പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
ഹോം ഓഫീസിന്റെ പുതിയ പി ആര് നിയമത്തില്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. യുകെയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത നേടുന്നതിന് ബ്രിട്ടനില്‍ ഉണ്ടായിരിക്കേണ്ട കാലയളവ് ഇരട്ടിപ്പിക്കുമ്പോള്‍ പങ്കാളികള്‍ക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) വൃദ്ധര്‍ക്കും ഇളവ് ലഭിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനോടൊപ്പം, കുടുംബ വരുമാനവും, വ്യക്തികളുടെ വരുമാനവും ഒപ്പം, സ്ഥിര താമസത്തിനുള്ള അനുമതി നല്‍കാതിരിക്കുന്നത് കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നടപടിയായിരുന്നു. ഇതുമായി
More »
ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഇ-ഒസിഐ കാര്‍ഡുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യ. 50 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കി മാറ്റാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇ-ഒസിഐ കാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജരായ എല്ലാ വ്യക്തികള്‍ക്കും ഗുണം ചെയ്യുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ സ്കീം.
1950 ജനുവരി 26 മുതല്‍ ഇന്ത്യയിലെ പൗരന്മാരായിരുന്നവര്ക്കും, ഇതിന് ശേഷം ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യതയുള്ളവര്‍ക്കുമാണ് ഒസിഐ സ്കീം. ഒസിഐ സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് പുതിയ സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്. 50 ലക്ഷത്തിലേറെ ഒസിഐ കാര്‍ഡുകാര്‍ക്ക് ഈ സിസ്റ്റം ഉപകാരപ്രദമാകും.
സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ സേവനത്തിലേക്ക് മാറുന്നതോടെ ഇ-ഒസിഐ കാര്‍ഡ് നേടുന്നതും എളുപ്പമാകും. പുതിയ സിസ്റ്റത്തില്‍ അപേക്ഷകര്‍ക്ക് ഒസിഐ
More »
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് കമ്മിറ്റി
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് യോഗ്യതയ്ക്കുള്ള കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കുടിയേറ്റക്കാര്‍ക്ക് വലയ ആശങ്ക സമ്മാനിക്കുന്നതാണ്. ഈ നീക്കത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഹൗസ് ഓഫ് ലോര്‍ഡ്സ് കമ്മിറ്റി. ഐഎല്‍ആറില്‍ നടത്തുന്ന പരിഷ്കാരങ്ങളിലൂടെ യോഗ്യതാ കാലയളവ് നീട്ടുന്നത് ദീര്‍ഘവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്കി.
'ഏണ്‍ഡ് സിറ്റിസണ്‍ഷിപ്പ്' നേടണമെന്ന ഗവണ്മെന്റ് നിര്‍ദ്ദേശം പരിശോധിച്ച ഹൗസ് ഓഫ് ലോര്‍ഡ്സ് ജസ്റ്റിസ് & ഹോം അഫയേഴ്സ് കമ്മിറ്റിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. നിലവില്‍ ഐഎല്‍ആറിനുള്ള അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവ് തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് 10, 15, 20 വര്‍ഷങ്ങളിലേക്ക് നീട്ടുന്നത് കുടിയേറ്റക്കാരെ അനിശ്ചിതാവസ്ഥയിലാക്കുകയും,
More »
സ്റ്റുഡന്റ് വിസക്കാര്‍ കോഴ്സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്സിറ്റികള്‍ക്ക് കനത്ത പിഴ
വിസ ദുരുപയോഗം വര്‍ധ ച്ചു വരുന്ന സാഹചര്യത്തില്‍, വിദേശ വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍. നേരത്തേ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടു തുടങ്ങിയതോടെ സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്നവരുടെ എണ്ണം ഒരു നിശ്ചിത പരിധിയില്‍ കടന്നാല്‍ ഇനിമുതല്‍ ആ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തരവാദിത്തത്തോടെ റിക്രൂട്ട്മെന്റുകള്‍ നടത്തിയില്ലെങ്കില്‍, പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ യൂണിവേഴ്സിറ്റികള്‍ നേരിടേണ്ടതായി വരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്റ്റുഡന്റ്
More »
ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
വിദേശികളുടെ വരവ് കുറക്കാനുള്ള പല പദ്ധതികളും യുകെ പരീക്ഷിച്ചു വരുകയാണ്. ചില പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. യുകെ നല്കുന്ന വിസയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യുകെ വിസയ്ക്കായുള്ള മത്സരത്തില്‍ ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍.
ദീര്‍ഘകാല വിസകളും, സ്റ്റുഡന്റ് വിസകളും നേടുന്ന ഇയു ഇതര പൗരന്മാരില് ഇന്ത്യക്കാരാണ് ഇപ്പോഴും മുന്നിലുള്ളത്. പുതുതായി എത്തുന്നവരുടെ എണ്ണത്തില്‍ ഇടിവ് വരുമ്പോഴാണ് ഇത്. ഇതിനൊപ്പം ബ്രിട്ടന് വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
2025 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 40,000 തൊഴില്‍, 89,000 സ്റ്റഡി, മറ്റ് 9000 ദീര്‍ഘവിസകളാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭിച്ചത്. പാകിസ്ഥാന്, ചൈനീസ്, നൈജീരിയന്‍, നേപ്പാളി പൗരന്മാരാണ് ടോപ്പ് 5-ലുള്ള മറ്റ് രാജ്യങ്ങള്‍.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11% ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷം 156,000 വിസകളാണ്
More »
വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്ഷ്യം ഫ്രാന്‍സ്
കാനഡ, ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മാധ്യമത്തിലുള്ള കോഴ്സുകളുടെ വര്‍ധന, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട പഠനകേന്ദ്രമാക്കുന്നത്.
എന്നാല്‍, ഫ്രാന്‍സ് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികഭാരം കൂടുമെന്നതാണ് പുതിയ ആശങ്ക. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ പഠനഫീസ് രണ്ടായിരത്തി ഇരുപത്തിയാറ്-ഇരുപത്തിയേഴ് അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. ഇത് വിദേശപഠനം ആലോചിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവ്
More »
യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുകയാണ് . പഠനശേഷം യുകെയില്‍ തങ്ങാനുള്ള സാധ്യതകളെ സാരമായി ബാധിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ലേബര്‍ ഗവണ്മെന്റും മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ പല ഇമിഗ്രേഷന്‍ പരിഷ്കാരങ്ങളും ഭാവിയില്‍ യുകെയില്‍ പഠിക്കാനോ, ജോലിക്കോ എത്തുന്നവരെ ബാധിക്കുകയും ചെയ്യും.
സ്റ്റഡി വിസാ അപേക്ഷകളില്‍ ഇതിന്റെ പ്രത്യാഘാതം സാരമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40% ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് യുകെയില്‍ പഠിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്. മുന്‍വര്‍ഷം ഈ മാസം 14,800 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട സ്ഥാനത്താണ് ഇത്.
ഇതോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ അപേക്ഷകളില്‍ 33% ഇടിവാണ്
More »
ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പ്രോഗ്രാമില്‍ ഒരു ദശകത്തിന് ശേഷം ആദ്യമായി സുപ്രധാന മാറ്റങ്ങള്‍ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍ ഒരു പൊതു ആഗോള ഫീ സ്ട്രക്ചറും, കര്‍ശനമായ പാസ്പോര്‍ട്ട് നിയമങ്ങളും, ഒരു വിഭാഗം ഇന്ത്യന്‍ ജനതയ്ക്ക് വിപുലമായ യോഗ്യതാ മാനദണ്ഡങ്ങളുമാണ് നടപ്പിലാക്കുന്നത്.
ഇന്ത്യന്‍ വംശജരുടെ അഡ്മിനിസ്ട്രേഷന് ആധുനികവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍, ബയോമെട്രിക് വേരിഫിക്കേഷന് സിസ്റ്റം മെച്ചപ്പെടുത്തുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷനുകളും, കോണ്‍സുലേറ്റുകളും നല്കുന്ന സേവനങ്ങള്‍ ഏകീകരിക്കുകയും ചെയ്യും.
ഇതുവരെ വിവിധ മിഷനുകളില്‍ വ്യത്യസ്ത ഫീസുകള്‍ ഉണ്ടായിരുന്നത് ഏകോപിപ്പിച്ച് ഒരു ആഗോള ഫീസ് സിസ്റ്റം നിലവില്‍ വരുന്നതാണ് പ്രധാനപ്പെട്ട മാറ്റം. മാറിയ രീതിയില്‍ പുതിയ ഒസിഐ
More »
യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
ലണ്ടന്‍ : യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചതനുസരിച്ച്, 2026 ഏപ്രില്‍ 24 മുതല്‍ യുണൈറ്റഡ് കിംഗ്ഡം 100 ശതമാനം ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി. ഇനി മുതല്‍ ഫിസിക്കല്‍ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകള്‍ (ഇ-വിസാസ്) നല്‍കും.
കഴിഞ്ഞ വര്‍ഷം 5.5 ലക്ഷം വിസിറ്റ്-വിസ അപേക്ഷകള്‍ നല്കിയ ഇന്ത്യക്കാര്‍ക്ക്, ഇ-വിസയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ വലിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
അപേക്ഷകര്‍ ഓണ്‍ലൈന്‍ അക്കൗണ്ട് സൃഷ്ടിക്കണം.
തൊഴിലുടമകള്‍ക്കും, താമസസ്ഥല ഉടമകള്‍ക്കും, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും 90 ദിവസത്തേക്ക് സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയുന്ന ഷെയര്‍-കോഡ് ലഭിക്കും.
വിസ അപേക്ഷാ കേന്ദ്രത്തില്‍ ബയോമെട്രിക്സ് എന്റോള്‍ ചെയ്താല്‍, പരിശോധന സമയനഷ്ടമില്ലാതെ യാത്രക്കാര്‍ക്ക് ഇന്ത്യ വിടാം.
പാസ്പോര്ട്ടുകള് അതേ ദിവസം തന്നെ തിരികെ നല്‍കും.
കുടുംബങ്ങള്‍ ഓരോ അംഗത്തെയും വേര്‍തിരിച്ച്
More »