ചരമം

സംഗീത ക്ലാസിന് പോയ മക്കളെ കൊണ്ടുവരാന്‍ പോകവേ കാനഡയില്‍ വാഹനാപകടം ; മലയാളി നഴ്‌സ് മരിച്ചു
സംഗീത ക്ലാസിന് പോയ മക്കളെ കൊണ്ടുവരാന്‍ പോകവേ കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പാലാ കരൂര്‍ മാര്യാപ്പുറം ഡോ അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്നു ശില്‍പ. സംസ്‌കാരം പിന്നീട്‌ സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകവേ കാര്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടലുടമ ചാക്കോച്ചന്റെ മകനാണ് ഡോ അനില്‍. മക്കള്‍ നോഹ ,നീവ്.

More »

യുകെ മലയാളി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി
യുകെ റെഡ് ഹില്‍ നിവാസി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് ഇടുക്കി മേരികുളം പകലോമറ്റം മുളങ്ങാട്ടില്‍ ജോണ്‍ ജോസഫ്(93) നിര്യാതനായി. സംസ്കാരം തിങ്കഴാഴ്ച രാവിലെ 10മണിക്ക് മേരികുളം സെന്റ്‌ ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മേരികുളം പള്ളിനിര്‍മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍. രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ. മറ്റു മക്കള്‍ : നെല്‍സണ്‍ പകലോമറ്റം -ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം , ടോമി പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്‍ഗീസ് കണക്കാലില്‍.

More »

ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമ അന്തരിച്ചു
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌ക്കാരം വൈകീട്ട് 4ന് തൈക്കാട് ശാന്തി കവാടത്തില്‍. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. മക്കള്‍ - ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കള്‍- ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.

More »

ഗര്‍ഭിണി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം : കല്ലറയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ കോട്ടൂര്‍ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് വീട്ടുകാര്‍ മുറിയിലെത്തി നോക്കുമ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

More »

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാല് വയസുകാരന് ദാരുണാന്ത്യം
കോട്ടയം : ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഫ്സന്‍. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലേയ്ക്കെത്തിയത്.

More »

അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു
തൃശൂര്‍ : കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഫിറോസ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേച്ചേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഫിറോസ്.പരുക്കേറ്റ ഫിറോസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More »

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം കഴുകിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രവ്യ.

More »

ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു; ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അയിലം സ്വദേശി അച്ചു എന്ന് പേരുള്ള വിശാല്‍ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മരിയന്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. വിശാലിന്റെ ബൈക്ക് എതിര്‍വശത്ത് നിന്നും വന്ന വാഹനത്തില്‍ തട്ടി ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. തീ പിടിത്തത്തില്‍ ആലപ്പുഴ രജിസ്ട്രേഷനിലുള്ള ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു. കരിച്ചിയില്‍ പുഷ്പമംഗലം വീട്ടില്‍ മലബാര്‍ കാറ്ററിങ് സര്‍വീസ് ഉടമ പത്മകുമാര്‍-സിന്ധു ദമ്പതികളുടെ ഏക മകനാണ് വിശാല്‍. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ് ഇവരെ തിരുവനന്തപുരം

More »

ജെയ്‌സണ്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് സേവ്യര്‍ നിര്യാതനായി
ഒഐസിസിയുകെ മുന്‍ പ്രസിഡന്റും ലണ്ടന്‍ കലാഭവന്റെ അമരക്കാരനുമായ ജെയ്‌സണ്‍ കലാഭവന്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവന്‍ റിട്ട. സീനിയര്‍ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോര്‍ജ് (89) (ജോര്‍ജ് സേവ്യര്‍) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍ കുഞ്ഞമ്മ (റിട്ട. പ്രൊഫ., എസ് എന്‍ കോളേജ്, ചേര്‍ത്തല), മേരിമ്മ (റിട്ട. എച്ച് എം ഗവ. ജെ ബി എസ്, ആലപ്പുഴ), മോളി (അബുദാബി), സാജന്‍ (വിമുക്ത ഭടന്‍), ജോയി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ തലയോലപ്പറമ്പ്), ജയ്സണ്‍ ജോ ര്‍ജ് (യുകെ). മരുമക്കള്‍ എന്‍.സി.. ജേക്കബ് (റിട്ട. പ്രൊഫ. എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി, ജോസ് ജേക്കബ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ ആലപ്പുഴ), സാജു പുതുശ്ശേരി (അബുദാബി), അല്‍ഫോന്‍സ (സ്റ്റാഫ് നഴ്സ്, ഡല്‍ഹി), ടിന്‍സി (അധ്യാപിക, സെന്റ്. ലിറ്റില്‍ തെരേസ സ്കൂള്‍, വൈക്കം), ഷീന ജയ്സണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions