ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളിയായ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി.എ. ഡാനിയല്‍(72) ആണ് മരിച്ചത്. മുന്‍ വോളിബോള്‍ താരം കൂടിയായ കോശി വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിനൊപ്പംടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുണ്ട്. LVC യുടെ ആദ്യകാല കളിക്കാരില്‍ ഒരാള്‍ ആയിരുന്നു.
പത്തനംതിട്ട തുമ്പമണ്‍ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ കോശി മുമ്പ് സൈനികനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ നഴ്‌സായി ജോലി നോക്കുകയാണ്. അഞ്ച് പെണ്‍മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തപ്പെടും.
More »
ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് അന്തരിച്ചു. ഭാര്യ മെഴ്‌സി അലക്സാണ്ടര്‍. മക്കള്‍ : ജോര്‍ജ് അലക്സാണ്ടര്‍, ബിന്ദു കാര്‍ഡോസ, ജോഫി അലക്സാണ്ടര്‍, നിക്ക് അലക്സാണ്ടര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം, കേരള സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി 1960-കളില്‍ യുകെയിലെത്തി. NHS-ല്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു.
യുകെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനന വൈകല്യമായ മുറിച്ചുണ്ട് (Cleft Palate) ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേരളത്തില്‍
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സിന്റെ വിയോഗം. കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത് ന്യൂറിയിലെ 37കാരനായ കൃഷ്ണകുമാര്‍ ആണ്. കാന്‍സര്‍ രോഗത്തോടുള്ള കഠിന പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി കൃഷ്ണകുമാറിന്റെ മരണവാര്‍ത്ത എത്തിയത്. ഇന്നലെ ഫെബ്രുവരി 14നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
ന്യൂറിയിലെ ഡെയ്‌സി ഹില്‍ ഹോസ്പിറ്റലില്‍ 2021ല്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍, വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. കരുണയും സമര്‍പ്പണബോധവും നിറഞ്ഞ സേവനത്തിലൂടെ അദ്ദേഹം സമൂഹത്തില്‍ ശ്രദ്ധേയനായിരുന്നു.
ജോലിയില്‍ പ്രവേശിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് കാന്‍സര്‍
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
യുകെയിലെയും അയര്‍ലന്‍ഡിലെയും മലയാളി സമൂഹത്തിനു വേദനയായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. ആന്‍ട്രിമില്‍ താമസിച്ചിരുന്ന നെല്‍സന്റെ ഭാര്യ നിഷ (42) ആണ് വിടപറഞ്ഞത്.
ഏഴു വര്‍ഷം മുന്‍പാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെല്‍സന്റെ ആദ്യഭാര്യ കാര്‍ അപകടത്തില്‍ മരിക്കുന്നത്. മൂന്നു മക്കളെ വളര്‍ത്തുക എന്ന ഉത്തരവാദിത്തമാണ് ഭാര്യയുടെ മരണ ശേഷം നെല്‍സനെ തേടിയെത്തിയത്. ഇതിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റെ ഭാരം ലഘൂകരിക്കാനും അവര്‍ക്ക് ഒരമ്മയുടെ സ്‌നേഹം നഷ്ടമാകരുത് എന്ന ചിന്തയിലുമാണ് നെല്‍സണ്‍ നിഷയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പതിനൊന്നു വയസ് മുതല്‍ താഴേക്ക് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളാണ് 2019 ല്‍ അമ്മയുടെ ശവപേടകത്തിനു അരികെ ഇരുന്നു ഏങ്ങലടിച്ചു നെല്‍സന്റെ കൈപിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞത്.
എന്നാല്‍ അടുത്തിടെ കാന്‍സര്‍ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളിയുടെ മരണവാര്‍ത്ത. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമില്‍ താമസിച്ചിരുന്ന ജോമോന്‍ മാത്യു(50) ആണ് വിടവാങ്ങിയത്. നാട്ടില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജപുരം സ്വദേശിയാണ്.
ആന്‍ട്രിമില്‍ ഭാര്യ ബിന്ദുവിനും മൂന്നു മക്കള്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ജോമോന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുന്ന ബിന്ദുവിനും മക്കള്‍ക്കും താങ്ങായി മലയാളി സമൂഹം ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
More »
കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
കാന്‍സറിന് ചികിത്സ തേടി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശിയായ പ്രദീപ് കുമാറാ(55)ണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഓക്സ്ഫോര്‍ഡിലെ വീറ്റ്‌ലീയില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഭാര്യ മിനിക്കൊപ്പം മകനുമായി 2025 ലാണ് പ്രദീപ് യുകെയിലെത്തിയത്. എന്നാല്‍ താമസിയാതെ, പ്രദീപിന് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ തേടുകയുമായിരുന്നു.
ഭാര്യയുടെ വരുമാനത്തില്‍ മാത്രം ചികിത്സ തേടാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ. 2025 ഡിസംബര്‍ അവസാനത്തോടെ, ചികിത്സ തുടരുന്നതിനായി പ്രദീപ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംസ്‌കാരം ഫെബ്രുവരി 8 ഞായറാഴ്ച പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴയിലുള്ള പ്രദീപിന്റെ വീട്ടുവളപ്പില്‍ നടക്കും.
More »
സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വിടപറഞ്ഞ സനീഷിന്റെ അന്ത്യാഭിലാഷം പോലെ സംസ്‌കാരം നാട്ടില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സനീഷിന് ഹൃദയം വിങ്ങുന്ന യാത്രാമൊഴിയാണ് കൂട്ടുകാര്‍ നല്‍കുന്നത്. സനീഷിനെ അവസാന നോക്കുകാണാനുള്ള അവസരം ഫെബ്രുവരി ഏഴിനാണ് ലഭിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ബ്രാഡ് വെല്‍ ഹാളില്‍ ആണ് പൊതുദര്‍ശനം നടക്കുക.
രണ്ടു വര്‍ഷം മുമ്പാണ് സനീഷിനു കാന്‍സര്‍ ബാധിച്ചതും തിരിച്ചറിഞ്ഞതും എങ്കിലും ചികിത്സാ കാലങ്ങളില്‍ ഉടനീളം മലയാളി സമൂഹത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സജീവമായിരുന്നു സനീഷ്. അസോസിയേഷന്‍ പരിപാടികളിലും ഹിന്ദു സമാജം, എസ് എന്‍ ഡി പി ആഘോഷങ്ങളിലും എല്ലാം പങ്കെടുക്കുകയും ഭാരവാഹിയായും ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്ന സനീഷ് അസുഖം മൂര്‍ച്ഛിച്ച അടുത്ത കാലത്തു മാത്രമാണ് വിട്ടുനിന്നത്.
മരണം മുന്നില്‍ കണ്ട് ജീവിച്ച കാലങ്ങളില്‍ സനീഷ് തന്റെ മരണ ശേഷം മൃതദേഹം
More »
ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
ബോള്‍സോവറില്‍ കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം പള്ളം സ്വദേശിയായ ലിജു(47) ആണ് അന്തരിച്ചത് . രണ്ടു പെണ്‍മക്കളെ ലിജുവിനെ ഏല്‍പ്പിച്ചാണ് ഭാര്യ ലിന്‍സി ബുധനാഴ്ച വൈകിട്ട് നഴ്‌സിംഗ് ഹോമിലെ ജോലിയ്ക്ക് പോയത്. വീട്ടിലെ പതിവു കാര്യങ്ങളെല്ലാം ചെയ്ത് ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലു മണിയോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. തുടര്‍ന്നാണ് ലിജു മക്കളെ വിളിച്ചെഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും മക്കള്‍ വെള്ളം നല്‍കുകയും ചെയ്തു. സഹായം തേടി മക്കള്‍ അയല്‍വീട്ടിലെത്തുകയും അവരെ കൂട്ടിക്കൊണ്ടു വരുകയും ചെയ്തപ്പോഴേയ്ക്കും മരണം സംഭവിച്ചു.
രണ്ടര വര്‍ഷമായി യുകെയിലെത്തിയ ലിജു ജേക്കബ്ബും ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബം ബോള്‍സോവറില്‍ താമസിച്ചു വരികയായിരുന്നു. നഴ്‌സിംഗ് ഹോം ജീവനക്കാരിയായ ലിന്‍സിയാണ് ഭാര്യ. ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ റയാനും ഇയര്‍ 7
More »
സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
യു കെ യിലെ സ്റ്റീവനേജില്‍ നിന്നും, ഭാര്യാമാതാവിന്റെ പ്രഥമ ചരമവാര്‍ഷീക പ്രാര്‍ത്ഥനയിലും, തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാന്‍ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം ആകസ്മിക മരണം സംഭവിച്ച ജേക്കബ് ജോര്‍ജിന് ( ഷാജി) ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ ഡോ. നോബിള്‍ ഫിലിഫ് പ്രാര്‍ത്ഥന നേരുകയും, കുടുംബവുമായുള്ള വലിയ ബന്ധങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.
പത്തനംതിട്ട മാര്‍ത്തോമ്മാ പള്ളി വികാരി റവ. സജി തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ റവ.വി.റ്റി. ജോണ്‍, റവ. മഹേഷ് തോമസ് ചെറിയാന്‍, റവ. ഡോ. മാത്യു എം.തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി. എം. സക്കറിയ, റവ.ജോണ്‍ തോമസ് അടക്കം വൈദികര്‍ സഹകാര്‍മികരായി പങ്കുചേര്‍ന്നു.
യു കെയിലെ സ്റ്റീവനേജില്‍ നിന്നും, പാരീഷ് അംഗമായിരുന്ന ലണ്ടന്‍ ഹോന്‍സ്ലോയിലെ സെന്റ് ജോണ്‍
More »