യു.കെ.വാര്‍ത്തകള്‍

പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ആകെ കുട്ടികളുടെ 16%; കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യം
യുകെയില്‍ 1.49 ദശലക്ഷം കുട്ടികള്‍ പഠന വൈകല്യം ഉള്‍പ്പെടെ ബുദ്ധിമുട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ട്. ഇത് ആകെയുള്ള കുട്ടികളുടെ 16 ശതമാനത്തോളമാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. 355500 കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആരോഗ്യ പരിചരണ പദ്ധതികളുണ്ട്. ഡിസബിലിറ്റി ലിവിങ് അലവന്‍സ് (ഡിഎല്‍എ) പോലെയുള്ള സാമ്പത്തിക സഹായം പ്രത്യേക ആവശ്യങ്ങളുടെ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. സ്‌പെഷ്യല്‍ കെയര്‍ ആവശ്യമുള്ള കുട്ടികളിലെ 41 ശതമാനം പേരും പ്രധാന സ്‌കൂളുകളില്‍ തന്നെയാണ് പഠിക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളില്‍ ബാക്കിയുള്ളവരും. എന്നാല്‍ കുട്ടികളെ നോക്കാന്‍ മറ്റാരേയും ഏല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്മ തന്നെയാകും നോക്കേണ്ടിവരിക. അങ്ങനെയുള്ള സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചാണ് പലരും കുഞ്ഞിനെ പരിപാലിക്കുക.

More »

ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഭീഷണിയായി ഗാര്‍ഹിക പീഡകരെ നേരത്തെ സ്വതന്ത്രരാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ ആണ് 40% തടവ് മാത്രം അനുഭവിച്ച കുറ്റവാളികളെ പുറത്തേയ്ക്കു വിടാന്‍ ആലോചിക്കുന്നത്. തിരക്കേറിയ ജയിലുകളില്‍ നിന്നും തടവുകാരെ മുന്‍കൂട്ടി മോചിപ്പിക്കുന്ന നടപടിയാണ് വിവാദമാകുന്നത്. ഗാര്‍ഹിക പീഡനം നടത്തിയ കുറ്റവാളികളെയും സ്‌കീമിന്റെ ഭാഗമായി മോചിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് തീരുമാനമാണ് തിരിച്ചടിയാകുന്നത്. തടവുശിക്ഷയുടെ 40-45% അനുഭവിച്ച് കഴിഞ്ഞാല്‍ തടവുകാരെ സ്വാഭാവികമായി വിട്ടയ്ക്കാനുള്ള ഗവണ്‍മെന്റ് സ്‌കീം പ്രകാരമാണ് ഇത് നടപ്പാകുന്നത്. യുകെയിലെ ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് സ്ഥലം ഒപ്പിച്ചെടുക്കാന്‍ തടവുകാരെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വിട്ടയയ്ക്കുന്നത്. അടുത്ത ചൊവ്വാഴ്ച ഈ സ്‌കീം പ്രകാരം

More »

ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട
തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല.

More »

എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു
എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേര്‍ന്നാകും രാജ്ഞിയുടെ സംഭാവനകളെ മാനിച്ചുള്ള സ്മാരകമാകും പണിയുക. രാജ്ഞിയുടെ പ്രതിമയുള്‍പ്പെടുന്ന ശില്‍പ്പമാണ് ഇപ്പോള്‍ സ്മാരകമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 2026 ല്‍ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാകും സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ബക്കിങ്ഹാം പാലസില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന് എത്താവുന്ന ദൂരത്താവും സ്മാരകം നിര്‍മ്മിക്കുക. സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിക്കാണ് സ്മാരകത്തിന്റെ രൂപകല്‍പനയുടേയും നിര്‍മ്മാണത്തിന്റെയും ചുമതല. വിക്ടോറിയ രാജ്ഞിയുടെ സ്മാരകത്തിന് സമാനമായ രീതിയിലുള്ള സ്മാരകമാകും എലിസബത്ത് രാജ്ഞിയുടേതും. നാളെയാണ് രാജ്ഞിയുടെ രണ്ടാം ചരമ

More »

തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. വലിയ വരുമാനമുണ്ടാക്കി തരുന്ന യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തഴയുകയാണെന്ന് യൂണിവേഴ്‌സിറ്റികള്‍ പരാതി പറയുന്നു. യൂണിവേഴ്‌സിറ്റീസ് യുകെ കമ്മീഷന്‍ ചെയ്ത ലണ്ടന്‍ ഇക്കണോമിക്‌സിന്റെ പഠനത്തില്‍ പ്രതിവര്‍ഷം 265 ബില്യണ്‍ പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ സംഭാവന നല്‍കുന്നത്. സര്‍ക്കാര്‍ ഇതൊന്നും കണക്കാക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ പരാതി. നിലവില്‍ 2012 ല്‍ നിശ്ചയിച്ച 9000 പൗണ്ടാണ് തദ്ദേശിയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന പരമാവധി ട്യൂഷന്‍ ഫീസ്. ഇതു 12500 പൗണ്ട് ആക്കി ഉര്‍ത്തണമെന്നാണ് ആവശ്യം. യൂണിവേഴ്‌സിറ്റികളുടെ നടത്തിപ്പ് ചെലവേറിയതാണ്, അധ്യാപകന ചെലവും കൂടി, അതിനാല്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തണമെന്ന് 141 യൂണിവേഴ്‌സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന

More »

ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്
ഡല്‍ഹിയില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനം ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ 787 -800 വിമാനം സുരക്ഷിതമായി റഷ്യന്‍ തലസ്ഥാനത്തെ ഷെരെമെട്യോവ് വിമാനത്താളവത്തില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 258 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മോസ്‌കോ സമയം ബുധനാഴ്ച രാത്രി 9. 35 ന് ആയിരുന്നു അടിയന്തിര ലാന്‍ഡിംഗ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അസാധാരണമായ ഒരു ലാന്‍ഡിംഗ് ആവശ്യമാണെന്ന് വിമാനത്തില്‍ നിന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു എന്ന് വിമാനത്താവളാധികൃതര്‍ പറഞ്ഞു. ആ അഭ്യര്‍ത്ഥനയോട് വിമാനത്താവളാധികൃതര്‍ യഥാസമയം പ്രതികരിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം

More »

റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
റെന്റേഴ്‌സ് റിഫോം ബില്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് വീണ്ടും പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുമ്പോള്‍, വാടക്കാരെ അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ ? ലേബര്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വാദിച്ചതും, പറഞ്ഞതുമായ പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോള്‍ വിസ്മരിച്ച മട്ടാണെന്നു വിമര്‍ശകര്‍ പറയുന്നു. ഇതില്‍ വാടകക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പെടുമോയെന്നാണ് കാത്തിരിക്കുന്നത്. സുപ്രധാനമായ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ അകാരണമായി പുറത്താക്കുന്ന നടപടിക്ക് അടിയന്തര നിരോധനം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് റെന്റേഴ്‌സ് ആവശ്യപ്പെടുന്നത്. കനത്ത മത്സരം നേരിടുന്ന വാടക വിപണിയില്‍ വാടകക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്. സെക്ഷന്‍ 21 നോട്ടീസ് പ്രകാരം കാരണം പോലും

More »

യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
യുകെയില്‍ വീടു വിലകള്‍ വീണ്ടും ഉയര്‍ന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ശരാശരി ഭവനവില 281,000 പൗണ്ടില്‍ എത്തി. ഭവനവിപണിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഈ വര്‍ദ്ധന. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ 1.1% വില വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഹൗസിംഗ് വിപണിയിലേക്ക് കാലുകുത്താന്‍ പ്രതീക്ഷയോടെ ഇരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഒട്ടും ശുഭകരമല്ല. ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ശരാശരി ഭവനവില 1.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മാര്‍ച്ചില്‍ നിന്നും ഒരു മാസത്തിനിടെ 0.9% വര്‍ദ്ധന. മേയില്‍ ശരാശരി വാടക നിരക്ക് 8.7% ശതമാനമാണ് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തിലെ 8.9 ശതമാനത്തില്‍ നിന്നും ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് മാസക്കാലം വാര്‍ഷിക വിലയില്‍ താഴ്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലയില്‍ വര്‍ദ്ധനവുകള്‍ തെളിയുന്നത്. 2024

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടു എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം എട്ടാം തീയതി(ഞായറാഴ്ച) പോര്‍ട്‌സ് മൗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിക്കും. മാര്‍ ഫിലിപ്പ് ഈഗന്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് സിറോ മലബാര്‍ മിഷന്‍ ഇടവകയായി പ്രഖ്യാപിക്കപെടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും. രൂപീകൃതമായ നാള്‍ മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോര്ടസ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാര്‍ഗ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions