യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന് പുത്തന്‍ നേതൃത്വം
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണന്റെ വാര്‍ഷിക പൊതുയോഗവും 2025 -27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വേക്ക്ഫീല്‍ഡില്‍ വച്ച് നടന്നു.
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷീക പൊതുയോഗത്തില്‍ ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അമ്പിളി മാത്യൂസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്‌ഠേന പാസ്സാക്കി.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലും ഭാരവാഹികളും നന്ദി അറിയിച്ചു. ഇക്കാലയളവില്‍ റീജിയന്‍ നേതൃത്വം നല്‍കിയ പരിപാടികള്‍ വിജയിപ്പിക്കുവാന്‍
More »
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
ലിവര്‍പൂള്‍ : അടുത്ത കാലത്ത് ലിവര്‍പൂള്‍ ലിമ ഒരുക്കിയ പരിപാടിയാണ് ചോദിക്കൂ പറയാം എന്നത്. യുകെയിലേക്ക് കുടിയേറിയ ചെറുപ്പക്കാര്‍ക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ടൈറ്റില്‍ പോലെ തന്നെ വ്യത്യസ്തമാണ് എന്നും ലിമയുടെ ഇവന്റുകള്‍. സാധാരണ സംഘടനകള്‍ രണ്ടു പതിറ്റാണ്ടായി യുകെയില്‍ ഉള്ള മലയാളികളിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കുമ്പോള്‍ പുതുതായി എത്തിയവരെ ചേര്‍ത്ത് പിടിക്കാന്‍ ലിമയെ പോലെ തയാറായ സംഘടനകള്‍ ചുരുക്കമാണ്.
ഓണക്കാലത്തും മറ്റും ലിമ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോട് കിട പിടിക്കാന്‍ കെല്‍പ്പുള്ള മറ്റു പരിപാടികള്‍ യുകെയില്‍ തന്നെ വിരളമാണ് താനും. ഇപ്പോള്‍ 25 വയസിലേക്ക് നീങ്ങുന്ന ലിമയുടെ പുതിയ നേതൃത്വം പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഏവരുടെയും നോട്ടം ഈ സംഘടനയിലേക്ക് തന്നെയാണ്. 25 ലെത്തിയപ്പോള്‍ യൗവനത്തിന്റെ ചുറുചുറുക്ക് പ്രകടിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ സംഘടനയെ
More »
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും, ബോളിവുഡ് ഡാന്‍സ് വര്‍ക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 ശനിയാഴ്ച ലണ്ടനില്‍ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത് വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികള്‍ക്ക് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com.
ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവെല്ലിന്റെയും ഡാന്‍സ് മത്സരത്തിന്റെയും നടത്തിപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍, സ്പോണ്‍സര്‍മാര്‍ ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com
More »
യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന് ബര്‍മിംഗ്ഹാമില്‍
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 ശനിയാഴ്ച യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ്
More »
യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു; ഫെബ്രുവരി 8, 15 തീയതികളില്‍
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ 16/11/2024ന് ഡെര്‍ബിയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമായി നടത്തുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇതിന്‍ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് റീജിയണല്‍, നാഷണല്‍ ഇലക്ഷന്‍ - 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തീയ്യതികള്‍ പ്രഖ്യാപിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ ദിവസമായ ഫെബ്രുവരി 08 ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലും, യുക്മ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയനിലും, യുക്മ
More »
കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍
കവന്‍ട്രി : യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും സംയുക്തമായി നടത്തിവരുന്ന ഓള്‍ യുകെ എക്ക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ വച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന സന്ധ്യയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഗായകസംഘങ്ങള്‍ മത്സരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.
കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം
More »
പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 30 ന്
ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു. ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്.
പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 30ന് ഉച്ചക്ക് 2 മുതല്‍ കാര്‍ഷാള്‍ട്ടന്‍ ബോയ്സ് സ്പോര്‍ട്സ് കോളേജില്‍ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരന്‍മാര്‍ നടത്തുന്ന സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു .
നൂറുകണക്കിന് കലാകാരന്മാരും
More »
ഒഐസിസി (യുകെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്; ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ അജി ജോര്‍ജ്
ക്രോയ്ഡണ്‍ : ഒഐസിസി (യുകെ) സറെ റീജിയന്‍ പുനസംഘടിപ്പിച്ചു. റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയന്‍ പുനഃസംഘടിപ്പിച്ചത്.
റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നവംബര്‍ രണ്ടിന് ക്രോയ്ഡനില്‍ വച്ച് കൂടിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. നിലവിലെ റീജിയന്‍ സെക്രട്ടറി സാബു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റീജിയന്റെ പ്രവര്‍ത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നാഷണല്‍ വര്‍ക്കിംഗ്
More »
നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ ജീന്‍സ് മാത്യു; സെക്രട്ടറി പ്രശാന്ത്; ക്യാപ്റ്റന്‍ സുജേഷ്; ട്രഷറര്‍ പ്രിന്‍സ് തോമസ്
മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്രിക്കറ്റ് ക്ലബില്‍ 2025 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീരാഗിന്റെ നേതൃത്വത്തില്‍ ക്ലബ് മാനേജര്‍ ജീന്‍സ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സുജേഷ് സ്വാഗതവും ട്രഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും സെക്രട്ടറി സിറില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു.
പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ജീന്‍സ് മാത്യു, സെക്രട്ടറി പ്രശാന്ത് ക്ലബ്ബ്, ക്യാപ്റ്റന്‍ സുജേഷ്, ട്രഷറര്‍ പ്രിന്‍സ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ്, രാഹുല്‍, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു. 2024 സീസണ്‍ മികച്ച താരമായി ശരത്തും കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിന്‍, അജ്മല്‍, രാഹുല്‍ എന്നിവരെയും ക്ലബ് ആദരിച്ചു.
More »