യു.കെ.വാര്‍ത്തകള്‍

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ; യുകെ മലയാളി അനില്‍ തോമസ് വിടവാങ്ങി
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലിരിക്കെ യുകെ മലയാളി അന്തരിച്ചു. കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിളയില്‍ കുടുംബാംഗമായ അനില്‍ തോമസ് (56) ആണ് മരിച്ചത്. ചികിത്സയ്ക്കിടെ ഉണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. ഒരു മാസം മുമ്പാണ് അനില്‍ തോമസിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സയ്ക്കിടെ വൃക്കയില്‍ അണുബാധയുണ്ടാവുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ഹാഷ്ലി കുര്യന്‍ ബേണ്‍ലി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകന്‍ ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വിദ്യാര്‍ഥിയാണ്. മകള്‍ ഫെയ്ത്ത് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്. മാഞ്ചസ്റ്ററിലെ ഹെവന്‍ ലിഫീസ്റ്റ് ചര്‍ച്ച് അംഗങ്ങളാണ് കുടുംബം. ബേണ്‍ലി

More »

പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ദേശീയ കെയര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആന്‍ഡി ബോണ്‍ഹാം
ബ്രിട്ടന്റെ രാഷ്ട്രീയ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കുക, ബ്രെക്‌സിറ്റ് പുനഃപരിശോധിക്കുക, രാജ്യത്തെ നിലവിലെ വോട്ടിങ് സമ്പ്രദായം മാറ്റുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ നിലവിലെ രീതികള്‍ മാറ്റി പുതിയ ദിശയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പെന്‍ഷന്റെ മൂല്യം സംരക്ഷിക്കുന്ന ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ലഭിക്കുന്ന തുക സാമൂഹിക പരിചരണത്തിനായി ദേശീയ കെയര്‍ സര്‍വീസ് ആരംഭിക്കാന്‍ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. അല്‍ഷിമേഴ്‌സ് ബാധിച്ച് ഈ മാസം അന്തരിച്ച പിതാവ് റോയിയുടെ ഓര്‍മയ്ക്കായി വൈകാരികമായാണ് ബേണ്‍ഹാം ഈ പദ്ധതി അവതരിപ്പിച്ചത്. പിതാവിന്റെ അവസാന നാളുകള്‍

More »

അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
യുകെയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം 2027 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരോധനം പുറപ്പെടുവിച്ച കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത വസന്തകാലത്തോടെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട്ടിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ജൂണില്‍, പ്രധാനമന്ത്രിയായിരുന്ന സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു 16 വയസ്സില്‍ തഴെയുള്ള കുട്ടികള്‍ക്ക് പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ടിക്ടോക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിരോധനമുണ്ടാകും. കുട്ടികളുടെ നന്മയെ കരുതി ഇത്തരത്തിലൊരു

More »

ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
ഭീകരാക്രമണത്തിന് ശ്രമിച്ച പ്രതികളെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ച് ഞെട്ടിച്ച് ബ്രിട്ടീഷ് പോലീസ്. ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് നേര്‍ക്ക് ബോംബാക്രമണം നടത്താന്‍ ശ്രമിക്കവെയാണ് അഞ്ച് പേര്‍ അറസ്റ്റിലായത്. മൂന്ന് വാനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു കര്‍ഷക നല്‍കിയ വിവരമാണ് അക്രമണം തടയാന്‍ സഹായിച്ചത്. എന്നാല്‍ പിടിയിലായ അഞ്ച് പേരും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 20-കളില്‍ പ്രായമുള്ള അഞ്ച് പ്രതികളും ലണ്ടനില്‍ താമസക്കാരാണ്. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടകവസ്തുക്കളുമായി ഇവര്‍ പിടിയിലായത്. ഭീകരാക്രമണത്തിന് ശ്രമിച്ചതിന് പിന്നില്‍ ഇറാന്‍ ബന്ധമുണ്ടെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എയര്‍ ബേസിന് സമീപം ബോംബ് പൊട്ടിച്ച് വന്‍തോതില്‍ ജീവനാശം വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ജാമ്യത്തില്‍ വിട്ട ബ്രിട്ടീഷ് പോലീസിന്റെ നിലപാട്.

More »

ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!
മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന പിന്‍വലിക്കുമെന്ന് സൂചന. ഡീസല്‍ വില ലിറ്ററില്‍ 2 പൗണ്ട് വരെ എത്തിയതോടെയാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഒഴിവാക്കാന്‍ ഗവണ്‍മെന്റ് സമ്മര്‍ദത്തിലാകുന്നത്. പമ്പുകളിലെ ഉയരുന്ന വില കുടുംബങ്ങളെയും, ബിസിനസ്സുകളെയും ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തി. നിലവില്‍ 5 പെന്‍സ് ഡ്യൂട്ടി ഡിസ്‌കൗണ്ട് നല്‍കുന്നത് ദീര്‍ഘിപ്പിക്കാന്‍ അടുത്ത മാസത്തെ ബജറ്റില്‍ ജോണ്‍ ഹീലി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആളുകളുടെ ജീവിതത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്ന നടപടികളാണ് ഈ ഗവണ്‍മെന്റ് സ്വീകരിക്കുകയെന്ന് ഹീലി വ്യക്തമാക്കി. 2011 മുതല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. റിഷി സുനാക് ഇതിന് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇറാന്‍ യുദ്ധം

More »

ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഇളവിന് സാധ്യത; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് കാത്തിരിപ്പ് വേണ്ടിവരില്ല
ബ്രിട്ടനില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള കാലാവധി നീട്ടാനുള്ള വിവാദ നിര്‍ദേശത്തില്‍ നിലപാട് മയപ്പെടുത്താന്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറാകുന്നതായി സൂചന. വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിന് കാത്തിരിക്കേണ്ട കാലാവധി 5 വര്‍ഷത്തില്‍നിന്ന് 15 വര്‍ഷമായി ഉയര്‍ത്താനുള്ള പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കണമെന്ന തന്റെ പദ്ധതി രൂക്ഷമായ വിമര്‍ശനം കേട്ടതായി മഹ്മൂദ് സമ്മതിച്ചു. വിഷയത്തില്‍ അന്തിമതീരുമാനം കുടിയേറ്റക്കാരോടും, ബ്രിട്ടീഷ് പൗരന്‍മാരോടും നീതി പുലര്‍ത്തുന്നതായിരിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ലേബര്‍ എംപിമാര്‍ പദ്ധതിയിലെ കടുത്ത നിബന്ധനകളോട്

More »

ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
ലണ്ടന്‍ : മദ്ധ്യപൂര്‍വേഷ്യയിലെ പ്രതിസന്ധി കൂടവേ കേവലം 42 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് യു കെയില്‍ സ്റ്റോക്കുള്ളതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. യുദ്ധം പമ്പുകള്‍ക്ക് മേല്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ഒരു അടിയന്തിരാവസ്ഥയിലേക്ക് നീങ്ങിയേക്കും എന്നാണു മുന്നറിയിപ്പ് . പെട്രോളിനും ഡീസലിനും റേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ പ്രതിസന്ധി ഇന്ധന വിതരണം തടസ്സപ്പെടുത്തുകയാണെങ്കിലോ വില കുതിച്ചുയരുകയാണെങ്കിലോ സര്‍ക്കാര്‍ റേഷനിംഗ് കൊണ്ടുവരും. നിലവില്‍ മറ്റേതൊരു വികസിത രാജ്യത്തുമുള്ളതിനേക്കാള്‍ സ്റ്റോക്ക് കുറവാണ് ബ്രിട്ടനിലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേവലം 31 ദിവസത്തെ ഇന്ധനം മാത്രം സ്റ്റോക്കുള്ള ഓസ്‌ട്രേലിയ മാത്രമാണ് ഇക്കാര്യത്തില്‍ ബ്രിട്ടനേക്കാള്‍ ശോച്യാവസ്ഥയിലുള്ളത്.

More »

യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
യുകെയിലെ വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തിയ ആയിരക്കണക്കിന് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ മോട്ടോര്‍വേകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച പുതിയ ക്യാമറ സംവിധാനമാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ ഒഴിവാക്കുന്നതിനായി പ്രത്യേക രീതിയില്‍ മാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റുകളാണ് കണ്ടെത്തിയത്. വേഗപരിധി ലംഘനം, കുറഞ്ഞ മലിനീകരണ മേഖലകളിലെ നിയന്ത്രണങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നത്. നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റുകള്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വളരെ എളുപ്പത്തില്‍ ഇവ ലഭ്യമാകുന്നുണ്ടെന്നും മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍

More »

ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ
എന്‍.എച്ച്.എസ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍മാരെ നിയോഗിക്കുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പങ്കുവച്ചു ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബി.എം.എ) റിപ്പോര്‍ട്ട്. ഇത്തരം നിയമനങ്ങള്‍ രോഗനിര്‍ണയം വൈകുന്നതിനും തെറ്റായ ചികിത്സയ്ക്കും ഇടയാക്കുന്നുവെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്. നഴ്സുമാര്‍, പാരാമെഡിക്കുകള്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരാണ് അധിക വിദ്യാഭ്യാസവും പരിശീലനവും നേടി അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ ചുമതലകള്‍ ഇവരിലേക്ക് മാറ്റുന്നത് സങ്കീര്‍ണമായ രോഗാവസ്ഥകള്‍ തിരിച്ചറിയുന്നതിലും ചികിത്സ നിശ്ചയിക്കുന്നതിലും വീഴ്ചകള്‍ക്ക് കാരണമാകാമെന്ന് ബി.എം.എ ചൂണ്ടിക്കാട്ടുന്നു. യുകെയിലെ പകുതിയോളം ആശുപത്രികള്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി റോസ്റ്ററിലെ ഒഴിവുകള്‍ നികത്താന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions