അസോസിയേഷന്‍

കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
മണിയംകുന്ന് : സെന്റ് ജോസഫ് യു. പി. സ്കൂളില്‍ "വീട്ടുവിദ്യ 2021- ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പേരന്റിങ് വെല്ലുവിളികള്‍ " എന്ന പേരില്‍ മാതാപിതാക്കള്‍ക്കായി കരുതലിന്റെ കരമൊരുക്കുന്നു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം സ്കൂള്‍ അധ്യയനം ഓണ്‍ലൈന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠനം ഫലപ്രദവും സുരക്ഷിതവും ആഹ്ലാദകരവുമാക്കാന്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ മാസം 16, 17 തീയതികളിലായി വെബിനാര്‍ സംഘടിപ്പിക്കുന്നു. വീടുതന്നെ വിദ്യാലയം, മാതാപിതാക്കള്‍ തന്നെ അധ്യാപകര്‍ എന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മാതാപിതാക്കളുടെ മാറിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞയും സാമൂഹ്യ സേവന മേഖലകളില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമുള്ള ഡോ.രമ്യ എലിസബത്ത് കുര്യന്‍ ക്ലാസ് നയിക്കുന്നു. വെബിനാറിന് സ്‌കൂള്‍ മാനേജര്‍ ഫാ. സിറിയക്ക് കൊച്ചുകൈപെട്ടിയില്‍

More »

വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
വിറാല്‍ മലയാളി സമൂഹത്തിന്റെ നീണ്ടകാലത്തെ അഭിലാഷം പൂവണിഞ്ഞു വിറാല്‍ മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായി ജൂണ്‍ ആറാം തിയതി വീരാളിലെ വാള്‍ക്കര്‍ പാര്‍ക്കില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന പൊതുയോഗമാണ് ഇത്തരം ഒരു അസോസിയേഷനു തുടക്കമിട്ടത് വിറാല്‍ മലയാളികള്‍ക്ക് ഒരു പൊതു വേദി എന്ന ആശയം മുന്‍നിര്‍ത്തിയാണ് ലിവര്‍പൂള്‍ മേഴ്‌സി നദിയുടെ മറുകരയില്‍ വിറാല്‍ മലയാളി കമ്മ്യൂണിറ്റി( W M C)എന്ന അസോസിയേഷനു തുടക്കംകുറിക്കാന്‍ കാരണമെന്നു തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു വിറാല്‍ മലയാളി കമ്മ്യൂണിറ്റിയുടെ പ്രസിഡണ്ടായി ജോഷി ജോസഫ് തിരഞ്ഞെടുത്തു , സെക്രട്ടറിയായി ആന്റണി പ്രാക്കുഴി,, ട്രഷറര്‍ അനീഷ് ജെയ്ക്കബ്, ഡാറ്റ കട്രോളര്‍ & PRO സുനില്‍ വര്‍ഗ്ഗീസ്സ്, സ്‌പോര്‍ടസ് കോഡിനേറ്റര്‍ ദിലീപ് ചന്ദ്രന്‍, ആര്‍ട്‌സ കോ ഡിനേറ്റര്‍ സാബു ജോണ്‍.എന്നിവരെയും തിരഞ്ഞെടുത്തു ബിജു പീറ്റര്‍ മലയാളി

More »

മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
കോട്ടയം : കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന കര്‍മപദ്ധതികളുമായി പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ്. ജോസഫ് സ്കൂള്‍. സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും 'സഹവിദ്യ' എന്ന പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാര്യക്ഷമമായും ക്രിയാത്മകമായും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്കുന്നത്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അഭയദേവ്. എസ്, റിട്ട. എച്ച് എം റെജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നയിക്കുന്ന ക്ലാസിലൂടെ സ്കൂളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവും മികച്ചതായി മാറുമെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ കുട്ടികളില്‍ എത്തിക്കാന്‍ സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് വളരെ

More »

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
നമ്മുടെ പിറന്ന നാട്ടില്‍, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തില്‍ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുമ്പോട്ട് പോകുവാന്‍ സാധിക്കുകയില്ല. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികള്‍ മുതല്‍ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും നമ്മെ ഭയചകിതരാക്കുന്നു. ഈയവസരത്തില്‍ മറ്റെന്തിനുമുപരിയായി കരുണയുടെ ചെറിയൊരു കരസ്പര്‍ശം നീട്ടുവാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളി സമൂഹത്തിന് മുന്നില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുക വഴി പരമാവധി തുക സ്വരൂപിച്ച് നാട്ടിലെത്തിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാണ്. സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേഴുന്ന കേരളത്തെ ചേര്‍ത്ത്പിടിക്കാന്‍ യുക്മ യു കെ മലയാളികളോട്

More »

കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നര്‍ത്തകനും ഒട്ടനവധി സ്റ്റേജ് ഷോകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളതുമായ കലാഭവന്‍ നൈസ് ആണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും യോഗ ടെക്‌നിക്‌സ്ഉം സമന്വയിപ്പിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഫിറ്റ്‌നസ് വിത്ത് ഡാന്‍സ് എന്ന ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ജൂണ്‍ അഞ്ചുമുതല്‍ ആരംഭിക്കുന്നു.ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ ട്രെയിനിങ്ങിനു നേതൃത്വം നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോ ഗ്രാഫറുമായ ആമി ജയകൃഷ്ണന്‍ ആണ്. ഈ രണ്ടു കോഴ്‌സുകളുടെയും

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലാസന്ധ്യ
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറുമണിക്ക് 'കലാസന്ധ്യ ' നടത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ലണ്ടന്‍ റീജിയനില്‍ നിന്നും ഷാഫി ഷംഷുദിന്‍ ടീം നേതൃത്തം കൊടുക്കുന്ന കലാസന്ധ്യയില്‍ വിവിധ റീജിയനില്‍ നിന്നുള്ള കലാപരിപാടികള്‍ അവ രിപ്പിക്കുന്നതാണ്. ഈ കലാസന്ധ്യയിലേക്ക് പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ :ഗ്രേഷ്യസ് സൈമണ്‍ നയിച്ച "മെമ്മറി ഇമ്പ്രൂവ്മെന്റ് " സെമിനാര്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും ഡബ്ലിയുഎംസി പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍ നന്ദി പറയുകയും ചെയ്‌തു. 2020 ജൂണ്‍ 8ന്

More »

മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് വേണ്ടി UKMSW സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
യു കെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ മുഖ്യലക്ഷ്യം യുകെയില്‍ ഉള്ള മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്സിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന അടുത്ത ഘട്ടം സെമിനാര്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് തുടങ്ങുന്നതായിരിക്കും. ഓണ്‍ലൈന്‍വഴി നടത്തപ്പെടുന്ന ഈ സെമിനാറില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഇപ്പോള്‍ യുകെയില്‍ സോഷ്യല്‍ വര്‍ക്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്കും അതുപോലെ യുകെയിലെ സോഷ്യല്‍ വര്‍ക്കില്‍ രജിസ്ട്രേഷനു വേണ്ടി ശ്രമിക്കുന്നവര്‍ക്കും വേണ്ടിയാണ്. അന്നേദിവസം രണ്ട് സെമിനാറുകള്‍ ആണ് സംഘടിപ്പിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് നയിക്കുന്നത് ടോമി സെബാസ്റ്റ്യനാണ്. ഇപ്പോള്‍ ല്യൂട്ടന്‍ കൗണ്‍സിലില്‍ ചില്‍ഡ്രന്‍സ് ടീമില്‍ മാനേജറായി ജോലി ചെയ്യുന്ന ടോമി യുകെയിലെ സോഷ്യല്‍ വര്‍ക്ക് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നത് ആയിരിക്കും. അതിനുശേഷം

More »

ജിഎംഎക്ക് നവ നേതൃത്വം: സുനില്‍ ജോര്‍ജ് പ്രസിഡന്റ് , അനില്‍ തോമസ് സെക്രട്ടറി , ജെയിംസ് മംഗലത്ത് ട്രഷറര്‍
യുകെയിലെ മലയാളി അസോസിയേഷനിലെ പ്രമുഖമായ അസോസിയേഷനായ ഗ്ലോസ്റ്റര്‍ ഷെയര്‍ മാലയാളി അസോസിയേഷന് പുതിയ നേതൃത്വം ചുമതലയേറ്റു. സുനില്‍ ജോര്‍ജ് പ്രസിഡന്റായും അനില്‍ തോമസ് സെക്രട്ടറിയായും ജെയിംസ് മംഗലത്ത് ട്രഷററായും തെരഞ്ഞെടുത്തു. 2008ല്‍ പ്രസിഡന്റായി ജിഎംഎയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സുനില്‍ ജോര്‍ജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.അടൂര്‍ കടമ്പനാട് സ്വദേശിയാണ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ തോമസ് ഏറെ കാലമായി സംഘടനയുടെ ആക്ടീവ് മെമ്പറാണ്. നേരത്തെയും സംഘടനയില്‍ സെക്രട്ടറിയും ട്രഷററായും പ്രവര്‍ത്തിച്ചുള്ള പരിചയം ഉണ്ട്. കോട്ടയം സ്വദേശിയായ ഇദ്ദേഹവും കുടുംബവും ഏറെ കാലമായി ഗ്ലോസ്റ്റര്‍ഷെയറിലാണ് താമസിക്കുന്നത്. ട്രഷററായി തെരഞ്ഞെടുത്ത ജെയിംസ് മംഗലത്ത് ജിഎംഎയുടെ ആക്ടീവ് മെമ്പറാണ്. ചാലക്കുടി സ്വദേശിയായ ജെയിംസ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. വെസ് പ്രസിഡന്റ് ജോ വില്‍ട്ടണ്‍

More »

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷം 23 ന്
യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷം 23 ന്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വിവിധ നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയില്‍ യുക്മയുടെ റീജിയണല്‍ തലങ്ങളില്‍ നിന്നും നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുക. യുക്മ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുമാര്‍ക്കു വേണ്ടി നിരവധി പരിപാടികള്‍ യു.എന്‍.എഫ് ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions