അസോസിയേഷന്‍

യുക്മ പുതുവത്സരാഘോഷങ്ങള്‍ കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും
അതിജീവനത്തിന്റെ പ്രണവ മന്ത്രങ്ങളുമായി ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, പ്രതീക്ഷകളോടെ 2021 നെ എതിരേല്‍ക്കാന്‍ യുക്മ ഒരുങ്ങുകയാണ്. ഇന്ന്, ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജില്‍ പുതുവത്സരാഘോഷ പരിപാടികള്‍ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവര്‍ഷാഘോഷ വേദിയില്‍ പ്രഖ്യാപിക്കുന്നതാണ്. കേരള ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുക്മ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് വ്യാപനം തടയാന്‍ കൃത്യമായ ആസൂത്രണ വൈഭവത്തോടെയുള്ള ടീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയം ആയിരുന്നു. 2020 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പന്ത്രണ്ട് വനിതകളില്‍ ഒരാളായി ശൈലജ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍

More »

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എട്ടാം വാരം മനോഹരമാക്കുവാന്‍ സ്വിന്‍ഡനില്‍ നിന്നും കഥക് ഫ്യൂഷനുമായി നാല്‍വര്‍ സംഘം
പുതുവര്‍ഷത്തെ വരവേറ്റ് ആദ്യ ഞായറാഴ്ച്ച തന്നെ വിവിധ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കി അതിമനോഹര ദൃശ്യവിരുന്നുമായി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എട്ടാം വാരത്തിലേയ്ക്ക് കടക്കുന്നു. മോഹിനിയാട്ടം എന്ന നൃത്ത രൂപത്തെ അന്താരാഷ്ട്ര തലത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച കലാമണ്ഡലം ഷീന, ചടുലമായ നൃത്താവിഷ്‌കാരങ്ങളിലൂടെ യു.കെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ്, വളര്‍ന്ന് വരുന്ന നൃത്തപ്രതിഭകളായ സ്വിന്‍ഡനില്‍ നിന്നുള്ള നാല്‍വര്‍ സംഘത്തിന്റെ ആകര്‍ഷകമായ കഥക് ഫ്യൂഷന്‍ ഡാന്‍സ് എന്നിങ്ങനെ ഒരു അത്യുഗ്രന്‍ നൃത്തവിരുന്നാണ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ എട്ടാം വാരത്തില്‍ ഒരുക്കിയിരിക്കുന്നത്. മൗറീഷ്യസിലും ഖത്തറിലും ഷാര്‍ജയിലുമൊക്കെ മോഹിനിയാട്ടം അവതരിപ്പിച്ച് അന്താരാഷ്ട്ര വേദികളില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള അതുല്യപ്രതിഭയാണ് കലാമണ്ഡലം ഷീന

More »

കീരിത്തോട്ടിലെ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി നടത്തിയ ചാരിറ്റിക്ക് ലഭിച്ചത് 1915 പൗണ്ട്, ചാരിറ്റി അവസാനിച്ചു
കിഡ്‌നി രോഗം ബാധിച്ച ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ ആയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് യു കെ മലയാളികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് . ചാരിറ്റി അവസാനിച്ചപ്പോള്‍ 1915 പൗണ്ട് (ഏകദേശം 185000 രൂപ) ലഭിച്ചു പണം നാട്ടില്‍ എത്തിച്ചു മാത്യുവിനു കൈമാറാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രെട്ടറി ടോം ജോസ് തടിയംപാടിനെ ഏല്‍പ്പിച്ചു എന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു . പണം തന്ന ഏല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റെമെന്റ്‌റ് അയച്ചിട്ടുണ്ട്. കിട്ടാത്തവര്‍ സെക്രെട്ടറിയുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അറിയിച്ചു ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നുകൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന വളരെ കഷ്ട്ടകാരമായ ഈ കാലത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത്

More »

യുക്മ പുതുവത്സരാഘോഷങ്ങള്‍ ശനിയാഴ്ച; പെരുമ്പടവം ശ്രീധരന്‍ വിശിഷ്ടാതിഥി
പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ യുക്മ ഒരുങ്ങുകയാണ്. 2021 ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് യുക്മഫേസ്ബുക്ക് പേജില്‍ പുതുവത്സരാഘോഷ പരിപാടികള്‍ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവര്‍ഷാഘോഷ വേദിയില്‍ പ്രഖ്യാപിക്കുന്നതാണ്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ ആയിരിക്കും യുക്മ പുതുവത്സര ആഘോഷ പരിപാടികളിലെ വിശിഷ്ടാതിഥി. 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസില്‍ ഇടംനേടിയ പെരുമ്പടവം ശ്രീധരന്‍ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചാണ് 'ഒരു സങ്കീര്‍ത്തനം പോലെ' മലയാള നോവല്‍ ചരിത്രത്തില്‍ ഇടംനേടിയത്. ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്,

More »

യുകെ മലയാളികള്‍ക്ക് അഭിമാനമായി 'തണ്ണിമത്തന്‍ ' വെബ് സീരിയസ് പുറത്തിറങ്ങി
ഇംഗ്ളണ്ടിലെ മലയാളികളുടെ ഇടയില്‍ മുഴുവനും ചര്‍ച്ചാവിഷയമായി 'തണ്ണിമത്തന്‍ ' വെബ്സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോര്‍ഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തന്നെ എന്‍എച്ച് എസ് , നഴ്സിങ് ഫീല്‍ഡിലുള്ള പുതുമുഖങ്ങളുമാണ്. ഈ

More »

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും; കലാമേളയുടെ അരങ്ങിലെത്തിയത് അഞ്ഞൂറിലേറെ കലാപ്രതിഭകള്‍
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഇന്ന് (തിങ്കളാഴ്ച) തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകുന്നേരം 5 മുതല്‍ കിഡ്‌സ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു കെയിലും ലോകമെങ്ങും യുക്മ കലാമേള 2020 തരംഗമായി മാറിക്കഴിഞ്ഞു. പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി

More »

മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു
ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു. ഇതുവരെ 435 പൗണ്ട് ലഭിച്ചു. ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ ജോലികൊണ്ടു ഭാര്യയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യു

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ 26 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ 26 ന് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത

More »

'നക്ഷത്ര ഗീതങ്ങള്‍': 26ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ക്രിസ്തുമസ് മെഗാ ലൈവ്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടിലും യു.കെയിലുമുള്ള ഗാനരംഗത്ത് പേരെടുത്തയാളുകളെ അതിഥികളായും യു.കെയിലെ ശ്രദ്ധേയരായ കുരുന്ന് ഗായകരെയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ ക്രിസ്തുമസ് ലൈവ് പ്രോഗ്രാം അണിയറയിലൊരുങ്ങുന്നു. താരസമ്പന്നമായ 'നക്ഷത്ര ഗീതങ്ങള്‍' 26ന് ഉച്ചകഴിഞ്ഞ് യു.കെ സമയം 2 മണി മുതല്‍ (ഇന്ത്യന്‍ സമയം 7.30 പിഎം) കലാഭവന്‍ ലണ്ടന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions