à´Žà´²àµà´²à´¾ à´•à´Ÿà´®àµà´ªà´•ളേയàµà´‚ അതി ജീവിചàµà´šàµ 'കൊമàµà´ªà´¨àµâ€ വൈറസàµ' റിലീസൠചെയàµà´¤àµ
.ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന് വൈറസ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പന് ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന് വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്ഡൌണ് കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് .
ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന് മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
More »