യു.കെ.വാര്‍ത്തകള്‍

ഫണ്ടിന്റെ കുറവ്: യുകെയിലെ വിവിധ ഹോസ്പിറ്റലുകളില്‍ 25% നഴ്സിംഗ് വേക്കന്‍സികള്‍ കുറഞ്ഞു
യുകെയിലെ ഹോസ്പിറ്റലുകളില്‍ നഴ്സുമാരുടെ ദൗര്‍ലഭ്യം രൂക്ഷമാണെങ്കിലും സര്‍ക്കാര്‍ ഫണ്ടിന്റെ കുറവ് മൂലം വിവിധ ഹോസ്പിറ്റലുകളില്‍ 25% വരെ നഴ്സിംഗ് വേക്കന്‍സികള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറച്ചതോടെ പലയിടങ്ങളിലും 25 ശതമാനം തസ്തികകള്‍ വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി എന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലയിലെ സാമ്പത്തിക ഞെരുക്കം പല തൊഴിലുടമകളെയും, മുന്‍ നിര ജീവനക്കാരുടേതുള്‍പ്പടെ പല തസ്തികകളും വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതായി എന്‍ എച്ച് എസ് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ കടുത്ത ക്ഷാമം എന്‍എച്ച്എസ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴും, പുതിയതായി പഠിച്ചിറങ്ങുന്ന നഴ്സുമാര്‍, ജോലി ലഭിക്കാതെ വലയുന്ന സ്ഥിതി ഉണ്ടാവുമെന്നാണ് ആശങ്ക. ഈ വര്‍ഷം നഴ്സിംഗില്‍ ഗ്രാഡ്വേറ്റ് ആയവര്‍ക്ക് അവര്‍

More »

സന്ദര്‍ലന്‍ഡ് കലാപം; മോസ്‌കും പോലീസ് സ്റ്റേഷനും ആക്രമിച്ചു; കാറിന് തീയിട്ടു; പോലീസുകാര്‍ക്ക് പരിക്ക്
സന്ദര്‍ലന്‍ഡില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ അക്രമികള്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തൊട്ടടുത്തുള്ള കെട്ടിടത്തിന് തീയിടുകയും മോസ്‌കിന് നേരെയും ആക്രമണം ഉണ്ടായി. ഒരു കാറും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി, ഒരു മോസ്‌കിന് വെളിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. ഇവിടെ വെച്ചായിരുന്നു കാര്‍ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത്‌പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വെച്ച് മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം സംഘര്‍ഷം പുകയുകയാണ്. ഗുരുതരമായ, നീണ്ടുനിന്ന അക്രമങ്ങളാണ്

More »

വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ ഷ്രൂസ്‌ബെറിയിലെ മലയാളി നഴ്‌സിന്റെ ഏഴംഗ കുടുംബവും
ലോകത്തിന്റെ മുന്നില്‍ വേദനയായി മാറിയിരിക്കുന്ന വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ യുകെയിലെ ഷ്രൂസ്‌ബെറിയിലെ മലയാളി നഴ്‌സിന്റെ ഏഴംഗ കുടുംബവും. യുകെയിലെത്തി ഒരു വര്‍ഷം പോലുമാകാത്ത മലയാളി നഴ്‌സ് ഹര്‍ഷയുടെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. മുണ്ടക്കൈയിലെ തോട്ടം തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നും നഴ്‌സിംഗ് പാസായാണ് ഹര്‍ഷ യുകെയിലെത്തിച്ചത്. കണ്ടെടുത്ത ആളുകളില്‍ ഹര്‍ഷയുടെ പ്രിയപ്പെട്ടവര്‍ ഉണ്ടോ എന്ന് അറിയാനായിട്ടുമില്ല. നാട്ടില്‍ ഇല്ലാത്ത ബന്ധുക്കളെ ഒക്കെ വിളിച്ചു വരുത്തി തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ഷയും നാട്ടില്‍ എത്തുന്നത്. ദുരന്തം ഉണ്ടായ അന്നുമുതല്‍ ഹര്‍ഷ വീട്ടുകാരെ തിരയുകയാണ്. നാട്ടുകാരാണ് അധികൃതരെ യുകെയിലുള്ള ഹര്‍ഷയുടെ കാര്യം പറയുന്നതും കുടുംബത്തെ കാണുന്നില്ലായെന്ന് അറിയിച്ചതും. ഹര്‍ഷയുടെ അച്ഛനും അമ്മയും അടക്കം ഏഴുപേരെയാണ്

More »

അപ്പോയിന്റ്‌മെന്റുകള്‍ പകുതിയായി കുറച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പച്ചക്കൊടി വീശി ജിപിമാര്‍
ദിവസേന എടുക്കുന്ന അപ്പോയിന്റ്‌മെന്റുകള്‍ നേര്‍പകുതിയായി കുറച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പച്ചക്കൊടി വീശി ജിപിമാര്‍. ഇതോടെ രോഗികളെ കാത്തിരിക്കുന്നത് മാസങ്ങള്‍ നീളുന്ന ദുരിതം മായിരിക്കും. ദിവസേന നല്‍കുന്ന ജിപി അപ്പോയിന്റ്‌മെന്റുകള്‍ പകുതിയാക്കി കുറയ്ക്കാനുള്ള നീക്കത്തിന് അനുകൂലമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഫാമിലി ഡോക്ടര്‍മാര്‍ വോട്ട് ചെയ്തു. ഇതോടെ രോഗികള്‍ക്ക് മാസങ്ങള്‍ നീളുന്ന ദുരിതം നേരിടേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായി. 8500 ഫാമിലി ഡോക്ടര്‍മാരാണ് ബാലറ്റ് ചെയ്തത്. ഇതില്‍ 98.3 ശതമാനം പേരും നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഫണ്ടിംഗ് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഗണിച്ചാണ് ഈ പ്രതിഷേധ നീക്കം. എന്നാല്‍ യൂണിയന്റെ ഈ നീക്കം ജനങ്ങളെ സംബന്ധിച്ച് മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പാകാത്തതും തിരിച്ചടിയാണ്. ഇത് രണ്ടും

More »

ആശ്രിത വിസയ്ക്ക് വേണ്ട സാലറി നിരക്ക് അടുത്ത വര്‍ഷം ഉയര്‍ത്താനുള്ള പദ്ധതി നടപ്പാക്കില്ല
കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി അടുത്ത വര്‍ഷം ഉയര്‍ത്തുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പദ്ധതി തത്ക്കാലം നടപ്പാക്കേണ്ടതില്ലെന്നു കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. പങ്കാളിയെയോ ആശ്രിതരെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വരുമാന പരിധി ഈ വര്‍ഷം ആദ്യം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 38,700 പൗണ്ട് ആക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഈ വര്‍ധനവാണ് വേണ്ടെന്ന് വച്ചിരിക്കുന്നത്. ഈ പരിധി പുനപരിശോധിക്കണമെന്നും നീതീകരിക്കാവുന്ന രീതിയിലുള്ള ശമ്പള പരിധി നിര്‍ദ്ദേശിക്കണമെന്നും മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എം എ സി) യോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തോടൊപ്പം കുടുംബ ജീവിതത്തിന്റെ സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട് എന്നായിരുന്നു ജനപ്രതിനിധി സഭയില്‍ അവര്‍ എം പിമാരോട് പറഞ്ഞത്. നിലവില്‍ ആശ്രിതരെ കൊണ്ടു

More »

ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി തേംസ് നദിയിലെറിഞ്ഞ ഷെഫിന് 22 വര്‍ഷം ജയില്‍
ഓണ്‍ലൈന്‍ അവിഹിത ബന്ധത്തിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് 22 വര്‍ഷം ജയില്‍ശിക്ഷ. ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി തേംസ് നദിയില്‍ വലിച്ചെറിയുകയാണ് ചെയ്തത്. 46-കാരനായ അമിനാന്‍ റഹ്മാനാണ് 24-കാരി ഭാര്യ സുമാ ബീഗത്തെ കൊലപ്പെടുത്തിയത്. കാമുകനായ 24-കാരന്‍ ഷാഹിന്‍ മിയയെ വീഡിയോ കോള്‍ ചെയ്ത് കൃത്യങ്ങള്‍ക്ക് സാക്ഷിയാക്കുകയും ചെയ്തു. ഈസ്റ്റ് ലണ്ടന്‍ ഡോക്ക്‌ലാന്‍ഡ്‌സിലെ ഫ്‌ളാറ്റില്‍ ബീഗത്തിന്റെ ചലനമറ്റ ശരീരം കിടക്കുന്നത് ഉള്‍പ്പെടെ വീഡിയോ കോളില്‍ കാണിച്ചു. 'നീ കാരണമാണ് എല്ലാം സംഭവിച്ചതെന്ന്' റഹ്മാന്‍ മിയയോട് ആക്രോശിച്ചു. രണ്ടും, നാലും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചാണ് അമ്മയെ സ്യൂട്ട്‌കെയ്‌സിലാക്കിയത്. ഇതിന് ശേഷം പെട്ടി ലിയാ നദിയില്‍ ഉപേക്ഷിച്ചു. പത്ത് ദിവസത്തിന് ശേഷം തേംസിന്റെ

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 5.5 ശതമാനത്തിന്റെ ശമ്പള വര്‍ധനയ്ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം
ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 5.5 ശതമാനം ശമ്പള വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ചാന്‍സലര്‍ സമ്മതിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പേ റിവിഷന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശം താന്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന് 9.4 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തിവയ്ക്കുമെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22.3 ശതമാനം ശമ്പള വര്‍ദ്ധനവും ഉണ്ടാകും. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. നഴ്സുമാര്‍ ഉള്‍പ്പടെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ഈ വര്‍ധനവ് ബാധകമാകും. ജൂനിയര്‍

More »

സൗത്ത്‌പോര്‍ട്ട് ട്രിപ്പിള്‍ കൊല: 17കാരനെതിരെ കൊലക്കുറ്റം ചുമത്തി; ഒപ്പം 10 വധശ്രമ കേസുകളും
സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് തീം ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊന്ന 17-കാരനായ ആണ്‍കുട്ടിക്ക് എതിരെ കൊലക്കുറ്റം ചുമത്തി. 18 വയസില്‍ താഴെയുള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആറ് വയസ്സുകാരി ബെബെ കിംഗ്, ഏഴ് വയസ്സുള്ള എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാസില്‍വാ അഗ്വിയര്‍ എന്നിവരെ കൊലപ്പെടുത്തിയ കുറ്റമാണ് ചുമത്തിയത്. ലങ്കാഷയറിലെ ബാങ്ക്‌സ് ഗ്രാമത്തില്‍ നിന്നുള്ള കൗമാരക്കാരനെതിരെ പത്ത് വധശ്രമക്കേസുകളും, ആയുധം കൈവശം സൂക്ഷിച്ചതിനുമുള്ള കേസുകളുമുണ്ട്. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ള കൊലയാളിയെ വ്യാഴാഴ്ച ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പുറമെ മറ്റ് നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. എട്ട് കുട്ടികള്‍ക്കാണ് സമ്മര്‍ ഹോളിഡേ ക്ലബിലെ

More »

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈക്കലാക്കിയ വാര്‍ത്താ അവതാരകന്‍ കുട്ടിപീഡകന്‍; ബിബിസി വെട്ടില്‍
കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈക്കലാക്കിയ കുട്ടിപ്പീഡകനായ വാര്‍ത്താ അവതാരകന്റെ പേരില്‍ ബിബിസിയ്ക്ക് നാണക്കേട്. വാര്‍ത്താ അവതാരകന്‍ ഹവ് എഡ്വാര്‍ഡ്‌സ് കുട്ടിപ്പീഡകനാണെന്ന് പോലീസ് കണ്ടെത്തിയതോടെ ബിബിസി വെട്ടിലായിരിക്കുകയാണ്. മറ്റൊരു ലൈംഗിക കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുകയായിരുന്ന വെയില്‍സ് ഡിറ്റക്ടീവുമാരാണ് ഹവ് എഡ്വാര്‍ഡ്‌സിന്റെ മുഖം മൂടി പുറത്ത് കൊണ്ടുവന്നത്. ഈ കുറ്റവാളിയുമായി ബിബിസി താരം നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്. 62-കാരനായ എഡ്വാര്‍ഡ്‌സ് ഇപ്പോള്‍ കുട്ടികളുടെ 41 അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കിയ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയുടെ രണ്ട് ലൈംഗിക വീഡിയോകളുമുണ്ട്. ബിബിസിയില്‍ രാജകീയ, രാഷ്ട്രീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നയിച്ചിരുന്ന വാര്‍ത്താ അവതാരകന്‍ കുട്ടിപ്പീഡകനാണെന്ന് വെയില്‍സിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions