ചരമം

ബര്‍മിംഗ്ഹാമില്‍ നിര്യാതയായ ലാലു ഫിലിപ്പിന്റെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച
ബര്‍മിംഗ്ഹാമില്‍ നിര്യാതയായ ചിങ്ങവനം കടായിത്തറ പരേതനായ ഫിലിപ്പ് തോമസിന്റെ ഭാര്യ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച. ബര്‍മിംഗ്ഹാമിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 11.30 ന് വാല്‍സാല്‍ സെന്റ് . മേരിസ് ദ മൗണ്ട് റോമന്‍ കാത്തലിക് ദേവാലയത്തില്‍ കൊണ്ടുവരുന്നതും, ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാല്‍സാല്‍ ഹീത് ലൈന്‍ സെമിത്തേരിയില്‍ (ബര്‍മിംഗ്ഹാം ) സംസ്കരിക്കുന്നതുമാണ്. പരേത ചിങ്ങവനം പള്ളിപ്പറമ്പില്‍ കുടുംബാംഗവും സെന്റ് മേരീസ് ശാലേം ക്നാനായ പള്ളി ഇടവകാംഗവുമാണ്. മക്കള്‍ : പരേതയായ ഡയാന, ഡയസ്. മരുമകന്‍ : അജു തോമസ് കുന്നത്ത് തുരുത്തിക്കാട് ( ബര്‍മിംഗ്ഹാം ) സംസ്കാര ശുശ്രൂഷകള്‍ക്ക് ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ : ജോമോന്‍ പുന്നൂസ്, ഫാ. സജി കൊച്ചേത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്നതും, ഫാ. ജോബിന്‍ കൊല്ലപ്പള്ളില്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം

More »

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒന്നര വയസുകാരനും മുത്തശ്ശിയും മരിച്ചു
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്. മോളി വൈകീട്ടും. കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശൂരില്‍നിന്ന് ഇവാനെ ദത്തെടുത്തത്. കളിപ്പിച്ചും കൊഞ്ചിച്ചും കൊതിതീരാതെയാണ് ഇവാനെ നഷ്ടമായത്.

More »

ഭാര്യയെ വെട്ടികൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ്

More »

കെന്റിലെ മലയാളികള്‍ ദാസേട്ടന് നാളെ യാത്രാമൊഴി നല്‍കും
മെയ്ഡ്‌സ്റ്റോണ്‍ : ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ നാളെ(ബുധനാഴ്ച) യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വച്ച് തന്നെയാണ് വിടപറയല്‍ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും. ഡിസംബര്‍ 29 ന് രാവിലെ മെയ്ഡ്‌സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹന്‍ദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്

More »

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ജോമോന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്

More »

ആറ് മാസം മുമ്പ് പ്രണയ വിവാഹം; 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ചവറ : ആറ് മാസം മുമ്പ് പ്രണയ വിവാഹം കഴിഞ്ഞ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വാതില്‍ പൊളിച്ച് മുറിക്കുള്ളില്‍ കിടന്ന നാട്ടുകാരും ബന്ധുക്കളും യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളായ ശ്വാതി ശ്രീയും ശ്യാംരാജും തമ്മില്‍ ആറ് മാസം മുമ്പാണ് വിവാഹിതര്‍ ആയത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി.സി. രാജേഷ് ചവറ പൊലീസിലാണ് പരാതി നല്‍കിയത്. യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

More »

ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശിയായ ധീരജാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിനെ കുത്തിയ ആള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

More »

കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍
പാലക്കാട് : റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് . ഇവര്‍ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചനകള്‍. പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച് വന്നിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. യുവതി കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

More »

മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
മലപ്പുറം തിരൂരിനടുത്ത് വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് ദാരുണമായി അപകടത്തില്‍ മരിച്ചത്. ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോയാതായിരുന്നു അസീസ്. റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് നിഗമനം. താനൂര്‍- തിരൂര്‍ റെയില്‍വേ സ്റ്റേഷനകള്‍ക്കിടയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇരുവരേയും ഇടിച്ചിട്ടത്. അസീസിന്റെ മൃതദേഹ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മര്‍വയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions