ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ വെടിവച്ച അക്രമിയെ പിടികൂടി
ലണ്ടന്‍ : ഹാക്ക്നിയിലെ റെസ്റ്റോറന്റിനു മുന്നില്‍ വച്ച് മലയാളി പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി അറസ്റ്റില്‍. ഫണ്‍ബറോയിലെ ജാവോണ്‍ റെയ്ലി എന്ന 32കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാളി പെണ്‍കുട്ടിയ്‌ക്കെതിരെ നാലു തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അതുകൊണ്ടുതന്നെ കൊലപാതക ശ്രമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെയ് 29ന് രാത്രി ഒന്‍പതരയോടെയാണ് ഡാള്‍സ്റ്റണിലെ കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിന് സമീപം നടന്ന വെടിവെപ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. അതില്‍ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടര്‍ന്നത്. പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെട്രോപൊളിറ്റന്‍
More »
യുകെയില്‍ ഐടി, ടെലികോം മേഖലയില്‍ വിദേശ റിക്രൂട്‌മെന്റ് നിയന്ത്രിച്ചേക്കും, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
ലണ്ടന്‍ : യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എഞ്ചിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. യുകെയില്‍ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയില്‍നിന്നുള്ള പ്രഫഷനലുകളെയാകും.
ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ 9 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിർദേശം.
'എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നമ്മുടെ സാമ്പത്തികരംഗത്തിനു നല്‍കുന്ന സംഭാവനകള്‍ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്'- എംഎസിക്ക്
More »
മുസ്ലീം ആയതിനാല്‍ സുരക്ഷിതനല്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
ഒരു മുസ്ലീം വിശ്വാസിയായ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ താനും സുരക്ഷിതനല്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യുകെയില്‍ നടന്ന സംഭവങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്നും, ഹൃദയ ഭേദകമായ ഒരു അനുഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ലഹള ഇനിയും അവസാനിച്ചിട്ടില്ലെന്നും, കൂടുതല്‍ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നതായും പോലീസ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍, ബുധനാഴ്ച പലയിടങ്ങളിലും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചതും വംശീയ വിദ്വേഷത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി ജനം തെരുവിലിറങ്ങിയതും വലതുപക്ഷ വാദികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്.
കോടതികളും, ലഹളയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ഊര്‍ജിതമായി ഇടപെടല്‍ നടത്തിയതോടെ പല കേസുകളിലും ശിക്ഷയും ഉറപ്പിക്കാനായി. എന്നാല്‍, മൂന്ന് വര്‍ഷത്തില്‍ തടവ് ശിക്ഷ ലഭിച്ച പലരെയും, ശിക്ഷാ കാലാവധി തീരുന്നതിനു
More »
വീക്കെന്‍ഡില്‍ കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രതയില്‍
ബ്രിട്ടനില്‍ നടക്കുന്ന കലാപങ്ങള്‍ വീക്കെന്‍ഡില്‍ ശക്തിപകരുമെന്ന ആശങ്കയില്‍ പോലീസ് കനത്ത ജാഗ്രതയില്‍. ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ഫുട്‌ബോള്‍ തെമ്മാടികള്‍ കലാപത്തിന് നേതൃത്വം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്നാണ് ആശങ്ക.
ഇതോടെ പല ഭാഗത്തും ഫുട്‌ബോള്‍ നിരോധിച്ചുള്ള ഉത്തരവ് നല്‍കാന്‍ പോലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വീക്കെന്‍ഡില്‍ പോലീസ് സേനകള്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു.
'അതിക്രമങ്ങള്‍ നേരിടാന്‍ ചുമതലപ്പെട്ടവര്‍ ഉയര്‍ന്ന ജാഗ്രത പാലിക്കണം', ലാംബെത്തിലെ മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി പറഞ്ഞു. തെരുവുകളില്‍ ഓഫീസര്‍മാര്‍ അതിവേഗ നടപടി സ്വീകരിക്കുകയും, കോടതികള്‍ വേഗത്തില്‍ വിധികള്‍ നടപ്പാക്കുകയും ചെയ്തത് വലിയ ഫലം സൃഷ്ടിച്ചിട്ടുണ്ടെന്നാണ്
More »
വിദ്യാര്‍ത്ഥികളില്ല ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തില്‍
ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഈ ഓട്ടം സീസണില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം. ചില യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഗവണ്‍മെന്റ് അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പൊട്ടുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
അടുത്ത വ്യാഴാഴ്ച ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സിക്‌സ് ഫോമുകാര്‍ എ-ലെവല്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇവര്‍ ഏത് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതവിദ്യാഭ്യാസം നടത്താന്‍ തീരുമാനിക്കുമെന്നത് പല സ്ഥാപനങ്ങളുടെയും ആയുസ്സിനെ കൂടി തീരുമാനിക്കും.
ഈ റിക്രൂട്ട്‌മെന്റ് റൗണ്ടിനെ പ്രതീക്ഷിച്ചാണ് പല സ്ഥാപനങ്ങളും നില്‍ക്കുന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡേവിഡ് മാഗ്വിര്‍ പറഞ്ഞു.
More »
ടോപ്പ് എ- ലെവല്‍ ഗ്രേഡുകളുടെ എണ്ണത്തില്‍ 16,000 വരെ കുറവ് സംഭവിക്കും
ടോപ്പ് എ- ലെവല്‍ ഗ്രേഡുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 16,000 വരെ കുറവ് സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാമാരി കാലത്ത് മാര്‍ക്ക് നല്‍കുന്ന മൃദുസമീപനം അവസാനിച്ചതോടെയാണ് ഉന്നത എ-ഗ്രേഡുകള്‍ ഇടിയുന്നത്.
വ്യാഴാഴ്ച ഫലങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത് തുറക്കുമ്പോള്‍ എ*, എ ഗ്രേഡുകളില്‍ 7 ശതമാനത്തോളം ഇടിവ് സംഭവിക്കുമെന്ന് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് പറയുന്നു. എ* ഗ്രേഡുകള്‍ മാത്രം 11,000 കുറയുമെന്നാണ് കരുതുന്നത്, ഏകദേശം 14 ശതമാനം.
ഇതോടെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ലീവേഴ്‌സിന് മാര്‍ക്ക് ലഭിക്കുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയായി മാറും. കൊവിഡ് കാലത്ത് ക്ലാസുകള്‍ നഷ്ടമായതിന്റെ ഇളവൊന്നും ഇക്കുറി വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
2023-ല്‍ തന്നെ കോവിഡിന് മുന്‍പുള്ള നിലവാരത്തിലേക്ക് ഗ്രേഡിംഗ് തിരിച്ചെത്തിക്കാന്‍ ഇംഗ്ലണ്ടിലെ എക്‌സാം
More »
ബ്രിട്ടനിലെങ്ങും പ്രക്ഷോഭവിരുദ്ധ റാലികള്‍: പ്രശ്നസാധ്യത മേഖലകളില്‍ പൊലീസ് കാവല്‍
ലണ്ടന്‍ : കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ തദ്ദേശീയര്‍ ശക്തമായി രംഗത്തുവന്നതോടെ ബ്രിട്ടന്‍ ശാന്തമാകുന്നു. പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് വിവിധ സ്ഥലങ്ങളില്‍ അഴിഞ്ഞാടിയ വംശീയവാദികള്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങള്‍ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങള്‍ക്ക് അറുതിവരുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര കോബ്രാ കമ്മിറ്റി യോഗത്തിനു ശേഷമാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പൊലീസിന് മുന്നറിയിപ്പു നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോബ്ര
More »
യുകെയില്‍ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍
ബ്രിട്ടനില്‍ ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്ന പുതിയ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുകെ മേസ്തരിമാരും, പ്ലംബര്‍മാരും, ഇലക്ട്രീഷ്യന്‍മാരുമാണ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവെന്നാണ് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കുടിയേറ്റ പണിക്കാരല്ല ലക്‌ഷ്യം.
ഗവണ്‍മെന്റ് ലക്ഷ്യമിട്ട തോതില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 2028-ഓടെ 251,000 ജോലിക്കാര്‍ വേണ്ടിവരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് കണക്കാക്കിയിരുന്നു. ഓരോ വര്‍ഷവും 45,000 പേരെങ്കിലും അപ്രന്റീസ്ഷിപ്പ് ആരംഭിക്കണമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2023-ല്‍ ഏതാണ്ട് 24,000 പേരാണ് ഇതിന് തയ്യാറായത്. 30,000 പൗണ്ടോ, അതിലേറെയോ ലഭിക്കുമെങ്കില്‍ മാത്രമാണ് കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്‍ വരാന്‍ കഴിയുക.
More »
കലാപത്തിന് പ്രേരകമായി വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത 55കാരി അറസ്റ്റില്‍
ബ്രിട്ടനില്‍ വ്യാപകമായ കലാപത്തിന് തുടക്കമിട്ട സൗത്ത്‌പോര്‍ട്ടിലെ കൊലപാതക കേസിലെ പ്രതിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് 55 കാരി അറസ്റ്റിലായി. വംശീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിച്ചതിന് ഇന്നലെ, വ്യാഴാഴ്ചയാണ് അവര്‍ അറസ്റ്റിലായത്. ഇപ്പോള്‍ ചെഷയര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അവര്‍.
കഴിഞ്ഞ ഒരാഴ്ചയായി യു കെയില്‍ അങ്ങോളമിങ്ങോളം അക്രമാസക്തമായ നിലയിലുള്ള കലാപം നടക്കുകയാണെന്നും അതിന് പ്രചോദനമായത് ദുരുദ്ദേശപരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങളാണെന്നും ചീഫ് സൂപ്രണ്ട് അലിസണ്‍ റോസ്സ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നത്. വസ്തുത പരിശോധിക്കാതെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്നും അലിസണ്‍ റോസ്സ് പറഞ്ഞു.
More »