അസോസിയേഷന്‍

'സെലിബ്രേഷന്‍ 2022യുകെ' മ്യൂസിക്കല്‍ കോമഡി ഷോ മെയ് മുതല്‍ ഒക്ടോബര്‍ വരെ
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളില്‍ സഗീതസാന്ദ്രമാക്കാന്‍ ഇതാ വരുന്നു നാട്ടില്‍ നിന്നും എളിയ കലാകാരന്മാര്‍, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു. ഈ മാസം അവസാനം മാഞ്ചസ്റ്ററില്‍ എത്തുന്ന ടീം സമ്മര്‍ കാലം യുകെ മലയാളികള്‍ ഒപ്പം ചിലവഴിക്കുന്നതാണ്. കലാകാരന്‍മാരെ പരിചയപ്പെടാം. സാംസണ്‍ സില്‍വ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരന്‍, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാന്‍ഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരന്‍. അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ സിസണ്‍ വണ്‍, സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ, ഫ്‌ലവഴ്‌സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ്, മഴവില്‍ മനോരമ സിനിമ ചിരിമ, ഫ്‌ലവഴ്‌സ് ടിവി കോമഡി ഉത്സവം, മഴവില്‍ മനോരമ കോമഡി സര്‍ക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്‌സ്, അമൃത ടിവി കോമഡി വന്‍സ് അപ്പ് ഓണ്‍

More »

യുക്മ കേരളപൂരം വള്ളംകളി 2022; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു; വനിതകള്‍ക്കും അവസരം
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന 'കേരളാ പൂരം 2022'നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ 'കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് 'കേരളാ പൂരം 2018' എന്ന പേരില്‍ ഓക്‌സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി

More »

ബിഎഡിന് പഠിക്കുന്ന ഒരു പെണ്‍കുട്ടി ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുന്നു
ഇടുക്കി ,ലബ്ബക്കട ടീച്ചേര്‍സ് ട്രെയിനിങ് കോളേജില്‍ ബിഎഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാര്‍ച്ചു മാസം കോളേജില്‍ നടന്ന സ്‌പോര്‍ട്‌സ് മത്സരത്തില്‍ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോളാണ് . മാസങ്ങളോളം ചികില്‍സിച്ചിട്ടും ഒടിഞ്ഞ അസ്ഥികള്‍ യോജിക്കാത്തതു കൊണ്ട് ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യന്‍സര്‍ സെന്ററില്‍ എത്തി പരിശോധിച്ചപ്പോഴാണ് അനുവിന് ക്യന്‍സര്‍ ബാധിച്ചതായി അറിയുന്നത്. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു അനുവിനെ ചികില്‍സിക്കാന്‍ ഇപ്പോള്‍ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആന്റണി ഇപ്പോള്‍ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികില്‍സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിലപിക്കുന്നു . മകള്‍ പഠിച്ചു

More »

'യുക്മ കേരളപൂരം വള്ളംകളി 2022' യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്
ഷെഫീല്‍ഡ് : യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' ഇത്തവണ ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍ പിള്ള അറിയിച്ചു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സര വള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു. മനോജ്

More »

പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രില്‍ 2 ന് നോര്‍ത്ത് വിച്ചില്‍
പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രില്‍ 2 ന് നോര്‍ത്ത് വിച്ചില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാര്‍ എല്ലാവരും തങ്ങളുടെ നാടിന്റെയും നാട്ടുകാരുടേയും ഓര്‍മ്മകള്‍ പങ്കിടുവാനും സഹപാഠികളെ കാണുവാനുമുള്ള അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കാണുന്നത്. മുടക്കമില്ലാതെ പതിമൂന്നാമത് വര്‍ഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ജിജോ കിഴക്കേക്കാട്ടില്‍ - 07961927956 സ്റ്റാനി ലൂക്കോസ് - 07894758068 ജോര്‍ജ് ജോസഫ് - 07882779321 പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം : Lostock Social Club, Works Lane, Northwich, CW9 7NW.

More »

ലോക സോഷ്യല്‍വര്‍ക്ക്‌ ദിനം: യുകെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ പരിപാടികള്‍ 19ന്
മാര്‍ച്ച് 15 ലോക സോഷ്യല്‍വര്‍ക്ക്‌ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ പരിപാടികള്‍ 19ന് നടക്കും. രാവിലെ 9.45ന് ആരംഭിക്കുന്ന പരിപാടിയില്‍ യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സോഷ്യല്‍വര്‍ക്ക്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. 'പുതിയ പാരിസ്ഥിതിക-സാമൂഹിക ലോകം ഒരുമിച്ചു നിര്‍മിക്കുക : ആരെയും മാറ്റി നിര്‍ത്തരുത്' എന്നതാണ് ഈ വര്‍ഷത്തെ ആശയം. എല്ലാ ആളുകള്‍ക്കും വിശ്വാസവും സുരക്ഷിതത്വവും ആത്മവിശ്വാസവും ഭൂലോകത്തിന്റെ സുസ്ഥിരതയും വികസിപ്പിക്കുന്ന പുതിയ ആഗോള മൂല്യങ്ങളും നയങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയുമായാണ് ഈ ആശയം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ കാര്യ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു മുഖ്യ പ്രഭാഷണം നടത്തുന്നത് ഇംഗ്ലണ്ടിലെ ചീഫ്

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് നവ നേതൃത്വം
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തില്‍ ചെയര്‍മാന്‍ l(ജര്‍മ്മനി ), സുനില്‍ ഫ്രാന്‍സിസ് വൈസ് ചെയര്‍മാന്‍ (ജര്‍മ്മനി ), ജോളി പടയാട്ടില്‍ പ്രസിഡന്റ് (ജര്‍മ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ് (ജര്‍മ്മനി ), ബാബു തോട്ടാപ്പിള്ളി ജനറല്‍ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷരാര്‍ (അയര്‍ലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികള്‍. മാര്‍ച്ച് ആറിന് വൈകുന്നേരം വെര്‍ച്ചുല്‍ പ്ലാറ്റൂഫോമില്‍ നടന്ന യോഗത്തില്‍ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുര്‍ന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിന്‍സ് ട്രെഷറര്‍ ടാന്‍സി

More »

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി 10 വര്‍ഷ ആഘോഷം 'ദശപുഷ്‌പോത്സവം 2022'
യുകെയിലെ പ്രമുഖ മലയാളി സംഘടന ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പത്താംവാര്‍ഷികം ഇന്ന് (ശനിയാഴ്ച) ഡോര്‍സെറ്റിലെ പൂളില്‍ 'ദശപുഷ്‌പോത്സവം 2022' എന്നപേരില്‍ അതിവിപുലമായ ആഘോഷിക്കുന്നു. ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് യുക്മ നാഷണല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് ഉല്‍ഘാടനം നിര്‍വഹിക്കും. ഓട്ടന്തുള്ളലും, ബോളിവുഡ് നൃത്തചുവടുകളും, കോമഡിഷോയും, നാടകവും, നാടന്‍ രുചിവൈവിധ്യങ്ങളും മുതല്‍ സെലിബ്രിറ്റികളെ അണിനിരത്തി അതിവിപുലമായ ആഘോഷപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി അധ്യക്ഷന്‍ ഷാജി തോമസ് അറിയിച്ചു.

More »

വിഷുക്കണിയും കൈ നീട്ടവുമായി എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ വിഷു ആഘോഷം ഏപ്രില്‍ 16ന്
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 ന്റെ വിഷു ആഘോഷം ഏപ്രില്‍ 16 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി,വിഷു കൈനീട്ടം, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു. കോവിഡ് മഹാമാരി മൂലമുണ്ടായ വലിയ ഇടവേളക്കുശേഷം സുഹൃത്തുക്കളും കുടുംബാംഗങ്ങളോടും കൂടി സന്തോഷമായി ഒത്തു കൂടുവാനും ഒപ്പം നമ്മുടെ വിഷു ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും വേണ്ടി എല്ലാവരും സകുടുംബം പങ്കെടുത്തു ഈ ആഘോഷത്തെ മഹാ വിജയമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടിവിയുടെ അമരക്കാരനായ സദാനന്ദന്‍ ശ്രീകുമാര്‍ ഈ വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതായിരിക്കും. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി യുകെയിലെ വിവിധ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions