ബറോ കൗണ്സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്സിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു. കഴിഞ്ഞ ആഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില് ഹാംഷയര് കൗണ്ടിയിലെ ഏക ലേബര് പാര്ട്ടി കൗണ്സിലറായി വിജയിച്ച സജീഷ് ടോം, പുതിയ സ്ഥാനലബ്ദിയോടെ യു കെ മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.
ഒരേ സമയം കൗണ്ടി കൗണ്സിലിലും ബറോ കൗണ്സിലിലും അംഗമാകുന്നത് തന്നെ അപൂര്വമായ സാഹചര്യത്തില്, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയറാകുക എന്ന നേട്ടവും സജീഷ് സ്വന്തമാക്കി. യു കെ രാഷ്ട്രീയ രംഗത്തുതന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2021 മുതല് ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്സിലിലെ പോപ്പിലി വാര്ഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, ഓരോ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവരുന്ന കൗണ്സിലര്മാരില് ഒരാളാണ്. ഈ വര്ഷം വിജയിച്ച ഹാംഷയര് കൗണ്ടിയിലെ ബേസിംഗ്സ്റ്റോക്ക് നോര്ത്ത്
More »
യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
ലണ്ടന്/സോമര്സെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയില് നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളില് വേറിട്ട കാഴ്ചയായി. യുകെ സമയം പുലര്ച്ചെ 3 മുതല് ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് പ്രവര്ത്തകര് വിവിധ ഇടങ്ങളില് ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളില് ലൈവ് കണ്ടാണ് ആഘോഷങ്ങള്ക്ക് തുടക്കമിട്ടത്. സീറ്റുകള് 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവര്ത്തകര് വിജയം ആഘോഷിച്ചു.
സോമര്സെറ്റിലെ ടോണ്ടനില് നടന്ന ആഘോഷങ്ങള് ഐഒസി യുകെ കേരള ചാപ്റ്റര് നാഷണല് കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടന് യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല് സെക്രട്ടറി രാജീവ് കെ രാജന്, ലിന്റോ ജോര്ജ്, ബിനു സേവ്യര്, നിന്സി ലിനു, റോയി പ്ലാവിള, മോബിന് മോന്സി, ജിനോ മാത്യു, അനീഷ് തോമസ്, സജില് അഗസ്റ്റിന്, നിസാര്
More »
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില് യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്ഗ്രസ് യു.കെ അഭിനന്ദിച്ചു
പ്രവാസി കേരള കോണ്ഗ്രസ് യു.കെ.യുടെ നേതൃത്വത്തില് ചേര്ന്ന യോഗം, കേരള നിയമസഭാ തിരഞ്ഞെടുപ്പില് യു.ഡി.എഫ് നേതൃത്വത്തിനും കേരള കോണ്ഗ്രസ് പാര്ട്ടിക്കും ലഭിച്ച ഭൂരിപക്ഷ വിജയത്തെ അഭിനന്ദിച്ചു.
കേരള കോണ്ഗ്രസ് ചെയര്മാന് പി. ജെ. ജോസഫിന്റെ ദീര്ഘ ദൃഷ്ടിയോടെയുള്ള സ്ഥാനാര്ത്ഥി നിര്ണ്ണയ നയമാണ് ഈ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി. പുതുമുഖങ്ങള്ക്ക് മുന്ഗണന നല്കിയതിന്റെ ഫലമായി പാര്ട്ടി മത്സരിച്ച 8 സീറ്റുകളില് 7 എണ്ണം നേടിയപ്പോള്, എല്.ഡി.എഫ് ഭാഗത്ത് മത്സരിച്ച മറ്റ് കേരള കോണ്ഗ്രസ് വിഭാഗങ്ങള് എല്ലാസീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെട്ട മോന്സ് ജോസഫ്, അപു ജോണ് ജോസഫ്, തോമസ് ഉണ്ണിയാടന്, ഷിബു തെക്കുംപുറം, വര്ഗീസ് മാമ്മന്, റെജി ചെറിയാന്, വിനൂ ജോബ് എന്നിവര്ക്ക് ജനസേവനത്തില് വിജയകരമായ കാലഘട്ടം ആശംസിച്ചു.
കാഞ്ഞങ്ങാട്
More »
മലയാളി തനിമയുടെയും ഒരുമയുടെയും നേര്ക്കാഴ്ചയായി ലിവര്പൂള് മലയാളി അസോസിയേഷന് (ലിമ) സംഘടിപ്പിച്ച ഈസ്റ്റര് -വിഷു- ഈദ് ആഘോഷം
ലോകമെങ്ങും ജാതി-മത-വര്ഗ്ഗീയ ചിന്തകള് മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്, ജാതിക്കും മതത്തിനും വര്ണ്ണത്തിനും മുകളില് മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയര്ത്തി ലിവര്പൂള് മലയാളി അസോസിയേഷന് (LIMA) സംഘടിപ്പിച്ച ഈസ്റ്റര്-വിഷു -ഈദ് ആഘോഷത്തില് മേഴ്സിസൈഡിലെ മലയാളികള് ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേര്ന്നപ്പോള് അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേര്ക്കാഴ്ചയായി മാറി.
ഏപ്രില് 18 വൈകുന്നേരം 5 മണിക്ക് ലിവര്പൂള് കാര്ഡിനല് ഹീനന് സ്കൂള് ഓഡിറ്റോറിയത്തില് ആരംഭിച്ച പരിപാടിയില് ലിവര്പൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള് പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില് പ്രസിഡന്റ് ബിജു ജോര്ജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യര് എന്നും ഒറ്റക്കെട്ടായി നില്ക്കണമെന്നും മാനവികതയുടെ കൊടിക്കൂറ
More »
റാവന്സ്തോര്പ് വാര്ഡില് മലയാളി സ്ഥാനാര്ത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
ബ്രിട്ടീഷ് രാഷ്ട്രീയത്തില് പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങള്ക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയര്ന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോള് ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാര്ട്ടികളായ കണ്സര്വേറ്റീവ്-ലേബര് ആധിപത്യത്തിന് ഇടയില് ഒരു ബദല് രാഷ്ട്രീയ ശബ്ദമായി ഉയര്ന്ന് വരുന്ന ഈ പാര്ട്ടിയുടെ വളര്ച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതല് ശ്രദ്ധേയമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റര്ബറോ സിറ്റി കൗണ്സില് തിരഞ്ഞെടുപ്പില് റാവന്സ്തോര്പ്പ് വാര്ഡില് നിന്ന് മത്സരിക്കുന്ന മലയാളി സ്ഥാനാര്ത്ഥിയായ ആഷ്ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. യു കെയിലെ മലയാളി പ്രവാസി സമൂഹത്തിനുള്ളില് മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിലും ആഷ്ലിയുടെ സ്ഥാനാര്ത്ഥിത്വം
More »
ബി എം എ ഈസ്റ്റര് - വിഷു - ഈദ് ആഘോഷങ്ങള് 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്കാരവും വേദിയില്
ബോള്ട്ടണ് : ബോള്ട്ടണ് മലയാളീ അസോസിയേഷന് (ബി എം എ)യുടെ നേതൃത്വത്തില് ഈ വര്ഷത്തെ ഈസ്റ്റര് - വിഷു - ഈദ് ആഘോഷ പരിപാടികള് ഏപ്രില് 18 ശനിയാഴ്ച വൈകിട്ട് 5 മുതല് രാത്രി 11 വരെ ഫാന്വര്ത്തിലെ സെന്റ് ജെയിംസ് ചര്ച്ച് ഹാളില് സംഘടിപ്പിക്കും.
പ്രശസ്ത സിനിമാ-കോമഡി താരം കലാഭവന് ജോബി നേതൃത്വം നല്കുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങള്ക്ക് പ്രധാന ആകര്ഷണമാകുമെന്ന് സംഘാടകര് അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാന്സുകളും ഉള്പ്പെടെ വൈവിധ്യമാര്ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തില് ആദ്യമായി 29 വനിതകള് ഒരേ വേദിയില് അണിനിരക്കുന്ന ഭംഗിയാര്ന്ന നൃത്താവിഷ്കാരം ''റിതം ഓഫ് യൂണിറ്റി'' എന്ന പേരില് അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന്
More »
ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില് യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
മിഡ്ലാന്ഡ്സ് : കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്ക്കണ്ട് യു ഡി എഫ് സ്ഥാനാര്ഥികളുടെ വിജയത്തിനായി ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് (യുകെ) കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ് ക്യാമ്പയിന് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രചാരണ പ്രവര്ത്തനങ്ങള് ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില് 2, വ്യാഴാഴ്ച യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങള് മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യു ഡി എഫ് നേതാക്കള് സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്ഷമായി ഇടതുപക്ഷ സര്ക്കാര് തുടര്ന്നു വരുന്ന ജനദ്രോഹ നയങ്ങള് വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയര്ത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
യു കെയിലെ പ്രമുഖ കോണ്ഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകന്, നിര്മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളില് ശ്രദ്ധേയനുമായ മുന്
More »
യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്ഡിഡേറ്റ്' ശ്രദ്ധേയമായി
കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്ഡിഡേറ്റ്' പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ഞായറാഴ്ച ഇന്ത്യന് സമയം രാത്രി 10ന് ഓണ്ലൈനായി ആരംഭിച്ച പരിപാടി യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
യുഡിഫ് യൂറോപ്പ് ചെയര്മാന് സിറോഷ് ജോര്ജ് അധ്യക്ഷത വഹിച്ചു. കണ്വീനര് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് യൂറോപ്പ് വൈസ് ചെയര്മാന് മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്വീനര് ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവര് ഏകോപനമൊരുക്കി. അശ്വതി നായര് നന്ദി അര്പ്പിച്ചു.
പരിപാടിയില് വിവിധ നിയോജക മണ്ഡലങ്ങളില് നിന്നുള്ള യു ഡി എഫ് സ്ഥാനാര്ത്ഥികള് പങ്കെടുത്തു. എ പി അനില്കുമാര് എം എല് എ (വണ്ടൂര്), ആര്യാടന് ഷൗക്കത്ത് എം എല് എ
More »
യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് ആവേശ തുടക്കം
നിര്ണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്ലൈന് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യന് സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയില് യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളില് നിന്നുള്ള നിരവധി യു ഡി എഫ് നേതാക്കളും പ്രവര്ത്തകരും ആവേശത്തോടെ പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് എം എല് എ നിര്വഹിച്ചു. കേരളത്തില് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള് പരിഹരിക്കാന് ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില് വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില് നിര്ണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. ഈ ജനവിരുദ്ധ സര്ക്കാരിനെ താഴെയിറക്കാന് 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനര്ഥികള്ക്കായി പ്രവാസികള് ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും
More »