അസോസിയേഷന്‍

യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി കുര്യന്‍ ജോര്‍ജ് നിയമിതനായി
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംങ്ങ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുത്തന്‍ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയില്‍ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി. ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണല്‍ പ്രസിഡന്റുമാരും റീജിയണുകളില്‍ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുന്‍ പ്രസിഡന്റും, മുന്‍ ജനറല്‍ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിര്‍വ്വാഹക സമിതി. പുതിയ ദേശീയ സമിതി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ തുടര്‍ച്ചയായി

More »

'യുക്മ'ക്ക് നവ നേതൃത്വം; അഡ്വ.എബി സെബാസ്റ്റ്യന്‍ പ്രസിഡന്റ്; ജയകുമാര്‍ നായര്‍ ജനറല്‍ സെക്രട്ടറി, ഷീജോ വര്‍ഗീസ് ട്രഷറര്‍
യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയ്ക്ക് ഇനി നവ നേതൃത്വം. പ്രസിഡന്റായി അഡ്വ എബി സെബാസ്റ്റ്യനേയും ജനറല്‍ സെക്രട്ടറിയായി ജയകുമാര്‍ നായരേയും ട്രഷററായി ഷിജോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു. എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകള്‍ നിറവേറ്റി. റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ വായിച്ച് പാസാക്കി. തുടര്‍ന്ന് അത്യാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു. ഉച്ചക്ക് 12 മണി മുതല്‍ നിലവിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ.ബിജു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.

More »

യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം: സുരേന്ദ്രന്‍ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്, ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, സാംസണ്‍ പോള്‍ സെക്രട്ടറി
യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം. 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ടിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹില്‍ സ്ഥിതിചെയ്യുന്ന സാല്‍ഫോഡ്‌സ് വില്ലേജ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ ദേശീയ പ്രസിഡണ്ടുമാരായ വര്‍ഗീസ് ജോണ്‍, മനോജ് കുമാര്‍ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, ദേശീയ സമിതി അംഗം ഷാജി തോമസ് എന്നിവര്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു. ജിപ്‌സണ്‍ തോമസ് 2022-25 കാലയളവിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സനോജ് ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യുക്മ

More »

യുക്മ വാര്‍ഷിക പൊതുയോഗവും 2025 - 27 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പും ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി റീജിയണുകളില്‍ ഫെബ്രുവരി 8 ശനിയാഴ്ച യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച

More »

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവ നേതൃത്വം; ജോബിന്‍ ജോര്‍ജ് പ്രസിഡന്റ് , ഭുവനേഷ് ജനറല്‍ സെക്രട്ടറി
ചെംസ്‌ഫോര്‍ഡ് : യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുന്‍ റീജണല്‍ പ്രസിഡണ്ട് ജെയ്സണ്‍ ചാക്കോച്ചന്‍ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുന്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ് (ബെഡ്‌ഫോര്‍ഡ്) പുതിയ ഭരണ സമിതിയില്‍ പ്രസിഡണ്ടായും, ഭുവനേഷ് പീതാംബരന്‍ (എഡ്മണ്‍ടണ്‍) ജനറല്‍ സെക്രട്ടറിയായും, ഷിന്റോ സ്‌കറിയ (ഹാര്‍ലോ) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 15നു ചെംസ്‌ഫോര്‍ഡ് ലണ്ടന്‍ സെന്ററില്‍ കൂടിയ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ മെമ്പര്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് നവ സാരഥികളെ തെരഞ്ഞെടുത്തത്. ചെംസ്‌ഫോര്‍ഡില്‍ വിളിച്ചുകൂട്ടിയ പൊതുയോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സണ്ണിമോന്‍ മത്തായി സ്വാഗതം

More »

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാന്‍ സുനില്‍ ജോര്‍ജ്; രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി
ഗ്ലോസ്റ്റെര്‍ഷെയര്‍ : യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിയണ്‍ 2025 - 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച ഗ്ലോസ്റ്റെര്‍ഷെയറിലെ ഷ്രഡിങ്ങ്ടണ്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതിയംഗം ടിറ്റോ തോമസ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റീജിയണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭേദഗതികള്‍ കൂടാതെ പൊതുയോഗം പാസ്സാക്കി. ട്രഷറര്‍ രാജേഷ് രാജ് അവതരിപ്പിച്ച വരവ് ചിലവ് കണക്കുകള്‍ പൊതുയോഗം അംഗീകരിച്ചു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സുജു ജോസഫ് റീജിയണിന്റെ

More »

കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റിവല്‍ 'JIYA JALE' ഏപ്രില്‍ 12 ന്; ഒപ്പം ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും ഡാന്‍സ് വര്‍ക്ഷോപ്പും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ഡാന്‍സ് ഫെസ്റ്റിവെലിനോടനുബന്ധിച്ചു ഡാന്‍സ് വര്‍ക്ഷോപ്പും ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും(ഗ്രൂപ്പ് തലം) ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടന്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ചാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്, നൃത്ത രംഗത്ത് പ്രാവീണ്യം നേടിയ വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് വര്‍ക് ഷോപ്പ് നടത്തപ്പെടുന്നത് . നൃത്തത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് പ്രായ ഭേദമെന്ന്യേ ഈ വര്‍ക് ഷോപ്പില്‍ പങ്കെടുക്കാം. ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് വര്‍ക് ഷോപ്പ് ആരംഭിക്കും. ഡാന്‍സ് ടെക്നിക്സിലും മൂവ്മെന്റ്‌സിലും കൊറിയോഗ്രാഫിയിലും പ്രത്യേക പരീശീലനം വര്‍ക് ഷോപ്പില്‍ ഉണ്ടായിരിക്കും, ഗ്രൂപ്പ് പ്രാക്റ്റീസ് സെഷന്‍സ്, സ്റ്റേജ് പെര്‍ഫോമന്‍സ്

More »

യുക്മ മിഡ്ലാന്‍ഡ്സ് റീജിയന് പുതിയ ഭാരവാഹികള്‍
യുണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയന്‍ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാന്‍ഡ്സ് റീജിയന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ബര്‍മിംങ്‌ഹാമിലെ കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്നു. പൊതുയോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിച്ചു. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യന്‍ ജോര്‍ജ്, യുക്മ ട്രഷറര്‍ ഡിക്സ് ജോര്‍ജ്, പി ആര്‍ഒ അലക്സ് വര്‍ഗീസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ലൂയിസ് മേനാച്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യോഗം ഏക കണ്ഠമായി രണ്ടും പാസാക്കി. ഡിക്സ് ജോര്‍ജ്

More »

മെഡ്‌വേയില്‍ സൗജന്യ ബോളിവുഡ് ഡാന്‍സ് പരിശീലന കളരി
അന്താരാഷ്ട്ര പരിശീലനം ലഭിച്ചതും സര്‍ട്ടിഫൈഡ് ഡാന്‍സ് മാസ്റ്റര്‍ രതീഷിന്റെ ബോളിവുഡ് നൃത്തത്തിന്റെ സൗജന്യ ടേസ്റ്റര്‍ സെഷന്‍ ഫെബ്രുവരി 23 ഞായറാഴ്ച. ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ ജില്ലിംഗ്ഹാമിലെ വുഡ്‌ലാന്‍ഡ്‌സ് ആര്‍ട്‌സ് സെന്ററില്‍ (Woodlands Arts Centre, Woodlands Road, Gillingham, ME7 2DU) പരിശീലന കളരി നടക്കുന്നതാണ്. സെഷന്‍ എല്ലാവര്‍ക്കും അനുയോജ്യമാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions