ലണ്ടന്‍ : യുകെ മലയാളികളുടെ അഘോഷവേളകളെ കലാസംഗീത വിരുന്നാക്കി മാറ്റുന്ന 'സെലിബ്രേഷന്‍ 2022യുകെ ' ജൈത്ര യാത്ര തുടരുന്നു.
കലാകാരന്മാര്‍ :
സാംസണ്‍ സില്‍വ : പിന്നണി ഗാനരംഗത്തും, സിനിമ സംഗീത സംവിധാനരംഗത്തും അറിയപ്പെടുന്ന കലാകാരന്‍, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാന്‍ഡിലെ നിറസാന്നിധ്യം, ഒരുപാട് രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രോഗ്രാം ചെയ്ത അനുഗ്രഹീത കലാകാരന്‍.
അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ സീസണ്‍ വണ്‍, സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ, ഫ്‌ലവഴ്‌സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ്, മഴവില്‍ മനോരമ സിനിമ ചിരിമ, ഫ്‌ലവഴ്‌സ് ടിവി കോമഡി ഉത്സവം, മഴവില്‍ മനോരമ കോമഡി സര്‍ക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്‌സ്, അമൃത ടിവി കോമഡി വണ്‍സ് അപ്പ് ഓണ്‍ ടൈം.
അറാഫെത്ത് കടവില്‍ : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പര്‍ ഗ്രൂപ്പ് വിന്നര്‍, പത്തോളം മലയാള സിനിമയില്‍ വില്ലന്‍, കോമഡി നടന്‍. ആള്‍ക്കുട്ടത്തില്‍ ഒരുവന്‍,
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെയ് ഒന്നിന് കോള്‍ചെസ്റ്റെറിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ നടന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2022-23 ടേമിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനും ശേഷം ഗാനമേളയും കുട്ടികളുടെ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും പരിപാടിയ്ക്ക് കൊഴുപ്പേകി. കോവിഡ് മൂലം രണ്ടു വര്‍ഷത്തിലധികമായി നേരിട്ട് ഒത്തുകൂടിയുള്ള ആഘോഷ പരിപാടികള്‍ നടന്നിട്ട്, അതുകൊണ്ടുതന്നെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആവേശത്തിലായിരുന്നു.
പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജി ലിന്റോ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോര്‍ജ്
ബ്ലാക്ക്ബെണ്‍ സ്പോര്‍ട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിള്‍സ് കാരം ബോര്‍ഡ് ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുക്കുകയും നിരവധി ആളുകള്‍ കളികാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ് ഷിജോയുടെയും ജനറല്‍ സെക്രട്ടറി അജിലിന്റെയും ട്രഷറര്‍ ഹാമില്‍ട്ടന്‍ മറ്റു കമ്മിറ്റി അഗങ്ങള്‍ ആയ അനില്‍, ബിജോയ്, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം ലിജോയും ആല്‍ബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാര്‍ഥികളും മത്സരത്തിലുടനീളം കാഴ്ച
സ്വിന്‍ഡന്‍ : സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും മെയ് ഏഴ് ശനിയാഴ്ച സ്വിന്‍ഡനില്‍ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വര്‍ഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി,മത,ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശുശ്രൂഷിക്കും. ഗാനസന്ധ്യക്കു പാസ്റ്റര്‍ സീജോ ജോയ്, ബ്രദര്‍ സ്‌റ്റീഫന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം
പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം ഈ മേയ് 1, 2 തിയതികളില്‍ Macdonald Manchester Piccadilly Hotel ല്‍ വച്ച് നടത്തുന്നു. യുകെയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ സംഗമത്തിന് ഇതിനോടകം തന്നെ 51 കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്ന് കാണുവാനും, അവരോടൊപ്പം രണ്ട് ദിവസം ആടി, പാടി, ആഘോഷിച്ചു മടങ്ങുന്നതിന് ബുക്ക് ചെയ്ത് കഴിഞ്ഞു.
ഇനിയും നിങ്ങള്‍ക്ക് ഈ പരിപാടിയുടെ ഭാഗം ആകാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ദയവു ചെയ്തു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം
John Shaju Kudilil -07576 537290
Ben Lalu Alex -07478 221137
Jobin Uthup -07466 234026
യുക്മ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം കൂടി പിന്നിട്ട് ബര്‍മിങ്ങ്ഹാമില്‍ കൂടിയ ദേശീയ ജനറല്‍ ബോഡി യോഗം ഇലക്ഷന്‍ ചുമതല ഭരണഘടന പ്രകാരം ഇലക്ഷന്‍ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷന്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയനിലും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലും ഇലക്ഷന്‍ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ ഇലക്ഷന്‍ നടത്തുന്നത്. ജൂണ്‍ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളില്‍ നടക്കുന്ന ഇലക്ഷനെ തുടര്‍ന്ന് ജൂണ്‍ 11 ന് യോര്‍ക് ഷെയര്‍ റീജിയണിലും നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവില്‍ ഇലക്ഷന്‍ തീയ്യതികള്‍
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബെഹറിനില്‍ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബല്‍ കൗണ്‍ഫെറെന്‍സിന്റെ കിക്ക്ഓഫും. ഏപ്രില്‍ 23ന് വൈകുന്നേരം നാലര മണിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും, ജലശേചനമന്ത്രി റോഷി അഗസ്റ്റിനും ചേര്‍ന്ന് നിര്‍വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടണിലെ ബ്രിസ്റ്റോളിലെ ബ്രാട്‌ലെ സ്റ്റോക്ക് മേയര്‍ ടോം ആദിത്യ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികളുള്‍പ്പെടെയുള്ള കലാ സാംസ്‌കാരിക, രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തില്‍ വൈവിദ്ധ്യമാര്‍ന്ന വിവിധ കലാ പരിപാടികളോടെ നടത്തപ്പെട്ടു.
ശ്രീജ ഷിള്‍ഡ്കാംബിന്റെ പ്രാത്ഥനഗാനത്തോടെ തുടങ്ങിയ യോഗത്തെ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ചെയ്തു. യോഗാധ്യക്ഷനായിരുന്ന യൂറോപ്പ് റീജിയന്‍
കോവിഡ് മഹാമാരി തീര്‍ത്ത ചെറിയ ഒരു ഇടവേളക്കു ശേഷംകുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമവേദിയായി മാറുകയായിരുന്നു എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196 ഒരുക്കിയ വിഷു ആഘോഷം. ആഘോഷം യുകെയുടെ നാനാ ഭാഗത്തുമുള്ള ശ്രീനാരായണീയരെകൊണ്ട് ശ്രദ്ധയമായി. ഗുരുദേവ കൃതിയായ ദൈവദശകത്തിന്റെ സാമുഹ്യലാപനം നിറഞ്ഞ പ്രാര്‍ത്ഥനയോടുകൂടി വിഷു ആഘോഷങ്ങള്‍ക്കു തുടക്കമായി. പൊതുയോഗത്തില്‍ സെക്രട്ടറി സനല്‍ രാമചന്ദ്രന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും, അധ്യക്ഷന്‍ യോഗം പ്രസിഡണ്ട് മനോജ് പരമേശ്വരന്‍ ആശംസകള്‍ അര്‍പ്പികുകയും ചെയ്തു.
തുടര്‍ന്ന് ആനന്ദ് ടി വി ചെയര്‍മാന്‍ സദാനന്ദന്‍ ശ്രീകുമാര്‍ ഔപചാരികമായി വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. SNDP വനിതാ സംഘം പ്രസിഡന്റ് നീമാ അരവിന്ദും സെക്രട്ടറി സ്മിത അനീഷും എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുകയും അരവിന്ദ്‌ഘോഷ് ഭാസ്‌കരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഗുരുദേവ കൃതികളുടെ ആലാപനവും ,
യോര്‍ക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന 'കലാഫെസ്റ്റ് - 2022 'ന് ഇന്ന് (ശനിയാഴ്ച) ലീഡ്‌സില്‍ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ലഭിക്കുന്ന വലിയ അവസരമാണിത്. കലാ സാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നിരവധി പരിപാടികളാണ് കലാ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിമ കലാവേദി അവതരിപ്പിക്കുന്ന 'നേരിന്റെ പാത' എന്ന നാടകം അരങ്ങില്‍ അവതരിപ്പിക്കും. നിരവധി നാടകങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടൈറ്റസ് വല്ലാര്‍പാടമാണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനം