അസോസിയേഷന്‍

മാര്‍ച്ച് 21 ചരിത്രദിനം; യു കെ സെന്‍സസ് 2021 നിയമപരമായ കടമ; പ്രധാന ഭാഷയായി മലയാളം രേഖപ്പെടുത്തുക
പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ദേശീയ സെന്‍സസിന് യു കെ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ 1801 മുതല്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെന്‍സസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ് ആധുനിക രീതിയില്‍ ഇന്നത്തെപ്പോലെ സെന്‍സസ് പ്രക്രിയ മാറ്റത്തോടെ തുടക്കം കുറിച്ചത്. ഇന്ത്യയിലും ഇതര ലോകരാജ്യങ്ങളിലും സമാനമായ സെന്‍സസ് നിലവിലുള്ളതിനാലും, ദേശീയ പ്രക്രിയകളില്‍ പൊതുവെ കൂടുതല്‍ താല്പര്യമുള്ളവര്‍ ആയതിനാലും യു കെ മലയാളികള്‍ ഇതിനകം തന്നെ ദേശീയ സെന്‍സസിനെക്കുറിച്ച് ബോധവാന്മാരായി കഴിഞ്ഞിട്ടുണ്ടാകാനാണ് സാധ്യത. മാര്‍ച്ച് 21 ഞായറാഴ്ചയാണ് ദേശീയ സെന്‍സസ് ദിനം. അതിന് മുന്‍പായി നിശ്ചിത ലിങ്കിലൂടെ സെന്‍സസില്‍ പങ്കുചേരേണ്ടതാണ്. ആദ്യമായി എല്ലാ വീടുകള്‍ക്കും ഒരു 'ആക്‌സസ്

More »

ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി ഏപ്രില്‍ 18ന്
ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യവിരുന്ന് കാണാനാവുക. യു.കെ അയര്‍ലന്‍ണ്ട് സമയം ഉച്ചക്ക് 2 നും ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നുമാണ് പരിപാടി നടക്കുക. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ വിവിധ സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 16 കോടിയോളം രൂപയാണ് ചെലവ് വരുന്നത്.

More »

കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചു 'ഓര്‍മയില്‍ ഒരു മണിനാദം'; സംവിധായകന്‍ സിദ്ദിഖ് മുഖ്യാതിഥി
അനശ്വരനായ പ്രീയ താരം കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി 'ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു യുകെ സമയം 7 മണി മുതല്‍ (ഇന്ത്യന്‍ സമയം 8 :30) കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ we shall overcome പേജില്‍ നടക്കും. പ്രശസ്ത സിനിമ സംവിധായകന്‍ സിദ്ദിക്കും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി K S പ്രസാദും കലാഭവന്‍ മണിയെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കും. കേരളത്തിലും യുകെയിലുമുള്ള പ്രശസ്തരായ ഗായകര്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ആലപിക്കും. കേരള ഫോക്‌ലോര്‍ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടന്‍ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, പ്രശസ്ത നാടന്‍ പാട്ടു ഗായകന്‍ ഉണ്ണി ഗ്രാമകല, നാടന്‍ പാട്ടു ഗായകന്‍ ഉമേഷ് ബാബു, ഗായിക സല്‍!മ ഫാസില്‍, യുകെയില്‍ നിന്നുള്ള ഗായകരായ

More »

ലിമയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എല്ലാവര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതും ഭാവി ചിന്തകളെ ഉദ്യമിപ്പിക്കുന്നതും ആയിരുന്നുവെന്നു പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു യു കെ യുടെ വിവിധമേഖലയില്‍നിന്നും 98 കുടുംബംങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് ബാധിച്ചു ആളുകള്‍ വീടുകളില്‍ തളക്കപ്പെട്ടപ്പോഴും ഇത്രയേറെ ആളുകളെ സൂം മീറ്റിങ്ങിലൂടെ പങ്കെടുപ്പിച്ചു ഇത്തരം ഒരു പരിപാടി വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് , സെക്രട്ടറി സോജന്‍ തോമസ് എന്നിവര്‍ സംതൃപ്തി രേഖപ്പെടുത്തി.പരിപാടികള്‍ക്ക് ക്രിസ്റ്റി ബിനോയ് സ്വാഗതവും മരിയ സോജന്‍ നന്ദി പറഞ്ഞു കുട്ടികളുടെ ഭാവി തിരഞ്ഞെടുക്കുന്നതുനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്ന ഉദ്ദേശത്തിലാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തപ്പെട്ടത്

More »

അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണം യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍
അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണത്തോടു അനുബന്ധിച്ചു യു കെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് (UKMSW) ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷത്തെ കാര്യപരിപാടികള്‍ മാര്‍ച്ച് 20 ന് നടത്തപ്പെടുന്നു. രാവിലെ 9 :30 ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോര്‍ഡ് ഹെര്‍ബെര്‍ട് ലാമിങ് മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. ലോര്‍ഡ് ലാമിങ് യുകെയിലെ സോഷ്യല്‍വര്‍ക്കുമായി ബന്ധപ്പെട്ട പല ലീഡിംഗ് എന്‍ക്വയറികള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ളതും, അതോടൊപ്പം കുട്ടികളുടെ സോഷ്യല്‍ വര്‍ക്കിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. അദ്ദേഹം തന്റെ സോഷ്യല്‍ വര്‍ക്ക് കരിയറിലെ സുപ്രധാന അനുഭവങ്ങള്‍ UKMSW അംഗങ്ങളുമായി പങ്കുവയ്ക്കുന്നതാണ്. തുടര്‍ന്ന്, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സിന്റെ (BASW), അന്താരാഷ്ട്ര കമ്മറ്റി ചെയര്‍മാന്‍ David Jones PhD

More »

സര്‍ഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാര്‍
യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജില്‍ കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ 'സര്‍ഗ്ഗം'എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ പുതു നേതൃത്വനിര. വിശാലമായ കാഴ്ചപ്പാടുകളോടെയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്നില്‍ കണ്ടുകൊണ്ട് നല്ല ഒരു വര്‍ഷം മലയാളി സമൂഹത്തിന് സമര്‍പ്പിക്കണകമന്ന ആത്മവിശ്വാസത്തോടെയും ഓരോ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

More »

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍
ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സ് ഡയറക്ടര്‍ രാഗസുധ വിഞ്ചമുറിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. രസകരമായ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സവിശേഷമായ ഭാഷാവൈവിധ്യം നിറഞ്ഞ് നില്‍ക്കുന്ന ഒരു കലാവിരുന്നായിരുന്നു പരിപാടി . വംശനാശഭീഷണി നേരിടുന്ന ചില ഭാഷകള്‍ ഉള്‍പ്പെടെ 27 വ്യത്യസ്ത ഭാരതീയ ഭാഷകളില്‍ നിന്നുള്ള കവിതകള്‍ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കവികളും കവയത്രികളും ചേര്‍ന്ന് അവതരിപ്പിച്ചു. കവിതകള്‍ അവതരിപ്പിക്കുന്നത് കൂടാതെ അതത് ഭാഷകളെ പറ്റി വിശദീകരിക്കുന്നതിനുള്ള അവസരം കൂടി ഉള്‍പ്പെടുത്തിയിരുന്നത് കൊണ്ട് നമ്മുടെ മാതൃരാജ്യത്തിന്റെ സമ്പന്നമായ ഭാഷാ വൈവിധ്യത്തെക്കുറിച്ച് അറിയാനും കാവ്യാഞ്ജലി ഒരു വേദി നല്‍കി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈനില്‍ ഈ പരിപാടി

More »

ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്നാരംഭിക്കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . വൈകുന്നേരം 7 മണിക്ക് ക്ലാസിനു തുടക്കംകുറിക്കും. ഈ ക്ലാസ് മാതാപിതാക്കളെ ഉദ്ദേശിച്ചാണ് നടക്കുന്നത് പിന്നീട് വരുന്ന 4 തീയതി നടക്കുന്ന ക്ലാസ് ഏഴാം ക്ലാസ് മുതല്‍ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്. മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകള്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി

More »

പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ എഴുപതാം ലക്കം എന്ന പ്രത്യേകതയും ഫെബ്രുവരി ലക്കത്തിന് സ്വന്തം. കേരളം സാഹിത്യ അവാര്‍ഡ് ജേതാവ് എസ് ഹരീഷിന്റെ മുഖചിത്രവുമായാണ് ഫെബ്രുവരി ലക്കം വായനക്കാരിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉയര്‍ന്നു വരുന്ന ശക്തികള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ഇനിയും പൂര്‍ണ്ണമായും കീഴ്‌പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ അവാര്‍ഡ് എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പരാമര്‍ശിക്കുന്നു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വാക്കും ഒരു വാചകവും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions