ചരമം

പഠനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ലണ്ടനില്‍ മലയാളി വിദ്യാ‍ര്‍ഥിനിക്ക് ദാരുണാന്ത്യം
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ലണ്ടനില്‍ മലയാളി വിദ്യാ‍ര്‍ഥിനിക്ക് ദാരുണാന്ത്യം. വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി അനീന പോള്‍ (24) ആണ് വിടപറഞ്ഞത്. ഈസ്റ്റ്‌ ലണ്ടനിലെ ഇല്‍ഫോല്‍ഡില്‍ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. അപ്സ്‌മാര ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ അനീനയ്ക്ക് ഉടന്‍ തന്നെ ആംബുലന്‍സ് സേവനം ലഭ്യമാക്കി കിങ് ജോര്‍ജ് ഹോസ്പിറ്റലില്‍ എത്തിക്കുക ആയിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന അനീന വെന്റിലേറ്റര്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 നാണ് മരിച്ചത്. അനീന 2024 സെപ്റ്റംബറിലാണ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ എംഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സ് പഠനത്തിനായി എത്തുന്നത്. പഠനം അവസാനഘട്ടത്തിലേക്ക് എത്താറായപ്പോഴാണ് വിധി ജീവന്‍ കവര്‍ന്നെടുത്തത്. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി

More »

ഇറ്റലിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മലയാളി യുവാവിന് ദാരുണാന്ത്യം
ഇറ്റലിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും കാല്‍ വഴുതി വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയായ നിതിന്‍ ജെയിംസ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 10.30ന് അപകടം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഇറ്റലിയിലെ നാപ്പോളിയിന്‍ നാല് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഷെയര്‍ റൂമില്‍ താമസിക്കുകയായിരുന്നു നിതിന്‍. ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകള്‍ കളയുന്നതിനായി കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വന്ന ശേഷം മുകള്‍ നിലയിലേക്ക് സ്റ്റെയര്‍കേസ് കയറി മടങ്ങുമ്പോഴാകാം അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം നിലയിലെ സ്റ്റെപ്പില്‍ നിതിന്റെ ഒരു ചെരിപ്പ് കണ്ടെത്തിയതിനാല്‍ അവിടെ വച്ചാകാം കാല്‍ വഴുതി വീണത് എന്ന് കരുതപ്പെടുന്നു. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് തലയടിച്ചു വീണതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരുക്ക് ആണ് മരണ

More »

നോട്ടിംഗ്ഹാം മലയാളി വീട്ടില്‍ മരിച്ച നിലയില്‍
നോട്ടിംഗ്ഹാമില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. നോട്ടിംഗ്ഹാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ്(42) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന്‍ ഈ വീട്ടില്‍ തനിച്ചും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ ഭാര്യ റെയ്‌സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കിടപ്പു മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്. 2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ റെയ്സ, മക്കള്‍ അനേയ

More »

കാര്‍ഡിഫില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു വേദനയായി കാര്‍ഡിഫില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ചുവരികയായിരുന്ന റെജി ജോര്‍ജ് (വയസ് 48) ആണ് ഹൃദയാഘാതം മൂലം ചൊവ്വാഴ്ച ഉച്ചക്ക് മരണപ്പെട്ടത്. മകന്‍ ആല്‍ബി (16) യോടൊപ്പം ആണ് താമസിച്ചിരുന്നത്. മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ റെജി തച്ചുകുന്നേല്‍ കുടുംബാംഗമാണ്. 2009ല്‍ യുകെയിലെ സൗത്തെന്‍ഡില്‍ എത്തിയ റെജി രണ്ട് വര്‍ഷം മുന്‍പാണ് കാര്‍ഡിഫില്‍ എത്തിയത്. പരേതരായ ടി.എസ്. ജോര്‍ജ്, സറാമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍. റെജിയുടെ സഹോദരന്‍ റിജോയും കുടുംബവും യുകെയില്‍ നിവാസികളാണ്. റെജിയുടെ ഭൗതീക ശരീരം നാട്ടില്‍ കൊണ്ടുപോകുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്‌കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും. റെജിയുടെ ആകസ്മിക വിയോഗത്തില്‍ യുക്മയുടെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍,

More »

കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ യുകെയില്‍ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍ മരിച്ചു
യുകെയില്‍ കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു. യുകെയിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന പുത്തന്‍വീട്ടില്‍ ജോഷി സ്റ്റീഫന്‍(42) ആണ് മരണമടഞ്ഞത്. ഡാര്‍ട്ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയാണ്. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗമാണ്. എഫ്ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ജോഷി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗവുമായിരുന്നു.

More »

ഹെറിഫോഡ് മലയാളി സനല്‍ ആന്റണിയുടെ പൊതുദര്‍ശനം ബുധനാഴ്ച
ഹെറിഫോഡിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു കഴിഞ്ഞ ആഴ്ച നിര്യാതനായ സനല്‍ ആന്റണിയുടെ പൊതുദര്‍ശനം നാളെ (ബുധനാഴ്ച) നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യുകെയില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുവാനായി നാളെ രാവിലെ 10 :30 മുതല്‍ 12 :30 വരെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് മാര്‍ട്ടിയേഴ്‌സ് ആര്‍സി ചര്‍ച്ചില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തപ്പെടും. പൊതുദര്‍ശന സമയത്ത് സന്ദര്‍ശകര്‍ അവരുടെ വാഹനങ്ങള്‍ ക്രമമായി പാര്‍ക്ക് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഹെറിഫോഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു. ദേവാലയത്തിന്റെ വിലാസം Our Lady Queen of Martyrs RC Church, 101 Belmont Road, Hereford, HR2 7JR കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം

More »

വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ ഇലക്ട്രിക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

More »

സേവ്യര്‍ മരങ്ങാടിന് നോര്‍വിച്ചില്‍ അന്ത്യവിശ്രമം; തിരുക്കര്‍മ്മങ്ങളും സംസ്‌ക്കാരവും ബുധനാഴ്ച
യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനും പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും ജ്ഞാന സ്‌നാനത്തിലും പങ്കുചേരുവാനുമായി നാട്ടില്‍ നിന്നെത്തിയ വേളയില്‍, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചന്‍കുട്ടി -73) നോര്‍വിച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നു. അന്ത്യോപചാര തിരുക്കര്‍മ്മങ്ങളിലും സംസ്‌ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചാന്‍സലര്‍ ഡോ. മാത്യു പിണക്കാട്ട് സഹ കാര്‍മ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ നടക്കുക. തിരുക്കര്‍മ്മങ്ങള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നോര്‍വിച്ച് സിറ്റി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതാണ്. സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ നോര്‍വിച്ച്

More »

കെന്റില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍: ഞെട്ടലില്‍ പ്രിയപ്പെട്ടവര്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി കെന്റില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണം. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുന്‍(28) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്. യുകെയില്‍ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം നാട്ടിലുള്ളവരെ വിവരം അറിയിച്ചത്. അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വീട്ടില്‍ അറിയിച്ചത്. മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എസക്‌സില്‍ എംഎസ് പഠനത്തിനായി അര്‍ജുന്‍ എത്തിയത്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ് : അക്ഷയ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായുള്ള തുടര്‍ നടപടി ക്രമങ്ങള്‍ക്കായി പ്രാദേശിക മലയാളി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions