ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ്; എസ്എന്‍പിയില്‍ പ്രതിസന്ധി
തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനകം സ്കോട്ട് ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ് . ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേരിടുന്നത്.
നിക്കോള സ്റ്റര്‍ജന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താന്‍ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ എസ്എന്‍പിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
യൂസഫിന്റെ രാജി വാര്‍ത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാന്‍ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു. എസ്എന്‍ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആള്‍ക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും
More »
കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചു; ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന
യുകെയില്‍ കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ക്കായി നല്‍കുന്ന ശരാശരി നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. ഈ വര്‍ഷത്തെ ആദ്യ പാദത്തിലാണ് ഏകദേശം 157 പൗണ്ട് വരെ വര്‍ദ്ധനവ് നേരിട്ടതെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് പറഞ്ഞു.
വില്‍പ്പന നടന്ന പോളിസികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 2024 ആദ്യ പാദത്തില്‍ നല്‍കേണ്ടി വന്ന ശരാശരി വില 635 പൗണ്ടാണെന്ന് എബിഐ വ്യക്തമാക്കിയത്. മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്.
2023-ലെ ആദ്യ പാദത്തില്‍ പ്രൈവറ്റ് കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സിന് നല്‍കിയ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നു. 1% ക്വാര്‍ട്ടേര്‍ലി വര്‍ദ്ധന സൂചിപ്പിക്കുന്നത് 2023-മായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വര്‍ദ്ധനവുകളില്‍ ഇളവ് വരുന്നുവെന്നാണെന്നും എബിഐ കൂട്ടിച്ചേര്‍ത്തു.
വളരുന്ന ചെലവുകള്‍ ഇന്‍ഷുറേഴ്‌സ് ഉള്‍ക്കൊണ്ട് വരികയാണെന്ന് ഇവര്‍
More »
തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് അസ്ട്രസെനക; കൂടുതല്‍ പേര്‍ കോടതിയിലേക്ക്
ഇന്ത്യയിലും യുകെയിലും ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിച്ച തങ്ങളുടെ കോവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ചു പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനക.
കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അസ്ട്രസെനക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ
More »
ലോക്കല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സുനാക് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും
ലോക്കല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി പ്രധാനമന്ത്രി റിഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും.
വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടി നേരിടുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിന് മുന്നോടിയായി ബെനഫിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റിലാണ് മാറ്റങ്ങള്‍ പ്രധാനമായി നടപ്പാകുന്നത്. വീടുകളില്‍ സംവിധാനങ്ങളും, ഉപകരണങ്ങളും ഒരുക്കുന്നതിന് ഒറ്റത്തവണ പേയ്‌മെന്റുകളും നല്‍കിയേക്കും.
ആളുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പകരം ചികിത്സ നല്‍കാനും, സഹായികള്‍ക്കും, അപ്ലയന്‍സുകള്‍ക്കും റെസീപ്റ്റ് നല്‍കി പണം തിരികെ നേടാനും കഴിയുന്ന
More »
ബിനോയിയ്ക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്
പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി ആകസ്മികമായി വിടപറഞ്ഞ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു.
തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന
More »
തെരഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരുടെ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍
ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് ഇതിലും നല്ല പരിഗണന കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മാര്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ പെന്‍ഷനുകളിലെ ട്രിപ്പിള്‍ ലോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്തുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തു. പെന്‍ഷന്‍കാര്‍ക്ക് സ്ഥിരത ലഭിക്കേണ്ടതുണ്ടെന്നും, തന്റെ കാലയളവില്‍ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കപ്പെടുമെന്നും ലേബര്‍ നേതാവ് പറഞ്ഞു.
രാജ്യത്തിന് കനത്ത ബാധ്യത വരുത്തുന്ന ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും പെന്‍ഷന്‍ വര്‍ദ്ധന ഏറ്റവും കൂടുതല്‍ നല്‍കാന്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വരുമാന വളര്‍ച്ച, പണപ്പെരുപ്പം എന്നിവയില്‍ ഏതാണോ കൂടുതല്‍, അല്ലെങ്കില്‍ 2.5% വര്‍ദ്ധന എന്നതാണ് കണക്കാക്കുക.
താന്‍ ജയിച്ചാലും പോളിസി നിലനില്‍ക്കുമെന്ന് സുനാക് നേരത്തെ തന്നെ
More »
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകള്‍ യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഡ്ഡേഴ്സ്ഫീല്‍ഡില്‍ 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കോഴ്സുകളും നിര്‍ത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുനതെന്ന് പറഞ്ഞ യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയനി (യു സി യു) ലെ ഗാരി അലന്‍, ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ആരോഗ്യവും സാമൂഹ്യ സുരക്ഷയും എന്നിവയുള്‍പ്പടെ 12 കോഴ്സുകള്‍ നിര്‍ത്തലാക്കേണ്ടി
More »
മൈഗ്രേഷന്‍ ചുരുക്കാന്‍ വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് അവതരിപ്പിക്കാന്‍ സുനാകിന് മേല്‍ സമ്മര്‍ദവുമായി സീനിയര്‍ ടോറി എംപിമാര്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റത്തിന് എതിരായ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി സീനിയര്‍ ടോറി എംപിമാര്‍. നെറ്റ് മൈഗ്രേഷന്‍ ആയിരങ്ങളാക്കി ചുരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബ്രക്‌സിറ്റ് സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി നിയമപരമായ കുടിയേറ്റ കണക്കുകള്‍ വലിയ തോതില്‍ കുറയ്ക്കണമെന്ന് ഗവണ്‍മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ഹൗസ് ഓഫ് കോമണ്‍സില്‍ വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് വാദിക്കുന്നത്. ഓരോ 10,000 കുടിയേറ്റക്കാര്‍ക്ക് എത്ര അധികം ആശുപത്രി ബെഡുകള്‍ വേണ്ടിവരും, പുതിയ വീടുകള്‍ വേണം എന്നിങ്ങനെ കാര്യങ്ങള്‍ കൂടി പരിഗണിക്കാനാണ് സീനിയര്‍ എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ആകെയുള്ള മൈഗ്രേഷന്‍ എണ്ണവും, വ്യക്തിഗത റൂട്ടിലൂടെയുള്ള മൈഗ്രേഷനും പാര്‍ലമെന്റില്‍ വോട്ടിനിട്ട് തീരുമാനിക്കാനാണ് ഇവര്‍
More »
വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനും എന്‍എച്ച്എസ്
വനിതകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങളുള്ളത്.
സ്വകാര്യമായ പരിചരണം ആവശ്യമായ സമയങ്ങളില്‍ സമാനമായ ബയോളജിക്കല്‍ സെക്‌സിലുള്ള ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദ്ദേശങ്ങള്‍. ട്രാന്‍സ് രോഗികള്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങള്‍ ആശുപത്രികളില്‍ ഒരുക്കാനും പരിഷ്‌കാരം ആവശ്യപ്പെടുന്നു.
മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. 'ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ
More »