|
|
|
സ്പിരിച്വല്‍
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍
ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ 2026 മെയ് 1, 2 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6 :00നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.
മെയ് 2 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ഫാ രാജു എബ്രഹാം ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും
More »
സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യു.കെ. കൗണ്‍സിലിന് (MSOC) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോള്‍ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളര്‍ച്ചയുടെ പുതിയ പടവുകള്‍ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികള്‍ :
പ്രസിഡന്റ് : ഫാ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ (നാട്ടില്‍ : മഞ്ഞപ്ര സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി)
പള്ളി രക്ഷാധികാരി : ഫാ സിബി വാലയില്‍(നാട്ടില്‍ : തൊട്ടിക്കാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി)
More »
ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25ന്
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതല്‍ ലണ്ടനിലെ ക്രോയ്ഡണ്‍ തോണ്ടണ്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം ,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു
More »
ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം
വോര്‍സസ്സ്റ്റര്‍ : ഓം യുകെ (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന് വോര്‍സസ്സ്റ്ററിലെ Tudor Grange Academy യില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ച് നല്‍കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിയ്ക്ക് എല്ലാവിധ മംഗളാശംസകളും സ്വാമിജി അറിയിച്ചു. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്നതിനും, കുട്ടികളിലും യുവജനങ്ങളിലും ആത്മീയ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
2016 മുതല്‍ യുകെയിലെ ഹിന്ദു സമൂഹത്തിനിടയില്‍ ആത്മീയ, സാംസ്ക്കാരിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ ഓം യുകെ കുട്ടികള്‍ക്കായുള്ള ബാലഭാരതി, അദ്ധ്യാത്മിക സമിതി, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക , ആശയ പിന്തുണ നല്കുന്നതിനായുള്ള ചിദഗ്നി എന്നീ വിവിധ
More »
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും. ഈമാസം 15ന് വിഷു ദിവസം രാവിലെ ഒന്‍പതു മണിക്ക് നട തുറക്കും, 9 :15ന് നിര്‍മ്മാല്യ ദര്‍ശനം, 9 :30ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12 :30ന് നട അടക്കല്‍. വൈകുന്നേരം നാലു മണിക്ക് നട തുറക്കല്‍, അഞ്ചു മണിക്ക് മഹാസുദര്‍ശന പൂജ, 5 :30ന് വൃന്ദാവന്‍ ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന, 6 :30ന് ദീപാരാധന, ഏഴു മണിക്ക് പ്രദോഷപൂജ, 7 :30ന് ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാംസ്, എട്ടു മണിക്ക് അത്താഴ പൂജ, പൂജകള്‍ക്ക് അഭിജിത്ത്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലാം അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കര്‍മികത്വം വഹിക്കും 8 :30 ന് വിഷുസദ്യ വിഷു സദ്യക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ
More »
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ മാര്‍ച്ച് 21 ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 :30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതല്‍ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്.
വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു കുല പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. അഭിജിത്തും താഴുര്‍ മന ഹരിനാരായണന്‍ നമ്പിടീശ്വരരും പൂജകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കാര്‍മികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975
More »
പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
ലണ്ടന്‍ : യുകെയിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകന് മഹാക്ഷേത്രത്തില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും മുന്‍ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നല്കി.
രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടര്‍ന്ന് നിവേദ്യം പാകം ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് ദേവീ പൂജയും, സഹസ്രനാമ അര്‍ച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങള്‍ക്ക് വിളമ്പി നല്കി. യുകെയുടെ നന
More »
ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന് ടെമ്പിളില്‍ മാര്‍ച്ച് 3 ന്
ലണ്ടന്‍ : ആറ്റുകാല്‍ ദേവീ ഭക്തരുടെ നേതൃത്വത്തില്‍ ലണ്ടനിലെ ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന് ക്ഷേത്രത്തില്‍ വെച്ച് വര്‍ഷം തോറും നടത്തിവരുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പത്തൊമ്പതാമത് സമര്‍പ്പണം 2026 മാര്‍ച്ച് മൂന്നിന് ചൊവ്വാഴ്ച്ച, ഭക്തിനിര്‍ഭരമായി ആചരിക്കും. തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല നേര്‍ച്ച സമര്‍പ്പിച്ച് , ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യു കെ യിലെ ദേവീ ഭക്തര്‍ക്കായി ഒരുക്കണമെന്ന ആഗ്രഹത്തില്‍ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തില്‍, ലണ്ടനിലെ 'ആറ്റുകാല്‍ സിസ്റ്റേഴ്സ്' തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത് വാര്‍ഷികമാവും മാര്‍ച്ച് മൂന്നിന് ശ്രീ മുരുകന് മഹാക്ഷേത്രത്തില്‍ നടത്തപ്പെടുക.
ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്' കൂട്ടായ്മ്മയുടെ ചെയറും,
More »
ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് പതിമൂന്നാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 :30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ സ്ഥാപകയും കലാനിര്‍ദ്ദേശികയും, അഞ്ചാം വയസില്‍ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികള്‍ അഭ്യസിച്ചിട്ടുള്ള തും, പത്ത് വര്‍ഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ആശ ഉണ്ണിത്താന് ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കും. നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടന്‍ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആകും. ഉണ്ടായിരിക്കുന്നതാണ്.
More »
|
| |
|
|
|