|
|
|
അസോസിയേഷന്‍
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കമ്മിറ്റിയുടെ 2025-27 വര്‍ഷത്തെ ആദ്യയോഗം മാര്‍ച്ച് 15 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോര്‍ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന രേഖ റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയന്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയന്‍ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യന്‍, രേവതി അഭിഷേക്, രാജപ്പന്‍ വര്‍ഗ്ഗീസ്, അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, പീറ്റര്‍ ജോസഫ്, ആനി കുര്യന്‍, ബെറ്റി തോമസ് എന്നിവര്‍
More »
മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാന്‍സര്‍ ഹോസ്പിറ്റലിന്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി സാഹസ യാത്രയ്‌ക്കൊരുങ്ങുകയാണ് സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവര്‍. ഈ ഈ സാഹസിക യാത്ര മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇന്‍ഡ്യന്‍ റസ്റ്റോറന്റ് പരിസരത്തു നിന്നും ഏപ്രില്‍ 14 ന് രാവിലെ പതിനൊന്നിനും 12നും ഇടയില്‍ ആരംഭിക്കും.
ഫ്‌ലാഗ് ഓഫ് ചെയ്യുവാന്‍ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ എത്തിച്ചേരും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിംഗ് ഓഫീസര്‍, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ആശംസകളറിയിക്കാന്‍ എത്തിച്ചേരും.
വളരെ നാളുകളായി ആഗ്രഹിച്ചു കൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വര്‍ഷത്തിലധികമായി ഇവര്‍ നാലു പേരും ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഏപ്രില്‍ പതിനാലാം
More »
കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
ബര്‍മിംങ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി - 2025 മത്സരങ്ങളില്‍ വെയില്‍സ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവര്‍ പങ്കെടുക്കുകയാണ്.
ബിബിസി വര്‍ഷം തോറും നടത്തി വരുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖ താരമായ സാജു മാത്യുവാണ്. വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്സിറ്റി ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍.നോട്ടിംങ്ങ്ഹാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു
More »
സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
ലണ്ടന്‍ : സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്.
ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ ജനേഷ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാണ്. മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍
More »
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തി, ഒരു നേതൃനിര രൂപപ്പെടുത്തി രണ്ടു വര്‍ഷക്കാലം ദേശീയ തലത്തില്‍ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.
അഡ്വ. എബി സെബാസ്റ്റ്യന്‍ - പ്രസിഡന്റ്
സംഘാടകമികവിനെ അടിസ്ഥാനമാക്കിയാല്‍ യുക്മയുടെ 'പകരക്കാരില്ലാത്ത അമരക്കാരന്‍' എന്ന്
More »
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
കലാഭവന്‍ ലണ്ടന്‍ ഏപ്രില്‍ 12 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ജിയ ജലേ' ഡാന്‍സ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് യുകെയിലെ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയ യുകെ മലയാളികളെ ആദരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്‌ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകള്‍ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളില്‍ യുകെയിലെ മലയാളി കമ്മ്യൂണിറ്റിയില്‍ സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരാകുക. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും യുകെ യിലെ മലയാളി കമ്മ്യൂണിറ്റിയില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കുക.
കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത കലാകാരനുമായ കെ എസ് പ്രസാദ് ചെയര്‍മാനായ ജൂറിയായിരിക്കും പുരസ്‌ക്കാര ജേതാക്കളെ
More »
കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
ശിവഗിരി മഠത്തിന്റെയും ശിവഗിരി ആശ്രമം യുകെയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുദര്‍ശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, കവന്‍ട്രിയില്‍ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്ത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായും കെ ജി ബാബുരാജന്‍ (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്) ചെയര്‍മാനായും ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാര്‍മണിയുടെ പ്രധാന ലക്ഷ്യം.
സാംസ്‌കാരിക, സാമൂഹ്യ, മതേതര
More »
സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍
അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്‌കാരവും നല്‍കാന്‍ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകര്‍. മാര്‍ച്ച് 31 ന് കവെന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍വച്ച് ഉച്ചമുതല്‍ ആരംഭിക്കുന്ന കലാ-സാംസ്‌കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും. മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന പല മേഖലകളിലായി നടക്കുന്ന മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് സാസി ബോണ്ടിന്റെ അരങ്ങില്‍ തിളങ്ങുക.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്നാല്‍ അത് അചഞ്ചലമായ സ്‌നേഹത്താലും, ത്യാഗത്താലും, പ്രതിരോധ ശക്തിയാലും കെട്ടിപ്പടുത്തതാണ്. തീവ്രമായ ദൃഢനിശ്ചയത്തോടും അചഞ്ചലമായ സമര്‍പ്പണത്തോടും കൂടി, ഭാവി
More »
പ്രിയദര്‍ശിനി ലൈബ്രറി (ബോള്‍ട്ടന്‍) - ന്റെ ആഭിമുഖ്യത്തില്‍ 'ബുക്ക് ഡേ' ആഘോഷം മാര്‍ച്ച് 8ന്; മിഴിവേകാന്‍ കിഡ്‌സ് മാജിക് ഷോ; ക്വിസ് മത്സരങ്ങള്‍
ബോള്‍ട്ടണ്‍ : പ്രിയദര്‍ശിനി ലൈബ്രറി ബോള്‍ട്ടന്‍ - ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ വിജ്ഞാന - വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബുക്ക് ഡേ' സംഘടിപ്പിക്കും; മാര്‍ച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സയന്‍സിനെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള ഒരുക്കുന്ന സ്‌പെഷ്യല്‍ മാജിക് ഷോ 'സയന്‍സ് ഇന്‍ മാജിക്', ക്വിസ് മത്സരങ്ങള്‍, കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകള്‍, വിവിധ ഗെയ്മുകള്‍, മറ്റ് വിനോദ - വിജ്ഞാന പരിപാടികള്‍, റിഫ്രഷ്‌മെന്റ്‌സ് എന്നിവ കൂട്ടിചേര്‍ത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദര്‍ശിനി ലൈബ്രറിയില്‍ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള വിനോദ - വിജ്ഞാന സെഷനുകള്‍ക്ക് മുന്‍ അധ്യാപകനും സാമൂഹ്യ
More »
|
| |
|
|
|