അസോസിയേഷന്‍

മലയാളികളുടെ ഹരിയേട്ടന് പ്രിയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
ലണ്ടന്‍ : തെക്കുംമുറി ഹരിദാസിന് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. ഒഐസിസി യുകെയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന അനുശോചന ചടങ്ങില്‍ കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും, യുകെയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ പ്രതിഭകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു, ലണ്ടനിലെ ഹോട്ടല്‍വ്യവസായ മേഘലയിലെ പ്രമുഖനും, മുന്‍ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ധ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, ഒഐസിസി യുകെയുടെ അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായുരപ്പ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനും വിവിധ കലാ സാംസ്‌കാരിക രംഗങ്ങളിലെ അംഗവും മലയാളികളുടെ സഹായിയുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ ദേഹവിയോഗത്തില്‍ നൂറുകണക്കിന് ആളുകള്‍

More »

യുക്മ സാംസ്‌ക്കാരികവേദിയുടെ ജ്വാല ഇ മാഗസിന്‍ ഈസ്റ്റര്‍-വിഷു ലക്കം പ്രസിദ്ധീകരിച്ചു
ജ്വാല ഇമാഗസിന്റെ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റര്‍ വിഷു ആശംസകളുമായി പുറത്തിറങ്ങിയ 'ജ്വാല' എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരന്‍ യശഃശരീരനായ കാക്കനാടന്‍ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വര്‍ഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയില്‍, ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ പിന്നില്‍ നിന്ന് സഹായിച്ചവരെ നന്ദിപൂര്‍വം സ്മരിക്കുകയാണ് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. ഒപ്പം, കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍, പ്രവാസികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച്, അവ താല്പര്യപൂര്‍വ്വം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വരണമെന്ന് എഡിറ്റോറിയല്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. മുന്‍ ലക്കങ്ങളിലേതുപോലെ തന്നെ, വായനയെ ഗൗരവമായി കാണുന്ന അനുവാചകര്‍ക്കൊപ്പം,

More »

ഒഐസിസിയുകെ ഹരിദാസ് അനുസ്മരണ സമ്മേളനം ഇന്ന് ; ഹിന്ദു വെല്‍ഫെയര്‍ യുകെയുടെ സര്‍വമത അനുസ്മരണം നാളെ
യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ടി ഹരിദാസിന്റെ വിയോഗം ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിടപറയലിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചിരിക്കുകയാണ് ഒഐസിസി യുകെയും ഹിന്ദു വെല്‍ഫെയര്‍ യുകെയും. യുകെ മലയാളികളുടെ എന്ത് ആവശ്യത്തിലും സജീവമായി പ്രവര്‍ത്തിച്ച ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹരിദാസ്. അതിനാല്‍ തന്നെ ആ ഓര്‍മ്മ പങ്കുവയ്ക്കാന്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ട് നാലു മണിക്ക് ഒഐസിസി സമ്മേളനം നടത്തും. നാളെ ഹിന്ദു സമാജങ്ങള്‍ക്ക് വേണ്ടി കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ അനുസ്മരണ യോഗം നടത്തും. എല്ലാ ഹിന്ദു സമാജങ്ങളുടേയും കോ ഓഡിനേഷന്‍ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഹരിദാസ്. കേരളത്തില്‍ നിന്നും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളും എല്ലാം സമ്മേളനത്തിന്റെ

More »

ടെക്ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും രണ്ടാം ഭാഗം 27ന്
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ 2021 എന്ന പേരില്‍ 21 ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്ത നിന്നും ഉള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, കലാ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ഭാരതത്തിലെ വിവിധ നഗരങ്ങള്‍, GCC രാഷ്ട്രങ്ങള്‍, U K തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം വരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെസാന്നിദ്ധ്യമുണ്ട്. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം FB പേജിലൂടെ നടത്തിയ പരിപാടികള്‍ അവതരിപ്പിച്ചത് പൂര്‍വ്വവിദ്യാര്‍ത്ഥിനി റെയ്‌മോള്‍ നിധീരിയാണ്. യു.കെയില്‍ നിന്നുളള സിനോജ് മുണ്ടക്കലിന്റെ നേതൃത്വത്തിലാണ്ആണ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത്. Alumni association സെക്രട്ടറി പ്രൊഫ. കൃഷ്ണകുമാര്‍ , U K chapter Alumni Association പ്രതിനിധി, റെയ്‌മോള്‍ നിധീരി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി

More »

ലിമ കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം പറയുന്ന സ്മരണിക പ്രകാശനം ചെയ്യുന്നു
ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ 2001 ല്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ പുതിയ ഊര്‍ജം പകരാന്‍ ഉതകിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായി ഈ സുവനീര്‍ മാറും. സുവനീര്‍ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത് സുവനീറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോര്‍ജ് ചിഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ

More »

തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) അനുശോചന യോഗം നടത്തി
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ വ്യവസായിയും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവാസി സംഘടനയുടെ അമരക്കാരനും, പൊതുപ്രവര്‍ത്തകനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ഘടകം അനുശോചണം യോഗം ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധുവുമായിരുന്ന സഹപ്രവര്‍ത്തകന്റെ അകാല നിര്യാണത്തില്‍ ഐഒസി ദേശീയ പ്രസിഡണ്ട് കമല്‍ ദാളിവാല്‍, വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധവാജി എന്നിവര്‍ അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി. യു കെ യിലെ പ്രവാസി കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു വരികെയാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചതെന്നും

More »

റെജി മഠത്തിലിനായി ഈസ്റ്റര്‍ ചാരിറ്റിക്കായി സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ
പത്തനംതിട്ട കൈപ്പട്ടൂരില്‍ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തിപോന്നിരുന്ന റെജി മഠത്തില്‍ എന്ന മനുഷ്യന്റെ ജീവിതം തകര്‍ത്തെറിഞ്ഞത് നാലുമാസങ്ങള്‍ക്കു മുന്‍പ് പണിക്കിടയില്‍ കാലില്‍ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകര്‍ന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇന്‍ഫെക്ഷന്‍ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളില്‍ തളക്കപ്പെടുകയാണുണ്ടായത് . മുറിച്ചുകളഞ്ഞ കാലിന്റെ സ്ഥാനത്തു ഒരു കൃത്രിമ കാലു വച്ച് പുറംലോകം കാണാന്‍ കഴിയുക എന്നതാണ് റെജിയുടെ ആഗ്രഹം, അതിനു സുമനസുകള്‍ സഹായിക്കണം. കൂടാതെ ചികിത്സയും മുന്‍പോട്ടു കൊണ്ടുപോകണം. കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തില്‍ ആറു സെന്റ് സ്ഥലത്തു നിര്‍മ്മിച്ചു കൊടുത്ത പൂര്‍ണ്ണമായി പണിതീരാത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് റെജിയുടേത്. അതില്‍ ഇളയ

More »

അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണം യുകെയില്‍ നാളെ
അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണത്തോടു അനുബന്ധിച്ചു യു കെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് (UKMSW) ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 9 :30 ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോര്‍ഡ് ഹെര്‍ബെര്‍ട് ലാമിങ് മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. ലോര്‍ഡ് ലാമിങ് യുകെയിലെ സോഷ്യല്‍വര്‍ക്കുമായി ബന്ധപ്പെട്ട പല ലീഡിംഗ് എന്‍ക്വയറികള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ളതും, അതോടൊപ്പം കുട്ടികളുടെ സോഷ്യല്‍ വര്‍ക്കിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. അദ്ദേഹം തന്റെ സോഷ്യല്‍ വര്‍ക്ക് കരിയറിലെ സുപ്രധാന അനുഭവങ്ങള്‍ UKMSW അംഗങ്ങളുമായി പങ്കുവയ്ക്കുന്നതാണ്. തുടര്‍ന്ന്, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സിന്റെ (BASW), അന്താരാഷ്ട്ര കമ്മറ്റി ചെയര്‍മാന്‍ David Jones PhD യും , BASW യുടെ മറ്റ് മുതിര്‍ന്ന പ്രതിനിധികളും ഈ മീറ്റിംഗില്‍ സംബന്ധിക്കുകയും

More »

ടെക്ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്‌സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് 'ടെക്ടാള്‍ജിയ' എന്ന നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ് 'ടെക്ടാള്‍ജിയ 2021' സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 21നും 27നുമായി രണ്ട് ദിവസങ്ങളിലായിട്ട് നടത്തപ്പെടുന്ന 'ടെക്ടാള്‍ജിയ 2021' ഇന്ത്യന്‍ സമയം 7.30 (യു.കെ സമയം 2. പി.എം) മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ വീ ഷാല്‍ ഓവര്‍കം പേജിലൂടെ ലഭ്യമാവും. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം പേജിലൂടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടകയായ റെയ്‌മോള്‍ നിധീരിയാണ് 'ടെക്ടാള്‍ജിയ 2021'യുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions