അസോസിയേഷന്‍

യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറില്‍ ശനിയാഴ്ച; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 18 ശനിയാഴ്ച നെടുമുടി വേണു നഗറില്‍ (വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം) രാവിലെ 11.30 ന് നടക്കും. പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) ആയിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി

More »

മൂന്നു പെണ്‍കുട്ടികളുടെ പിതാവ് തളര്‍ന്നു വീല്‍ചെയറില്‍; സഹായം തേടി ഇടുക്കി ചാരിറ്റി യുകെ
കോട്ടയം, വാഴുര്‍ പുളിക്കല്‍ കവലയില്‍ താമസിക്കുന്ന ഗോപകുമാര്‍ കെ ജി രണ്ടുവര്‍ഷം മുന്‍പ് വരെ പെയിന്റിംഗ് ജോലികള്‍ ചെയ്തു മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം സംരക്ഷിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പെട്ടെന്ന് കിഡ്‌നി രോഗം ബാധിക്കുകയും സമയത്തു വേണ്ട ചികിത്സ ലഭിക്കാത്തതുകൊണ്ടും നടുവിന് താഴത്തോട്ടു തളര്‍ന്നു പോകുകയും പിന്നീട് .ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വില്‍ക്കുകയും വാഴൂരിലെ വാടകവീട്ടിലേക്കു താമസം മാറുകയും ചെയ്തു ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു. മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്‌കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം . ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 18 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ മാറ്റിവെച്ചു
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാറ്റിവെച്ചതായി സംഘാടകര്‍ ഖേദപൂര്‍വ്വം അറിയിച്ചു. അടുത്ത മാസങ്ങളിലെ സത്‌സംഗങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിച് ഉടന്‍ അറിയിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സന്നദ്ധസേവകര്‍ അറിയിച്ചു.

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയയില്‍ നടത്തപ്പെട്ട സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു
മത്സരാര്‍ത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ബൈബിള്‍ അപ്പസ്റ്റോലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ മെല്‍വിന്‍ ജെയ്‌മോനും , ആല്‍ബര്‍ട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരത്തില്‍ ആയിരത്തില്‍പരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടര്‍ന്ന് നടത്തപ്പെട്ട സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നുമുള്ള അഞ്ചു മത്സരാര്‍ത്ഥികള്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനല്‍ മത്സരങ്ങള്‍ നൂതന

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് - ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ 18ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് - ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ ഡിസംബര്‍ 18 ന് വെസ്റ്റ് തോണ്‍റ്റോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും. മണ്ഡലകാല സമാപനത്തോട് അനുബന്ധിച്ച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അയ്യപ്പ ഭജനയും, പ്രശസ്ത വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ കൊമ്പു പറ്റ് - പഞ്ചാരി മേളവും, മുരളി അയ്യരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് വനിതാ സംഘത്തിന്റെ തിരുവാതിര കളിയും പിന്നീട് ഹരിവരാസനത്തോടുകൂടി ദീപാരാധനയും അരങ്ങേറും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. ഈ ധന്യ മുഹൂള്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും,

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ 5ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റുഫോമില്‍. ആയുര്‍വേദത്തിന്റ അനന്ത സാധ്യതയെ കുറിച്ചു ലിങ്കന്‍ യൂണിവേഴ്സിറ്റി ലെക്ചര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നതും യുകെയില്‍ പല സ്ഥലത്തു ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ :ശ്രീനാഥ് നായര്‍ സംവാദം നടത്തുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wmcuk.org or ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുക. ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755 പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി 07411615189 ജനറല്‍ സെക്രട്ടറി - ജിമ്മി ഡേവിഡ് 07886308162 ആയുര്‍വേദ സെമിനാറില്‍ പങ്കിടുക്കുന്നതിനു ഈ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്

More »

മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
സന്ദര്‍ലാന്‍ഡ് : മലയാളി അസോസിയേഷന്‍ സണ്ടര്‍ലന്‍ഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാര്‍ഷികം സന്ദര്‍ലാന്‍ഡില്‍ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യുക്മ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മാസ് ആഘോഷങ്ങള്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. യുക്മ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് നഴ്‌സസ് ഫോറം പ്രതിനിധിയും മാസ് വൈസ് പ്രസിഡണ്ടുമായ ബൈജു ഫ്രാന്‍സീസ് സ്വാഗതം ആശംസിച്ചു. മാസ് സെക്രട്ടറി സുജിത് തങ്കച്ചനും മാസ് സന്ദര്‍ലാന്‍ഡ് ആങ്കറുമായ മേഴ്‌സി റോജനും ചേര്‍ന്ന് നൂറുകണക്കിന് വരുന്ന മലയാളി അസോസിയേഷന്‍ കുടുംബങ്ങളെ മണിക്കൂറുകളോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സ്റ്റേജ് നിയന്ത്രിച്ചപ്പോള്‍

More »

യുക്മ ദേശീയ കലാമേള രജിസ്‌ട്രേഷന്‍ 28 വരെ നീട്ടി; വീഡിയോ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ ഡിസംബറില്‍ രണഭേരി ഉയരുമ്പോള്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യര്‍ത്ഥന പ്രകാരം രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിന്‍ പ്രകാരം യുക്മ ദേശീയ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ നവംബര്‍ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു, ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. വീഡിയോ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി ഡിസംബര്‍ 5 ഞായറാഴ്ചയില്‍ നിന്നും ഡിസംബര്‍ 12 ഞായറാഴ്ച രാത്രി 12 മണി വരെയും നീട്ടിക്കൊടുത്തിട്ടുണ്ട്. 2021 യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുകള്‍ പരമാവധി

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാന്‍ രണ്ട് നാള്‍ കൂടി
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ ഡിസംബറില്‍ രണഭേരി ഉയരുമ്പോള്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ രണ്ട് നാള്‍ കൂടി അവശേഷിച്ചിരിക്കേ കലാമേളയില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുവാന്‍ മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കലാമേളയ്ക്ക് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ട അവസാന തീയ്യതി ഡിസംബര്‍ 5 ഞായറാഴ്ച രാത്രി 12 മണി വരെയാണ്. കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions