à´Žà´¯àµà´²àµâ€à´¸àµâ€Œà´«àµ‹à´°àµâ€à´¡àµ മരിയനàµâ€ തീരàµâ€à´¤àµà´¥à´¾à´Ÿà´¨à´‚ à´’à´•àµà´Ÿàµ‹à´¬à´°àµâ€ 2 à´¨àµ
എയ്ല്‍സ്‌ഫോര്‍ഡ് : ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാര്‍ത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളില്‍ സംബന്ധിക്കുവാന്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ ആണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും.
1251 ല്‍ വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് പരി. അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധന് നല്‍കിയത് എയ്ല്‍സ്‌ഫോഡില്‍ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമണ്‍
More »