വരുമാനം ഉയര്ന്നില്ലെങ്കില് പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്സുമാര്
മാന്യമായ രീതിയില് ശമ്പളവര്ധന ഇല്ലെങ്കില് എന്എച്ച്എസ് നഴ്സുമാര്ക്ക് സമരം ചെയ്യാന് ഭയമില്ലെന്ന് പ്രഖ്യാപിച്ച് റോയല് കോളേജ് ഓഫ് നഴ്സിംഗ്. നഴ്സുമാര് ചെയ്യുന്ന കഠിനാധ്വാനത്തിന്റെ മൂല്യം അനുസരിച്ച് വരുമാനം ഉയര്ന്നില്ലെങ്കില് സമരങ്ങള് ഉണ്ടാകുമെന്ന് യൂണിയന് മുന്നറിയിപ്പ് നല്കി.
സുപ്രധാനമായി കരുതുന്ന പേ റിവ്യൂവില് സദുദ്ദേശത്തോടെയാണ് തങ്ങളുടെ അംഗങ്ങള് പ്രവേശിച്ചത്. എന്നാല് ഇത് അനുസരിച്ച് ആശുപത്രി മാനേജര്മാര് പ്രവര്ത്തിക്കാന് മടിച്ചാല് സമരം ചെയ്യാന് ഭയക്കുന്നില്ല, ആര്സിഎന് പറഞ്ഞു.
ഫെബ്രുവരിയില് ഗവണ്മെന്റ് പ്രഖ്യാപിച്ച പദ്ധതി വഴിയാണ് ഇംഗ്ലണ്ടിലെ ബാന്ഡ് 5 നഴ്സുമാരുടെ റോളുകള് പരിശോധിച്ച് ഇവരുടെ ഡ്യൂട്ടികള് അനിവാര്യമായാല് ഉയര്ന്ന ശമ്പളമുള്ള ബാന്ഡിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നത്.
ദശകങ്ങള്ക്കിടെ നഴ്സിംഗ് പ്രൊഫഷനെ
More »
സ്ത്രീ രോഗികളെ പീഡിപ്പിച്ചു; യുകെയില് ഇന്ത്യന് ഡോക്ടറുടെ മെഡിക്കല് ലൈസന്സ് റദ്ദാക്കി
ചികിത്സയ്ക്കെത്തിയ രോഗികളായ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില് തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന് വംശജനായ ഡോക്ടറുടെ മെഡിക്കല് ലൈസന്സ് റദ്ദാക്കി. യുകെയിലെ ഹാംഷെയറില് ജനറല് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹന് ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കല് പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല് സര്വീസ് ആജീവനാന്ത വിലക്കേര്പ്പെടുത്തി മെഡിക്കല് രജിസ്റ്ററില് നിന്ന് പുറത്താക്കിയത്.
ഹാംഷയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താല്ക്കാലിക ഡോക്ടറായി ജോലി ചെയ്യവേയായിരുന്നു മോഹന് ബാബുവിന്റെ ക്രൂരതകള്. 2019 സെപ്തംബര് മുതല് 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള് നടന്നത്. ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുര്ബലരുമായ വനിതാ രോഗികളെയാണ് ഇയാള് മനപൂര്വ്വം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷന് കോടതിയില് തെളിയിച്ചു. മൂന്നു വനിതാ രോഗികളെ നാലു തവണ
More »
യുകെയില് യുവജനങ്ങളുടെ തൊഴില് പരിചയവും പരിശീലന പദ്ധതികളും വികസിപ്പിക്കാന് മന്ത്രിമാര്
ബ്രിട്ടന് യുവാക്കളെ ജോലിയില് പ്രവേശിക്കാന് സഹായിക്കുന്നതിന് ചെലവഴിക്കുന്ന ഓരോ 1 പൗണ്ടിനും 25 പൗണ്ട് അധികമായി അവരെ ജോലിയില് നിലനിര്ത്തുന്നതിനായി ചെലവഴിക്കേണ്ടിവരുന്നുവെന്ന മുന്നറിയിപ്പിനെത്തുടര്ന്ന്, മന്ത്രിമാര് യുവജന തൊഴില് പരിചയവും പരിശീലന പദ്ധതികളും വിപുലീകരിക്കുന്നു.
യുവജന തൊഴിലിലെ 'നിശബ്ദ പ്രതിസന്ധി' എന്ന് മന്ത്രി വിശേഷിപ്പിച്ചത് പരിഹരിക്കാന് സര്ക്കാര് ശ്രമിക്കുമ്പോള്, അടുത്ത മൂന്ന് വര്ഷത്തിനുള്ളില് 300,000 അധിക തൊഴില് പരിചയ നിയമനങ്ങള്ക്കുള്ള പദ്ധതികള് തൊഴില്, പെന്ഷന് സെക്രട്ടറി പാറ്റ് മക്ഫാഡന് പ്രഖ്യാപിക്കും.
16 മുതല് 24 വയസ്സ് വരെയുള്ള ഏകദേശം 1 ദശലക്ഷം പേര് വിദ്യാഭ്യാസത്തിലോ തൊഴിലിലോ പരിശീലനത്തിലോ ഇല്ല (നീറ്റ്), ഏകദേശം 60% പേര് ക്ക് ഒരിക്കലും ജോലി ലഭിച്ചിട്ടില്ലെന്ന് മക്ഫാഡന് മുന്നറിയിപ്പ് നല്കി.
'ഇതൊരു ശാന്തമായ പ്രതിസന്ധിയാണ്, അവരുടെ ഭാവിയിലെ ജോലി ജീവിതത്തെ
More »
കടുത്ത സാമ്പത്തിക പ്രതിസന്ധി: ദരിദ്ര വിദ്യാര്ത്ഥികള്ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് യുകെ സര്വകലാശാലകള്
രാജ്യത്തെ സര്വകലാശാലകളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ വിധം തുടരുകയാണെങ്കില്, ദരിദ്രരായ വിദ്യാര്ത്ഥികള്ക്കുള്ള ആനുകൂല്യം വെട്ടിക്കുറയ്ക്കുകയും പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഔട്ട്റീച്ച് പ്രവര്ത്തനങ്ങള് കുറയ്ക്കുകയും ചെയ്യേണ്ടിവരുമെന്ന് വൈസ് ചാന്സലര്മാര് മുന്നറിയിപ്പ് നല്കി.
യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ) നടത്തിയ സര്വേയില് ഉന്നത വിദ്യാഭ്യാസം നേരിടുന്ന ബജറ്റ് പ്രതിസന്ധിയുടെ വ്യാപ്തി വെളിപ്പെടുത്തി. അടുത്ത മൂന്ന് വര്ഷത്തേക്ക് ബുദ്ധിമുട്ടുകള് തുടരുകയാണെങ്കില് നിര്ബന്ധിത പിരിച്ചുവിടല് വഴി ജീവനക്കാരുടെ ജോലികള് കുറയ്ക്കാന് മൂന്നില് രണ്ട് ഭാഗത്തിലധികം പേര് തയ്യാറാണെന്നും, അതേസമയം ഏകദേശം 90% പേര് നിയമന മരവിപ്പിക്കല് അല്ലെങ്കില് സ്വമേധയാ പിരിച്ചുവിടല് പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു.
'വിദ്യാര്ത്ഥികള്ക്കും തൊഴിലുടമകള്ക്കും സമ്പദ്വ്യവസ്ഥയ്ക്കും
More »
കണ്വീനിയന്സ് സ്റ്റോറുകള് അടയ്ക്കാന് മോറിസണ്സ്; നൂറുകണക്കിന് ജോലികള് ഭീഷണിയില്
യുകെയിലെ പ്രമുഖ സൂപ്പര്മാര്ക്കറ്റ് ശൃംഖലയായ മോറിസണ്സ് നഷ്ടത്തില് പ്രവര്ത്തിക്കുന്ന നൂറോളം കണ്വീനിയന്സ് സ്റ്റോറുകള് അടയ്ക്കാന് തീരുമാനിച്ചു. അടുത്ത കുറച്ച് മാസങ്ങള്ക്കുള്ളില് അടച്ചുപൂട്ടല് നടപ്പാക്കുമെന്നാണ് റിപ്പോര്ട്ട്. ഈ നീക്കത്തോടെ മലയാളികളടക്കം നൂറുകണക്കിന് ജീവനക്കാരുടെ ജോലി അപകടത്തിലാകാനാണ് സാധ്യത. അടയ്ക്കാന് പോകുന്നവയില് ഭൂരിഭാഗവും 2022-ല് മോറിസണ്സ് ഏറ്റെടുത്ത മക്കോള്സ് ശൃംഖലയിലെ കടകളാണ്. പിന്നീട് ഇവയെ'മോറിസണ്സ് ഡെയിലി' എന്ന പേരിലേക്ക് മാറ്റിയിരുന്നു. വര്ഷങ്ങളായി ലാഭകരമല്ലാത്തതും, പരിഹാര നടപടികള് സ്വീകരിച്ചിട്ടും നഷ്ടം തുടരുന്നതുമായ കടകളെയാണ് അടച്ചുപൂട്ടല് പട്ടികയില് ഉള്പ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കി. ചെലവുകള് കുത്തനെ ഉയര്ന്നതാണ് പ്രശ്നം കൂടുതല് രൂക്ഷമാക്കിയതെന്നാണ് മോറിസണ്സിന്റെ നിലപാട്. ദേശീയ ഇന്ഷുറന്സ് സംഭാവനയിലെ വര്ധന, മിനിമം വേതന വര്ധന,
More »
ബര്മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില് പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്ഡിംഗ്
ബര്മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില് പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്ന്ന് 30000 അടി ഉയരത്തില് നിന്ന് വിമാനം കൂപ്പുകുത്തി. ഒടുക്കം മേയ് ഡേ സന്ദേശം നല്കി അടിയന്തര ലാന്ഡിംഗ് നടത്തി അപകടം ഒഴിവാക്കി.
സ്പെയിനില് നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ജെറ്റ് 2 വിമാനത്തിലാണ് അപ്രതീക്ഷിതമായി എമര്ജന്സി ലാന്ഡിംഗ് നടത്തേണ്ടി വന്നത്. 220 യാത്രക്കാരുമായാണ് വിമാനം ടെനറൈഫില് നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം പെട്ടന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധിച്ച ഫസ്റ്റ് ഓഫീസറാണ് ക്യാപ്ടന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ മെയ് ഡേ സന്ദേശം നല്കിയതിന് പിന്നാലെ പോര്ച്ചുഗലിലെ പോര്ട്ടോയില് എമര്ജന്സി ലാന്ഡിംഗ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച പുലര്ച്ചെ 2.15ഓടെയാണ് വിമാനം പോര്ട്ടോയില് ലാന്ഡ് ചെയ്തത്. സാഹചര്യം ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഫസ്റ്റ് ഓഫീസര് ഉടന്
More »
യുകെയിലെ 5 പ്രദേശങ്ങളില് അടിയന്തിര ഹീറ്റ് ഹെല്ത്ത് അലര്ട്ടുകള്; താപനില 33 ഡിഗ്രി വരെ
യു കെയിലെ അഞ്ച് പ്രദേശങ്ങളില് അടിയന്തിര ഹീറ്റ് ഹെല്ത്ത് അലര്ട്ടുകള് പ്രഖ്യാപിച്ചു. ബാങ്ക് ഹോളിഡേ വാരാന്ത്യത്തില് പ്രവചിക്കപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം, അന്തരീക്ഷ താപനില 33 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്ന്നാണിത്. അഞ്ചിടങ്ങളില് നിലനിന്നിരുന്ന മഞ്ഞ മുന്നറിയിപ്പാണ് ഇപ്പോള് യു കെ ആരോഗ്യ സുരക്ഷാ ഏജന്സി (യു കെ എച്ച് എസ് എ) ആംബര് മുന്നറിയിപ്പായി ഉയര്ത്തിയിരിക്കുന്നത്. കിഴക്കന് മിഡ്ലാന്ഡ്സ്, പടിഞ്ഞാറന് മിഡ്ലാന്ഡ്സ്, ഇംഗ്ലണ്ടിന്റെ കിഴക്കന് പ്രദേശങ്ങള്, ലണ്ടന്, തെക്ക് കിഴക്കന് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ആംബര് മുന്നറിയിപ്പുകള് പ്രാബല്യത്തില് ഉണ്ടാവുക.
ആരോഗ്യ പ്രശ്നങ്ങള് ഉള്ളവര്, 65 വയസ് കഴിഞ്ഞവര് എന്നിവര്ക്കിടയില് മരണനിരക്ക് കൂടാന് ഇടയുണ്ടെന്നാണ് ഈ മുന്നറിയിപ്പില് പറയുന്നത്. മാത്രമല്ല, ആരോഗ്യ സുരക്ഷാ കെയര് മേഖലകളില് ഉയര്ന്ന
More »
രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില് മലയാളി ഡോക്ടര്ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല് രജിസ്റ്ററില് നിന്നു പുറത്താക്കി
രോഗികളോട് അപമര്യാദയോടും ക്രൂരമായും പെരുമാറിയതായി ചൂണ്ടിക്കാണിച്ചു യുകെ മലയാളിയായ ഡോക്ടറെ മെഡിക്കല് രജിസ്റ്ററില് നിന്ന് സ്ഥിരമായി പുറത്താക്കി. നേരത്തെ കാര്ലൈലിന് സമീപമുള്ള ഹൗട്ടനില് ജോലി ചെയ്തിരുന്ന ഡോ ഷമീര് ചന്ദ്രനെയാണ് മെഡിക്കല് പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല് സര്വീസ് യുകെയില് പ്രാക്ടീസ് ചെയ്യുന്നതില് നിന്ന് വിലക്കിയത്. ഷമീര് പൊതുജനങ്ങള്ക്ക് വലിയ ഭീഷണിയാണെന്ന് പറഞ്ഞാണ് ട്രിബ്യൂണലിന്റെ നടപടി.
ഡോ. ഷമീര് പൊതുജനങ്ങള്ക്ക് 'ഗുരുതര ഭീഷണി' എന്ന് ട്രിബ്യൂണല് വിലയിരുത്തി. കഴിഞ്ഞ മേയ് 5, 6 തീയതികളില് നടന്ന ഓണ്ലൈന് ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.
കേസില്, മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന് ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്ക്കും, 16 വയസില് താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിനും ക്രൗണ് കോടതി നാല് വര്ഷം
More »
ആന്ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള് അന്വേഷിച്ച് പോലീസ്
ആന്ഡ്രൂ മൗണ്ട്ബാറ്റണ് വിന്ഡ്സറിന് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില് പോലീസ്അന്വേഷണവുമായി നീങ്ങുന്നതായി റിപ്പോര്ട്ട്. പൊതു ഓഫീസില് അച്ചടക്ക ലംഘനം നടത്തിയതിനും, ലൈംഗിക കുറ്റകൃത്യങ്ങള്ക്കും, അഴിമതിക്കും ഉള്പ്പെടെയുള്ള കുറ്റങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്ന് ഡിറ്റക്ടീവുമാര് പ്രഖ്യാപിച്ചു.
ഔദ്യോഗിക രഹസ്യ രേഖകള് കുട്ടിപ്പീഡകന് ജെഫ്രി എപ്സ്റ്റീന് ചോര്ത്തിയെന്ന കേസില് മുന് യോര്ക്ക് ഡ്യൂക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങള്ക്ക് ശേഷമാണ് അന്വേഷണം ഊര്ജ്ജിതമാകുന്നത്. യുകെ ട്രേഡ് പ്രതിനിധിയായി സേവനം നല്കവെയാണ് ഈ സംഭവങ്ങള്. ക്രിമിനല് കുറ്റകൃത്യങ്ങള് ചെയ്തെന്ന സംശയത്തില് സാക്ഷികളെ കണ്ട് മൊഴികള് രേഖപ്പെടുത്തുന്നുണ്ട്.
ഇരകളായ അതിജീവിതര് തെളിവുകളുമായി മുന്നോട്ട് വരണമെന്ന് തേംസ് വാലി പോലീസ് അഭ്യര്ത്ഥിച്ചിട്ടുണ്ട്. വിവിധ തലങ്ങളില് അന്വേഷണം നടത്തേണ്ടി
More »