത്സകള്‍
എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയാണ് കുതിച്ചുകയറുന്ന വെയ്റ്റിംഗ് ലിസ്റ്റ്. രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള കാലതാമസങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്ന വിധം മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ റെക്കോര്‍ഡ് തോതില്‍ സേവനം നല്‍കുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2024-ല്‍ 18 മില്ല്യണ്‍ ചികിത്സകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് വേഗത്തിലുള്ള ഈ ചികിത്സയിലൂടെ ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു.
ആകെ ചികിത്സാ ബാക്ക്‌ലോഗ് 7.48 മില്ല്യണില്‍ നിന്നും 7.46 മില്ല്യണിലേക്ക് കുറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 6.28 മില്ല്യണില്‍ നിന്നും 6.24 മില്ല്യണിലേക്കും കുറഞ്ഞു. പ്രതിമാസ കണക്കുകള്‍ അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്
More »
ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം പോയി; മക്കളെ കൊന്ന് മരിക്കാന്‍ നോക്കിയ നഴ്‌സിന് 16 വര്‍ഷം ജയില്‍
ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയതോടെ മക്കള്‍ക്ക് മരിക്കാനായി മരുന്നുകള്‍ നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിന് ജയില്‍ ശിക്ഷ. രണ്ട് വധശ്രമക്കേസുകള്‍ ചുമത്തിയ അമ്മയ്ക്ക് കോടതി 16 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്
ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതോടെ മക്കളെ കൊന്ന് മരിച്ച് കളയാമെന്നാണ് 39-കാരിയായ നഴ്‌സ് തീരുമാനിച്ചത്. എന്നാല്‍ മക്കളും, അമ്മയും ആത്മഹത്യാ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതോടെ 16 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് ലഭിച്ചത്.
ഈസ്റ്റ് സസെക്‌സ് ഉക്ക്ഫീല്‍ഡിലെ വീട്ടില്‍ വെച്ചാണ് മക്കളെ കൊല്ലാനും, ആത്മഹത്യ ചെയ്യാനും നഴ്‌സ് ശ്രമിച്ചത്. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവ് വീടുവിട്ടതോടെയാണ് ഇവര്‍ക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്
More »
മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റിന് 1.6 മില്ല്യണ്‍ പൗണ്ട് പിഴ
മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് വമ്പന്‍ പിഴ. ഗുരുതരമായ വീഴ്ചകള്‍ മൂലം മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്ല്യണ്‍ പൗണ്ട് പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.
മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് ഡിസ്ട്രിക്ട് ജഡ്ജ് പിഴ ചുമക്കിയത്. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. 14 ആഴ്ചയ്ക്കിടെ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ'സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന്
More »
കോണ്‍ഗ്രസിന്റെ യുവ പോരാളി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 3 ദിവസത്തെ യുകെ സന്ദര്‍ശനത്തിന്
കോണ്‍ഗ്രസിന്റെ യുവ തീപ്പൊരി നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് യുകെയുടെ മണ്ണില്‍ എത്തുന്നു. പാലക്കാട്ടെ ഐതിഹാസിക വിജയത്തിനുശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ്. പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞിട്ടു അറസ്റ്റ് ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിന്റെ പാസ്‌പോര്‍ട്ട് അദ്ദേഹം എംഎല്‍എ ആയ ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ രാഹുലിന്റെ വരവ് കാത്തിരിക്കയാണ് രാഹുലിന് സ്വീകരണം ഒരുക്കാന്‍ യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നായകനായി ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ,
More »
ഹീത്രൂവില്‍ മൂന്നാമത്തെ റണ്‍വേ; വന്‍ വികസന പദ്ധതികള്‍
ഹീത്രൂ എയര്‍പോര്‍ട്ടില്‍ മൂന്നാമത്തെ റണ്‍വേ സ്ഥാപിക്കാനുള്ള പദ്ധതികള്‍ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് മൂന്നാമത്തെ റണ്‍വേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനുള്ള മള്‍ട്ടി-ബില്യണ്‍ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
യുകെയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ മൂന്നാമത്തെ റണ്‍വേയ്ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തിയ താരിഫുകള്‍ യുകെയിലെ
More »
തൊഴില്‍ പരിശീലന കാലാവധി കുറച്ച് ബ്രിട്ടന്‍; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
ലണ്ടന്‍ : 19 വയസിന് മുകളിലുള്ള അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കണക്ക്, ഇംഗ്ലിഷ് യോഗ്യതകള്‍ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴില്‍ പരിശീലന കാലം പന്ത്രണ്ടില്‍ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. തൊഴില്‍ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്ഥ ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്രാബല്യത്തിലാകുക.
19 വയസ്സിന് മുകളിലുള്ള അപ്രന്റിസുകള്‍ക്ക് കോഴ്‌സ് പാസാകാന്‍ ലെവല്‍ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് തത്തുല്യം) വേണോ വേണ്ടയോ എന്നത് തൊഴിലുടമകള്‍ക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടന്‍ പ്രാബല്യത്തിലാകും.
ദേശീയ അപ്രന്റിസ്ഷിപ്പ് വാരാഘോഷത്തിന്റെ ഭാഗമായി സൗത്ത് ലണ്ടനിലെ ഹൗസിങ് ഡവലപ്‌മെന്റ് സൈറ്റ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് എജ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പുതിയ മാറ്റം പ്രഖ്യാപിച്ചത്. തൊഴില്‍ പരിശീലന കാലം
More »
ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍, അഞ്ച് ദിവസ ശമ്പളം!പിന്തുണയുമായി സ്റ്റാര്‍മറുടെ എംപിമാര്‍
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ നാലുദിവസമാക്കി അഞ്ച് ദിവസം ശമ്പളം കൊടുക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വഴിക്ക് നീങ്ങിയിട്ടുമില്ല. ഈ അവസരത്തിലാണ് എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാല്‍ പദ്ധതി പരിശോധിക്കാന്‍
More »