ചരമം

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു, വേര്‍പാട് നാട്ടിലേക്ക് പോകാനിരിക്കെ
അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ.ഐ. ശ്രീധരന്റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ പോകുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോകാനായി കാര്‍ ഓടിച്ച് രാവിലെ 8.30 ഓടെ കില്‍ക്കെനി ടൗണില്‍ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ്

More »

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 3 പേര്‍ മരിച്ച സംഭവം യുകെ മലയാളി സമൂഹത്തിനും തീരാവേദനയായി
ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. കൂടാതെ ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയില്‍ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകള്‍ ആനിയും സഹോദരന്‍ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാര്‍കുട്ടി

More »

പി. കെ.തോമസ് നിര്യാതനായി
കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പില്‍ പി. കെ.തോമസ് (കുഞ്ഞുമോന്‍-63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. യുകെ മലയാളിയും സോമര്‍സെറ്റ് ടോണ്ടന്‍ മസ്ഗ്രോവ് പാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനുമായ ജോബിന്‍ തോമസിന്റെ പിതാവാണ്. വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മറ്റ് മക്കള്‍ : ജിറ്റി തോമസ്. മരുമകള്‍ : അക്സ ജോബിന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടക്കും.

More »

കോട്ടയം സ്വദേശി അയര്‍ലന്‍ഡില്‍ അന്തരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ലൂക്കനില്‍ താമസിക്കുന്ന ജെന്‍ ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്‍, ജോവാന എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്. ലൂക്കന്‍ ഗ്രിഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16-ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്‌കര്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്കരിക്കും.

More »

കെന്റില്‍ മലയാളി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി. കെന്റില്‍ മലയാളി ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചതാണ് അത്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്‍സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സിഡ്കപ്പ് ക്വീന്‍ മേരീസ് ഹോസ്പിറ്റലിലെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില്‍ ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോണ്‍ ചെയ്തിരുന്നു.

More »

മൂന്നാ‍ര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടം; മരണം മൂന്നായി
ഇടുക്കി മൂന്നാ‍ര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകത്തില്‍ മരണം മൂന്നായി. നാഗര്‍കോവില്‍ സ്കോട്ട് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.

More »

കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം
എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം. അമരാവതി ധര്‍മ്മശാല റോഡില്‍ മുരളി നിവാസില്‍ ദര്‍ശന ജയറാം ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദര്‍ശന ചൊവ്വാഴ്ച മുതല്‍ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം നടന്നത്. പരീക്ഷ തലേന്നായ തിങ്കളാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു കുട്ടി. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദര്‍ശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ദര്‍ശന.

More »

ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ അന്തരിച്ചു
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ന്യൂഹാം കൗണ്‍സില്‍ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ. ന്യൂഹാം ഒളിമ്പിക് പാര്‍ക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആര്‍.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കള്‍ : കാര്‍ത്തിക (യു.കെ റവന്യു ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ), കണ്ണന്‍ (ബിസിനസ്). മരുമകന്‍ : ഡോ.സൂരജ് (ജനറല്‍ പ്രാക്ടീഷണര്‍). സംസ്‌കാരം ലണ്ടനില്‍. 15-ാം വയസില്‍ സിംഗപ്പൂരിലെത്തിയ ഗംഗാധരന്‍, ബ്രിട്ടീഷുകാര്‍ സിംഗപ്പൂര്‍ വിട്ടതിനെത്തുടര്‍ന്നാണ് 1969ല്‍ ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരില്‍ റോയല്‍ എയര്‍ഫോഴ്‌സ് മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു. ലണ്ടനില്‍ യു.കെ ടെലിഫോണ്‍

More »

നാട്ടില്‍ കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളിയുടെ സംസ്കാരം നാളെ
എഡിന്‍ബറോ/പിറവം : അവധിക്ക് നാട്ടില്‍ എത്തി കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളി പിറവം രാമമംഗലം സ്വദേശി ലിയോ ജോണ്‍ (53) ന്റെ സംസ്കാരം നാളെ (ശനിയാഴ്ച) നാട്ടില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ആണ് ലിയോ ജോണ്‍ മരണമടഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കോട്ട് ലന്‍ഡിലെ ഇന്‍വെര്‍നസില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് പോന്നിരുന്നു. ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്ട് ലന്‍ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇന്‍വെര്‍നെസ് സ്മിത്ത്ടോണ്‍ സെന്റ് കൊളംബിയ ചര്‍ച്ചില്‍ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകള്‍ നടക്കും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions