അസോസിയേഷന്‍

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം, മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള- നിവേദനങ്ങളുമായി യുക്മ
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍. രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികര്‍ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യു.കെ യില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്കും മനുഷ്യത്വ രഹിതമായ പകല്‍കൊള്ളകള്‍ക്കും പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട

More »

സഹജീവികള്‍ക്ക് മാലാഖയാകേണ്ട വിപിന്‍ ഇന്ന് സഹജീവികളുടെ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് പുതുജീവിതം നല്‍കാം
കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെകിലും കഷ്ടപ്പെട്ടു പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ ജീവിതത്തില്‍ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു. ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിന്‍ ആയിരുന്നു. ലിബിയയില്‍ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിന്‍ നാട്ടില്‍ വന്നു നേഴ്‌സ് ആയി ഏജന്‍സികള്‍ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിന്‍ എല്ലാ മലയാളികളെയും പോലെ ലോണ്‍ എടുത്തു ഒരു കൊച്ചു വീടും

More »

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന തലമുറക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാര്‍ച്ച് 2 , 4 തിയതികളിലാണ് ക്ലാസ് നടക്കുന്നത് . മാര്‍ച്ച് 2 നു നടക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കും 4 നടക്കുന്ന ക്ലാസ് എട്ടാം ക്ലാസ് മുതല്‍ മുകളിലേക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്. സൂമിലൂടെ നടക്കുന്ന ക്ലാസ്സിന്റെ ഐ ഡി യും മറ്റു വിവരങ്ങളും ലിമ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ് .ലിവര്‍പൂളില്‍ ഇത്തരം ഒരു പരിപാടി ഇദംപ്രധമായിട്ടാണ് സംഘടിപ്പിപ്പിക്കുന്നത്. മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്കു അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര

More »

വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് പി സി ജോര്‍ജ് കൈമാറി
കോട്ടയം : വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് പി സി ജോര്‍ജ് M L A കൈമാറി. തദവസരത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ടോണിയും സന്നിഹിതനായിരുന്നു. സജി ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നതിനാല്‍ പി സി ജോര്‍ജ് ഹോസ്പിറ്റലില്‍ പോയി ചെക്ക് കൈമാറുകയായിരുന്നു. മണിമല പഞ്ചായത്തില്‍ കരിക്കാട്ടൂര്‍ താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഘത്തിനു ചികിത്സകളിലായിരുന്നു. കോട്ടയം മാതാ ഹോസ്പിറ്റല്‍ കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. പല ഹോസ്പിറ്റലുകളില്‍ ചികിത്സകള്‍ നടത്തിയെങ്കിലും സജിയുടെ അസുഖങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയായിരുന്നു. അതിനെ തുടര്‍ന്നാണ് സജി വിദ്ഗദ ചികിത്സയ്ക്കായി അമൃതാ ഹോസ്പിറ്റലിലേക്ക്

More »

രാജി മനോജ് എംഎന്‍ഐയുടെ പുതിയ ദേശീയ ട്രഷറര്‍
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയര്‍ലന്റില്‍ കുടിയേറിയ നഴ്സ്മാര്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം , മലയാളികള്‍ക്ക് ഏറെ പരിചിതയായ രാജി മനോജനെ ദേശീയ ട്രഷറര്‍ ആയി തിരത്തെടുത്തു. മുന്‍ ട്രഷറര്‍ സൗമ്യ കുര്യാകോസ് മെറ്റേര്‍ണിറ്റി ലീവില്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എംഎന്‍ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രാജി മനോജ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വരുന്നതില്‍ സംഘടന ഏറെ സംതൃപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു. എംഎന്‍ഐ യുടെ വിവിധ മേഘലകളില്‍ പ്രവര്‍ത്തങ്ങള്‍ക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാന്‍ സംഘടന ആഹ്വാനവും ചെയ്യു

More »

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും. യോഗത്തില്‍ സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഫാ ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക്

More »

മെയ്ഡ്‌സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്‌സ് ഡേ ആഘോഷവും മാര്‍ച്ച് 13 ന്, ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി
മെയ്ഡ്‌സ്റ്റോണ്‍ : പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍. കോവിഡിന്റെ രണ്ടാം വരവില്‍ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്‌സ്റ്റോണില്‍ നിന്നും അതിജീവനത്തിന്റെ പുതുവഴികള്‍ തുറന്നുകൊണ്ട് എംഎംഎ ഈ വര്‍ഷത്തെ തങ്ങളുടെ കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം, മദേഴ്‌സ് ഡേ എന്നിവ സംയുക്തമായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ചുകൊണ്ടാണ് എംഎംഎ വ്യത്യസ്തമാകുന്നത്. മാര്‍ച്ച് 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ യുകെയിലെ പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് സന്ദേശം നല്‍കും. എംഎംഎ ഈ വര്‍ഷം തുടക്കം കുറിച്ച എംഎംഎ യൂത്ത് ക്‌ളബ്ബിന്റെ ഔദ്യോഗിക ഉദ്ഘടനം യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ

More »

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ജാക്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ബിജു പോള്‍ (ജോയിന്റ് സെക്രട്ടറി), രാജന്‍ ഉലഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ജാനിസ് ജെയിന്‍, ബിനോയി മാണി, അബ്രഹാം മാത്യു (ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്,നൈജില്‍ കുര്യന്‍, മനോജ് ജോണ്‍, ഷിജു ജോര്‍ജ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്, ജോബിച്ചന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരാണ്

More »

ഗ്രാന്‍ഡ് ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടര്‍വേവ്‌സ് ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവര്‍ന്നപ്രീയ സിനിമ താരം പാര്‍വതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 2020 നവംബര്‍ പതിനഞ്ചാം തിയതി പ്രശസ്ത നര്‍ത്തകിയും സിനിമ താരവുമായ ലക്ഷ്മി ഗോപാലസ്വാമിഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച ലൈവ് രാജ്യാന്തര നൃത്തോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്തരും പ്രഗല്ഫരുമായ നര്‍ത്തകര്‍ തങ്ങളുടെ അത്യുജ്ജ്വല നടന വൈവിധ്യങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കഴിഞ്ഞ പന്ത്രണ്ടു ആഴ്ചകളിലായി സെലിബ്രിറ്റികള്‍ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ നര്‍ത്തകരാണ് ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ അണിനിരന്നത്. ഇന്ത്യന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions