എപ്സ്റ്റീന്‍ ബന്ധവും നഗ്നചിത്രവും: ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് ലോര്‍ഡ് മണ്ടേല്‍സണ്‍
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇത് പല പ്രമുഖരുടെയും മുഖം വികൃതമാക്കുകയാണ്.
മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.
മണ്ടേല്‍സന്റെ പങ്കാളി റെയ്‌നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്‌സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മണ്ടേല്‍സണ്‍ അടിവസ്ത്രത്തില്‍ നിന്ന് സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രങ്ങളും
More »
സ്‌കൂള്‍ സമയം മൊബൈല്‍ ഫോണ്‍ നിരോധനം; ഇടവേളയിലും ഉച്ചഭക്ഷണ സമയത്തും ഫോണ്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ സെക്രട്ടറി
ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അധ്യാപകര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സ്‌കൂളില്‍ വരുന്ന ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗം അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളിലേക്ക് അവര്‍ അയച്ച കത്തില്‍ ക്ലാസ് സമയങ്ങളില്‍ മാത്രമല്ല ഇളവേളകളിലും ഉച്ചഭക്ഷണ സമയത്ത് പോലും മൊബൈല്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്‌സണ്‍ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നയങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്‌സ്റ്റെഡ് പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മുന്നില്‍
More »
യുകെയില്‍ വാഹന ഉത്പാദനം 73 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
യുകെയിലെ ത്പാദനം 73 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. കാര്‍, വാന്‍, ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം 1952ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയതായുള്ള കണക്കുകള്‍ ആണ് പുറത്തുവന്നത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025ല്‍ 7,64,715 വാഹനങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഇത് 2024നേക്കാള്‍ 15.5 ശതമാനം കുറവാണ്. നിര്‍മ്മിച്ച വാഹനങ്ങളില്‍ ഭൂരിഭാഗവും കാറുകളാണ്. 2016ല്‍ 17 ലക്ഷം കാറുകള്‍ നിര്‍മ്മിച്ചിരുന്ന രാജ്യത്ത് ഇപ്പോഴത്തെ ഇടിവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വ്യവസായം നേരിടുന്നത് ഏറ്റവും കഠിനമായ വെല്ലുവിളികള്‍ ആണെന്ന് SMMT ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്സ് പറഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നേരെയുണ്ടായ സൈബര്‍ ആക്രമണവും ലൂട്ടണിലെ ഫാക്ടറി അടച്ചുപൂട്ടലും ഉത്പാദനത്തെ സാരമായി
More »
ബജറ്റിനെതിരായ പ്രതിഷേധം; ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും സര്‍ക്കാര്‍ പിന്തുണ
ബജറ്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും ബിസിനസ് റേറ്റില്‍ ഇളവ് നല്‍കുന്ന പിന്തുണാ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ ബിസിനസ് റേറ്റ് ബില്ലില്‍ 15 ശതമാനം ഇളവ് ലഭിക്കുവാന്‍ തുടങ്ങും. കൂടാതെ രണ്ട് വര്‍ഷത്തേക്ക് റേറ്റ് വര്‍ധന ഉണ്ടാകില്ല എന്നും സര്‍ക്കാര്‍ പറയുന്നു. നവംബറില്‍ അവതരിപ്പിച്ച ബജറ്റിനെതിരായി ഈ മേഖലയില്‍ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനം.
മൂന്ന് വര്‍ഷത്തെ ഈ പാക്കേജിന്റെ മൂല്യം 2026–27ല്‍ ഒരു ശരാശരി പബ്ബിന് 1,650 പൗണ്ട് ആയിരിക്കും എന്ന് ട്രഷറി മന്ത്രി ഡാന്‍ ടോംലിന്‍സണ്‍ പറഞ്ഞു. ബജറ്റിനെ തുടര്‍ന്ന് വലിയ വര്‍ധന നേരിടേണ്ടി വന്നതോടെ ആയിരത്തിലധികം പബ്ബുകള്‍ ലേബര്‍ എംപിമാരെ പ്രവേശിപ്പിക്കുന്നത് വരെ വിലക്കിയിരുന്നു. 2010 മുതല്‍ ഏകദേശം 7,000 പബ്ബുകള്‍ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ടോംലിന്‍സണ്‍, പബ്ബുകള്‍
More »
ഡ്രൈവറില്ലാ റോബോ ടാക്സികള്‍ ലണ്ടനില്‍ ട്രയല്‍ റണ്‍ തുടങ്ങി
ലണ്ടനില്‍ വരുന്ന സെപ്റ്റംബറോടെ ഡ്രൈവറില്ലാത്ത റോബോ ടാക്‌സികള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം പരീക്ഷണാര്‍ത്ഥമുള്ള ഓട്ടം ആരംഭിച്ചു. ഈ വര്‍ഷത്തെ അവസാനപാദത്തില്‍ പൂര്‍ണ്ണമായ രീതിയില്‍ സര്‍വീസ് നടത്തുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യപ്പെട്ട ഈ കാറുകളില്‍ ഡ്രൈവര്‍ സീറ്റില്‍ ആരും ഉണ്ടായിരിക്കില്ല.
ജഗ്വാറുമായി ചേര്‍ന്ന് ലണ്ടനില്‍ സര്‍വ്വീസ് നടത്തുന്ന ഇവരുടെ വെളുത്ത കാറുകള്‍, മുകളില്‍ വലിയ ക്യാമറ എക്വിപ്‌മെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്.
നിലവില്‍, സാന്‍ഫ്രാന്‍സിസ്‌കോ, മിയാമി, അറ്റ്‌ലാന്റ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ ഇവര്‍ പൂര്‍ണ്ണമായും ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി സേവനം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഒരു സേഫ്റ്റി ഡ്രൈവര്‍ സ്റ്റിയറിംഗില്‍ ഇരിക്കുമെങ്കിലും വരുന്ന ഏപ്രിലോടെ ഒരു ഫുള്‍ പൈലറ്റ് സ്‌കീമാണ് കമ്പനി
More »
ആദ്യ വാങ്ങലുകാര്‍ക്കായി പുതിയ സേവിംഗ്സ് പദ്ധതി; 25% ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും
ആദ്യ വാങ്ങലുകാര്‍ക്കായി ലൈഫ്‌ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രില്‍ മുതല്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ LISAയില്‍ ഉള്ള റിട്ടയര്‍മെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതില്‍ ഉള്‍പ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങല്‍ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പുതിയ പദ്ധതിയില്‍, സര്‍ക്കാര്‍ നല്‍കുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയില്‍ ഉള്ളതുപോലെ അര്‍ഹതയില്ലാത്ത ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്ന 25% പിഴ ചാര്‍ജ് ഒഴിവാക്കും . സാഹചര്യങ്ങള്‍ മാറിയാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍
More »
ജയിലില്‍ നിന്നിറങ്ങിയ ജെഫ്രി എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് റഷ്യന്‍ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കി! വിവാദ ഇമെയിലുകള്‍ പുറത്ത്
മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിനായി കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ 26-കാരി റഷ്യന്‍ യുവതിയെ തയാറാക്കി നല്‍കിയെന്ന് ഞെട്ടിക്കുന്ന രേഖകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ജയിലിലായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ആന്‍ഡ്രൂവിന് വിവാദ ഇമെയില്‍ അയച്ചത്.
വീട്ടുതടങ്കല്‍ അവസാനിച്ച് സ്വതന്ത്രനായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ആന്‍ഡ്രൂ അറിയിച്ചപ്പോഴാണ് യുവ റഷ്യക്കാരിയെ എപ്സ്റ്റീന്‍ ഓഫര്‍ ചെയ്തത്. രാജപദവികളും, സ്ഥാനപ്പേരുകളും നഷ്ടപ്പെട്ട്, ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഒരുങ്ങുന്ന ആന്‍ഡ്രൂവിന് പുതിയ വിവരങ്ങള്‍ കൂടുതല്‍ നാണേക്കാടാണ് സമ്മാനിക്കുന്നത്.
റഷ്യന്‍ സ്ത്രീയെ കുറിച്ചുള്ള സന്ദേശം ലഭിച്ച് രണ്ട് മാസത്തിന് ശേഷം ആന്‍ഡ്രൂ ന്യൂയോര്‍ക്കിലെത്തി എപ്സ്റ്റീനൊപ്പം
More »
സ്‌കൂള്‍ ദിനത്തില്‍ കുട്ടികളുമായി യാത്ര; രക്ഷിതാക്കള്‍ക്കുള്ള പിഴ റെക്കോര്‍ഡില്‍
സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് കുട്ടികളെ യാത്ര കൊണ്ടുപോകുന്ന മാതാപിതാക്കള്‍ ഇനി ജാഗ്രത പാലിക്കണം. രക്ഷിതാക്കള്‍ക്കു ചുമത്തുന്ന പിഴയുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 459288 ഫൈനുകളാണ് ടേം ടൈം അവധി എടുത്തതിന്റെ പേരില്‍ ചുമത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ സ്‌കൂളില്‍ വരാതിരുന്നതിന് ചുമത്തിയ ഫൈനുകളില്‍ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്. 2024 ല്‍ വന്ന നിയമ ഭേദഗതിയാണ് ഇതിന് കാരണം. മുമ്പ് 60 പൗണ്ടായിരുന്ന പിഴ പുതിയ ചട്ട പ്രകാരം ഓരോ കുട്ടിയ്ക്കും 80 പൗണ്ടാക്കി ഉയര്‍ത്തി.
സ്‌കൂള്‍ ദിനങ്ങളില്‍ കുട്ടികള്‍ മുടങ്ങുന്നത് തടയാനാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍ സമയത്ത് നീണ്ട അവധികളെടുക്കുന്നത് പഠനത്തെ ബാധിക്കും.
More »
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 30 ദിവസത്തെ ചൈന യാത്രയ്ക്ക് ഇനി വിസ വേണ്ട
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഇളവുകള്‍ അനുവദിക്കാന്‍ ചൈനീസ് തീരുമാനം. 30 ദിവസം വരെയുള്ള ചൈനീസ് സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസ വേണ്ട. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. പദ്ധതി എന്നു മുതല്‍ പ്രാബല്യത്തിലാകും എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള വിസകള്‍ക്ക് നിലവിലുള്ള പത്തുശതമാനം ഇറക്കുമതി ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
വിസയില്ലാതെ ചൈനയിലേക്ക്
More »