അസോസിയേഷന്‍

യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനായി അലക്‌സ് വര്‍ഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ചെയര്‍മാനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ യുക്മ ജനറല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെയാണ് യുക്മ ദേശീയ സമിതി യോഗം ചേര്‍ന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തില്‍ വച്ചാണ് വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്. ബര്‍മിംങ്ഹാമില്‍ ചേര്‍ന്ന യുക്മ ദേശീയ സമിതി യോഗം

More »

യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം; ബെന്നി അഗസ്റ്റിന്‍ ദേശീയസമിതിയിലേക്ക്,ജോഷി തോമസ് പ്രസിഡന്റ്, ഷെയ്‌ലി തോമസ് ജനറല്‍ സെക്രട്ടറി
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജിയണില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ സജീവമാകുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത് റീജിയണില്‍ കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ദേശീയ ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്‌കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഭാരവാഹികള്‍ :- നാഷണല്‍ കമ്മറ്റി

More »

പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
തൊടുപുഴ : ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ തന്റെ രണ്ടുപെണ്‍മക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ജീവന്‍ വെടിഞ്ഞ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം തീര്‍ക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ കെ തോമസ് (റ്റൂഫാന്‍ തോമസ്) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു. ശേഖരിച്ച 945 പൗണ്ട് (103399 രൂപ)യില്‍ 95,225 രൂപ, ഷൈനിയുടെ കടം തീര്‍ത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തില്‍ കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പു രോഗിയായ വരകില്‍ വീട്ടില്‍ ഷാജി വി.കെയ്ക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി കൈമാറി. ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് വകവയ്ക്കാതെ സഹായിച്ച

More »

കെന്റിലെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായി ഒരു മലയാളി കട
'ഇംഗ്ലണ്ടിലെ പൂന്തോട്ടം' എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോര്‍ഡില്‍ കഴിഞ്ഞ 24 വര്‍ഷത്തെ സേവനപാരമ്പര്യവുമായി Costcutterഎന്ന ഏക മലയാളി സ്ഥാപനം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്നു. മലയാളികള്‍ക്കുവേണ്ട 'ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കും എന്നതാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രതേകത . കഴിഞ്ഞ ഒരു വര്‍ഷമായി Your choice express limited എന്ന കമ്പനിയാണ് പുതിയ മാനേജ്‌മന്റ്. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന Lucky draw മാര്‍ച്ച് 30 നു ആഷ്‌ഫോര്‍ഡ് എംപി യും മലയാളിയുമായ സോജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. അതോടൊപ്പം തെരുവില്‍ വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും ഒരു നേരത്തെ ആഹാരം എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഉത്‌ഘാടനവും സോജന്‍ ജോസഫ് എംപി നിര്‍വഹിച്ചു. ജനിച്ച നാടും വീടും വിട്ടു ഒരു പ്രവാസിയായി കടന്നു വരുന്ന ഏതൊരാള്‍ക്കും ഒരു നാടന്‍ തനിമ നിലനിര്‍ത്തിയതുകൊണ്ടു മലയാളികളുടെ സ്വന്തം

More »

സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന 'സാസി ബോണ്ട് 2025' യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്‌കാരവും നല്‍കാന്‍ ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന 'സാസി ബോണ്ട് 2025' ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്‌കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത് നേതൃത്വം നല്‍കുന്ന 'സാസി ബോണ്ട് 2025'ല്‍ പല ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും

More »

ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3
ഡോര്‍സെറ്റ് പൂളില്‍ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3 മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതല്‍ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതല്‍ ഡിവൈസിയുടെ ഫുഡ് സ്റ്റാള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യില്‍ ആദ്യമായി ഒരു 'വാട്ടര്‍ ഡ്രം DJ' കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കും പുത്തന്‍ അനുഭവമായി. കൂടാതെ ഡോര്‍സെറ്റിലെ ഗായകര്‍ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിന്‍, കൃപ, അഖില്‍ എന്നിവര്‍ നയിച്ച ഗാനമേള രണ്ടു മണിക്കൂര്‍ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങള്‍ മറക്കുവാനും നാടിന്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു. റമ്മി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡണ്‍ നിന്നും വന്ന സുനില്‍ മോഹന്‍ദാസ് കരസ്ഥമാക്കി,

More »

യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
ന്യൂപോര്‍ട്ട് : യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്‌സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും

More »

യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലി യുക്മയുടെ സഹകരണത്തോടെ ജി സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജി സി എ സ് ഇ പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്‌സ്, കെമിസ്ട്രി, ഇംഗ്ളീഷ് വിഷയങ്ങളിലാണ് ഈ സൗജന്യ ക്ളാസ്സുകള്‍ നടത്തുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക! രജിസ്റ്റര്‍ ചെയ്ത എല്ലാ പങ്കാളികള്‍ക്കും തീയതിയും സമയവും അറിയിക്കും. സൗജന്യ ക്ലാസുകള്‍ക്ക് പുറമേ, മണിക്കൂറിന് £10 മുതല്‍ ആരംഭിക്കുന്ന വിലയില്‍, യു കെ സ്വദേശികളായ അദ്ധ്യാപകരില്‍ നിന്ന് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ട്യൂട്ടറിംഗ് ട്യൂട്ടേഴ്സ് വാലി വാഗ്ദാനം ചെയ്യുന്നു. അവരുടെ ക്ലാസുകളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു, കൂടാതെ മെച്ചപ്പെട്ട പഠനത്തിനായി ആര്‍ട്ടിഫിഷ്യല്‍

More »

കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
ലെസ്റ്റര്‍ : കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സൂം നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ വിശാലമായ പ്രജാപതി ഹാളില്‍ വച്ചാണ് രണ്ടാമത് കോണ്‍ഫറന്‍സിന് തിരി തെളിയുക. കോണ്‍ഫറന്‍സിന്റെ ഔദോഗിക രജിസ്‌ട്രേഷന്‍ ഇന്ന് (ശനിയാഴ്ച) ആരംഭിക്കും. ഇപ്രാവശ്യം ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക. കഴിഞ്ഞ പ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ ടിക്കറ്റുകള്‍ വെറും മൂന്നുദിവസം കൊണ്ടായിരുന്നു വിറ്റു തീര്‍ന്നത്. പ്രഥമ കോണ്‍ഫറന്‍സിനെപോലെ തന്നെ ഒട്ടേറെ പുതുമകള്‍ നിറച്ചാണ് രണ്ടാമത്തെ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും അരങ്ങേറുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന റീല്‍സ് കോമ്പറ്റീഷനുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടു മുന്നോട്ട് പോകുന്നു എന്നത് അതിന്റെ തെളിവാണ്. കോണ്‍ഫറന്‍സിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions