യു.കെ.വാര്‍ത്തകള്‍

റീവ്‌സിന്റെ ഇരുട്ടടി: എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന മലയാളികളുടെ പോക്കറ്റ് കീറും
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സമ്മാനിച്ച നികുതി ഭാരങ്ങളുടെ കൂട്ടത്തില്‍ യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന. വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അടുത്ത വര്‍ഷവും, 2027-ലും വര്‍ധിപ്പിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറുമെന്നാണ് സ്ഥിരീകരണമായിട്ടുള്ളത്. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് എപിഡി. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കും. യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് ഈ നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 2026-ല്‍ എപിഡി ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും

More »

മലയാളി വ്യവസായിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗീകാരം
യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകള്‍ക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ യുകെ ബിസിനസ് മന്ത്രിയും നിലവിലെ മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ പൊലീസ് ആന്‍ഡ് ക്രൈംസ് സാറാ ജോണ്‍സ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു. ഒരു പതിറ്റാണ്ടായി യുകെയിലെ ബിസിനസ് രംഗത്ത് സജീവമായ ടിജോയ്ക്ക് ഔട്ട് സ്റ്റാന്‍ഡിങ് അച്ചീവര്‍ ഇന്‍ മള്‍ട്ടിപ്പിള്‍ ഇന്‍ഡസ്ട്രീസ് പുരസ്കാരമാണ് ലഭിച്ചത്. ഫിനാന്‍സ്, മോര്‍ഗേജ്, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, ബ്യൂട്ടി വെല്‍നസ് എന്നിവയടക്കമുള്ള മേഖലകളിലെ സംരഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.‍ ടിജോയുടെ നേതൃത്വത്തിലുള്ള ബഹുമുഖ ബിസിനസ് ശൃംഖല രാജ്യത്തുടനീളം തൊഴിലവസരങ്ങള്‍, സാമൂഹിക സ്വാധീനം എന്നിവ സൃഷ്ടിച്ചതായി പുരസ്കാരം നല്‍കിയ

More »

2030 ആകുന്നതോടെ ഭവനവില 33,000 പൗണ്ട് വര്‍ധിക്കുമെന്ന് ഒബിആര്‍; പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുകളുടെ ബലത്തില്‍ വീടുകള്‍ക്ക് ഇനിയും വിലയേറും
റീവ്‌സിന്റെ ബജറ്റ് ഭവനവിപണിയെ ബാധിക്കുന്നത് എങ്ങനെ ? ബ്രിട്ടനില്‍ ശരാശരി ഭവനങ്ങളുടെ മൂല്യം 2030 ആകുന്നതോടെ 33,000 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനങ്ങള്‍ പറയുന്നു. 2030-ല്‍ ശരാശരി ഭവനവില 305,000 പൗണ്ടിന് അരികിലേക്കാണ് എത്തിച്ചേരുകയെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. 2026 മുതല്‍ ശരാശരി 2.5 ശതമാനം വീതം വില ഉയരാന്‍ തുടങ്ങുമെന്നാണ് കണക്കാക്കുന്നത്. ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ പ്രകാരം നിലവില്‍ ശരാശരി 271,500 പൗണ്ടിനാണ് വീട് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ശതമാനത്തോളമാണ് വിലയില്‍ വര്‍ദ്ധന ഉണ്ടായത്. ഭാവിയിലെ ഭവനവില്‍പ്പനയ്ക്ക് പുറമെ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിലെ എണ്ണത്തിലും ഒബിആര്‍ പ്രവചനങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്. 2024-ല്‍ 1.1 മില്ല്യണ്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളാണ് നടന്നതെങ്കില്‍ 2029-ല്‍ ഇത് ഏകദേശം 1.3 മില്ല്യണിലേക്ക്

More »

ഹമാസ് ഭീകരാക്രമണത്തെ അഭിനന്ദിച്ച എന്‍എച്ച് എസ് ഡോക്ടര്‍ക്ക് 15 മാസത്തെ സസ്‌പെന്‍ഷന്‍
ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണം. എന്നാല്‍ ഹമാസ് ആക്രമണത്തെ അഭിനന്ദിച്ച് ഞെട്ടിച്ചു എന്‍എച്ച്എസില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍. ഇപ്പോഴിതാ അവരെ 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല്‍ ഉത്തരവായി. സമൂഹമാധ്യമങ്ങളില്‍ യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍ എന്ന 31 കാരിക്ക് എതിരെ നടപടിയെടുത്തത്. ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കി. ഇവര്‍ക്ക് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന വിമര്‍ശനവും ഉയര്‍ന്നു. മാത്രമല്ല, ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇവര്‍ പിന്തുണച്ചതോടെ സംഭവം വിവാദമായി. വിവാദമായതോടെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം

More »

അയര്‍ലന്‍ഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 2 മരണം, മലയാളികള്‍ക്ക് ഗുരുതര പരുക്ക്
അയര്‍ലന്‍ഡിലെ കോ മീത്തില്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും മലയാളികളടക്കം ഒട്ടറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്‍മന്‍സ്ടൗണിലെ ആര്‍132 റോഡിലായിരുന്നു അപകടം. ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവറായ സ്ത്രീ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഒരു കൗമാരക്കാരിയും ഗുരുതര പരുക്കുകളോടെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മറ്റ് 10 പേരെക്കൂടി പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല. അപകടം നടന്ന റോഡ് അടച്ചിരുന്നു.

More »

ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഉയര്‍ന്ന ബില്‍; കുടുംബങ്ങളുടെ പോക്കറ്റ് കീറും
ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയായി ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചതായി സ്ഥിരീകരിച്ച് ചാന്‍സലര്‍. അഞ്ച് വര്‍ഷത്തേക്ക് കൂടി ഇത് മരവിപ്പിച്ചതോടെ ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയായി. ഒബിആര്‍ രേഖകള്‍ പുറത്തുവന്നതോടെ ഈ വിവരം വ്യക്തമായെങ്കിലും ബജറ്റ് അവതരണത്തില്‍ ചാന്‍സലര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്‍കം ടാക്‌സ് പരിധികള്‍ക്ക് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധിയും മരവിപ്പിച്ചു. 2028-29 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇത് നിലനിര്‍ത്തുന്നത്. അതേസമയം മരവിപ്പിക്കല്‍ തീരുമാനം ജോലി ചെയ്യുന്ന ആളുകളെ ബാധിക്കുമെന്ന് റീവ്‌സ് സമ്മതിച്ചു. 12,570 പൗണ്ട് വരെ നികുതിയില്ലാതെ വരുമാനം നേടാം. എന്നാല്‍ ഇത് മുതല്‍ 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി. 50,271 പൗണ്ടിനും, 125,140 പൗണ്ടിനും ഇടയില്‍ 40 ശതമാനവും, ഇതിന് മുകളില്‍ 45 ശതമാനവുമാണ് നികുതി. പണപ്പെരുപ്പത്തിന് അനുസൃതമായി

More »

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ നിലവില്‍ വന്നു
ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. പുതുതായി വന്ന മാറ്റങ്ങള്‍ അനുസരിച്ച് മത്സരാര്‍ത്ഥികള്‍ കൂടിയ വേഗത പരിധിയുള്ള റോഡുകളില്‍ ദീര്‍ഘനേരം ടെസ്റ്റ് നടത്തേണ്ടതായുണ്ട്. ടെസ്റ്റിനു ശേഷം മിക്ക ഡ്രൈവര്‍മാരും അഭിമുഖീകരിക്കെണ്ടി വരുന്ന യഥാര്‍ത്ഥ സാഹചര്യത്തിലെ ഡ്രൈവിംഗ് രീതി പ്രതിഫലിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) കൊണ്ടുവന്നിരിക്കുന്നത്. ഈ പുതിയ രീതി ഈ വര്‍ഷം ആദ്യം ബ്രിട്ടനിലെ 20 ടെസ്റ്റ് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. പുതിയതായി ലൈസന്‍സ് നേടുന്ന 17 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു 2029നും 2023നും ഇടയില്‍ നടന്ന അപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കപ്പെടുകയോ ചെയ്തവരില്‍ 48 ശതമാനവും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ കൂടുതല്‍ സുരക്ഷ

More »

കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി ഇന്ത്യയില്‍
യുകെ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാനായി ബ്രിട്ടീഷ് ഇന്‍ഡോ പസഫിക് കാര്യ മന്ത്രി ഇന്ത്യന്‍ വംശജയായ സീമ മല്‍ഹോത്ര ഇന്ത്യയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കുന്നതോടെ, സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ധിച്ചു വരുന്നതില്‍ അവര്‍ ആശങ്കയും പ്രകടിപ്പിച്ചു. പുതിയ നിയമമനുസരിച്ച് ചില കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും. മറ്റുള്ളവര്‍ക്ക് ഇത് അഞ്ച് വര്‍ഷമായിരുന്നത് പത്ത് വര്‍ഷമായി നീട്ടുകയും ചെയ്തു. 2021 മുതല്‍ ബ്രിട്ടനിലെത്തിയ ഏകദേശം 26 ലക്ഷത്തോളം വിദേശികളെ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധിക്കും എന്നാണ് കണക്കാക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ നയത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടിയിലെ ചില എം പിമാര്‍ തന്നെ ഇതിന് എതിരായി

More »

എഐ മൂലം 10വര്‍ഷങ്ങള്‍ക്കകം 30ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പഠനം
എഐയുടെ വരവ് ഗുണമോ ദോഷമോ എന്ന ചര്‍ച്ച സജീവമാണ്. ഇപ്പോഴിതാ യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. അതിനിടെ, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് , സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ എഐ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കിങ്‌സ് കോളജ് നടത്തിയ പഠനത്തില്‍ 2021-25 കാലയളവില്‍ ഉയര്‍ന്ന ശമ്പള തസ്തികകളില്‍ 9.4 ശതമാനം ജോലികള്‍ നഷ്ടമായതായി കണ്ടെത്തി. എന്നാല്‍ രാജ്യത്ത് പിരിച്ചുവിടല്‍ എഐ വരവോടെയല്ലെന്ന് മറ്റൊരുവിഭാഗം പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍നല്‍കാനുളള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions