|
|
|
സ്പിരിച്വല്‍
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14 ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 :30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതല്‍ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും,പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കും, വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കര്‍മികത്വം വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക്
07838170203, 07985245890, 07507766652, 07906130390,0 7973 151975
More »
ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
ശിവരാത്രീ പൂജകള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. ഫെബ്രുവരി 15 ഞായറാഴ്ച്ച ദിവസം വൈകുന്നേരം 8 മുതല്‍ വിശേഷാല്‍ ശിവപൂജ,ദിപാരാധന ,രുദ്രാഭിഷേകം, യാമപൂജ,ധാര, സഹസ്രനാമ അര്‍ച്ചന, ഭജന്‍സ്, എന്നിവ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16 ആം തീയതി തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മുതല്‍ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകള്‍ക്ക് പരിസമാപ്ത്തിയാകും .
വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരരും നേതൃത്വം നള്‍കും . വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വം വഹിക്കും.
ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതല്‍ ഭക്തജനങ്ങള്‍ക്കായി ഒണ്‍ വിഷന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബീയിങ് അവേര്‍നെസ്സ് സെഷന്‍ ഒരുക്കിയിട്ടുണ്ട്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍
More »
സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകള്‍ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 24 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .5 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ് .കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വേണ്ടി വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണര്‍വുകളും സംഭവിക്കുവാന്‍ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകര്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്
ഈ കാലഘട്ടത്തിന്റെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തില്‍ എല്ലാ കുടുംബങ്ങളെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
https ://youtu.be/zMLlSr076D0 ?feature=shared
https ://youtu.be/Hs4YNSF3Rjg ?feature=shared
ADDRESS :
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
റോച്ചസ്റ്റര്‍, കെന്റ് : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ജനുവരി 14ബുധനാഴ്ച മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തര്‍ക്കായി സമ്പൂര്‍ണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു
രാവിലെ 7 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 7.10 ന് നിര്‍മാല്യ ദര്‍ശനം, 7.30 ന് ഉഷപൂജ, 8 ന് ഗണപതി ഹോമം, 9 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.
വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതല്‍ വിശേഷല്‍ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തപ്പെടും. തുടര്‍ന്ന് തത്വമസി ഭജന്‍സ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തില്‍ ഭജനയും രമ്യ അരുണ്‍ കൃഷ്ണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.
രാത്രി ചടങ്ങുകളില്‍ 9 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10 മണിക്ക് നട അടയ്ക്കലും നടക്കും.
പൂജകള്‍ക്ക് അഭിജിത്ത്,
More »
ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
മാഞ്ചസ്റ്റര്‍ : ഈ വര്‍ഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്‌കാരസൗന്ദര്യവും ഒരുമിച്ചുചേര്‍ന്ന സ്മരണീയ അനുഭവമായി മാറി. മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിലെ സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാര്‍വതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്‌നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തില്‍ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തില്‍ പങ്കെടുത്തു.
പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്‌കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുല്‍ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാര്‍ നിര്‍വഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നില്‍ അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാര്‍ത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നല്‍കി. ഹൃദയപൂര്‍വ്വമായ
More »
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിര്‍ഭരമായ സമാപനമായി. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ദേശവിളക്ക് പൂജകള്‍ നടത്തിയത്.
അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകള്‍ക്ക് മികവേകി. തുടര്‍ന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു.
ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ ദേശാവിളക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവസമിതി നന്ദി
More »
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ഡിസംബര്‍ 27 ന് 41 ാം ദിവസ സമാപന വിളക്ക് ദിവസം വിശേഷല്‍ പൂജകളും, വീരമണി കണ്ണന്‍ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിര്‍ഭാരമായ സമാപനമായി.
അന്നേ ദിവസം നിര്‍മല്യദര്‍ശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമര്‍ച്ചന, ഉച്ചപൂജ,തിടമ്പ് സമര്‍പ്പണം, നെല്‍പ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അര്‍ച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.
പൂജകള്‍ക്ക് അഭിജിത്തും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും കര്‍മികത്വം വഹിച്ചു. വീരമണി കണ്ണന്‍ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
More »
ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
യുകെയിലെ അതിമനോഹരവും വിസ്മയങ്ങള്‍ തീര്‍ത്തതുമായ ബേത്‌ലഹേം നെ അനുസ്മരിക്കുന്ന പുല്‍ക്കൂട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ, ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ അണിഞ്ഞൊരുങ്ങി . പ്രത്യകമായി അണിയിച്ചൊരുക്കിയ ഈ പുല്‍ക്കൂട് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. രണ്ടു മാസത്തോളം എടുത്തു ഈ പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാന്‍ .
ഇതിന്റെ പിറകില്‍ നിരവധി ഇടവക ജനങളുടെ നിര്‍ലോഭമായ കഠിനാധ്വാനം ഉണ്ട്. ഇതിനു മുന്‍കൈ എടുത്ത ലിവര്‍പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, ബോബി മുക്കാടന്‍, ലോറന്‍സ്, ജിബിന്‍ , ജോബിന്‍ തുടങ്ങിയവരും പങ്കു വഹിച്ചു ഈ മനോഹരമായ പുല്‍ക്കൂട് പൂര്‍ത്തിയാക്കാന്‍.ഇടവക വികാരി . ഫാ ജെയിംസ് കോഴിമലയുടെ സഹായവും ഒപ്പം ഉണ്ടായിരുന്നു. പള്ളിയിലെ കൈക്കാരന്‍മാരായ ജിനോ പി, സിബി ജോര്‍ജ് . നോബിള്‍, ശ്രീജു തുടങ്ങിയവരും പിന്തുണയുമായി
More »
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം :
രാവിലെ 7.00 - നിര്‍മാല്യദര്‍ശനം
രാവിലെ 7.30 - ഉഷപൂജ
രാവിലെ 8.00 - ഗണപതി ഹോമം
രാവിലെ 10.00 - അഖണ്ഡ നാമാര്‍ച്ചന
ഉച്ചക്ക് 12.00 - ഉച്ചപൂജ
വൈകുന്നേരം 3.00 - താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 - പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതല്‍ - ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 - ദീപാരാധന
രാത്രി 7.00 - സഹസ്രനാമാര്‍ച്ചന
രാത്രി 7.30 - നീരാഞ്ജനം
രാത്രി 9.30 - പടിപൂജ
രാത്രി 10.00 - അത്താഴപൂജ
രാത്രി 10.30 - ഹരിവരാസനം
ക്ഷേത്ര വിലാസം :
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് :
07838170203, 07985245890, 07507766652, 07906130390, 07973 151975
More »
|
| |
|
|
|