സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷം 27ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഈമാസം 27ന് (ശനിയാഴ്ച) വൈകുന്നേരം 5 :30 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തുന്നത്. ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശിഷ്ടാതിഥി ആയിരിക്കും. രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക അന്നേ ദിവസം മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കല്‍, ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികള്‍], കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍), ഓണപ്പാട്ട് (റാഗി സ്വിന്റണ്‍), നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്), തിരുവാതിര (LHA ടീം), നൃത്തശില്‍പ്പം (ആശാ ഉണ്ണിതന്‍), കഥകളി (വിനീത് പിള്ള), ഇലഞ്ഞിത്തറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക സുരേഷ് ബാബു - 07828137478

More »

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ തിരുവോണ നാളില്‍ വിശേഷാല്‍ പൂജ
ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. ഈ പുണ്യകര്‍മത്തില്‍ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുവാനും ക്ഷേത്രം ഭാരവാഹികള്‍ ഭക്തരെ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക 07838170203 , 07973151975, 07985245890

More »

ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധന്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധന്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനമായി.ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. നാമസംഗീര്‍ത്തനം (LHA), പ്രഭാഷണം, ലണ്ടന്‍ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം കുചേല കൃഷ്ണ സംഗമം,രക്ഷബന്ധന്‍ മഹോത്സവം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യന്‍ ശ്രീ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടും,താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിസ്വരര്‍ തിരുമേനിയും വിശ്ഷ്ട അതിഥികളായിരുന്നു,ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം ആളുകള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തു.

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ (ശനിയാഴ്ച) വൈകുന്നേരം 6 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്. അന്നേ ദിവസം നാമസംഗീസങ്കീര്‍ത്തനം (LHA), പ്രഭാഷണം, കുചേല കൃഷ്ണ സംഗമം (ഫ്യൂഷന്‍ ഡ്രാമ - LHA CHILDREN'S )രക്ഷബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സുരേഷ് ബാബു - 07828137478 ഗണേഷ് ശിവന്‍ - 07405513236 സുബാഷ് ശാര്‍ക്കര - 07519135993 ജയകുമാര്‍ ഉണ്ണിത്താന്‍ - 07515918523

More »

കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംഘടിപ്പിച്ച വിനായക ചതുര്‍ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്‍ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യന്‍ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി അഭിജിത് തിരുമേനിയും, പൂജാരി ആയ താഴൂര്‍ മന ഹരിനാരായണന്‍ തിരുമേനിയും ചടങ്ങുകള്‍ക്ക് സഹ കര്‍മികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളില്‍ പങ്കെടുത്തു.

More »

കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന് നടക്കും. കെന്റില്‍ ആദ്യമായി നടക്കുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തില്‍ പങ്കുചേരുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു. 108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്‌നിയില്‍ അര്‍പ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങള്‍ക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാന്‍ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീര്‍ക്കുക. 2007 ഏപ്രില്‍ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങള്‍കൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാര്‍മികത്വം വഹിച്ച സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഇപ്പോള്‍ ഇംഗ്ലണ്ടിലെ കെന്റില്‍ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു. ഭക്തജനങ്ങളെയെല്ലാം സര്‍വവിധ ദോഷ-ദുരിത-പീഡകളെയും നിവര്‍ത്തിക്കുന്ന ഈ ഹോമത്തില്‍ പങ്കുചേരുവാന്‍ സാദരം സ്വാഗതം ചെയ്യുന്നു. സൂര്യകാലടി

More »

കെന്റ് ഹിന്ദു സമാജത്തിന്റ കര്‍ക്കിടക മാസ ശ്രീ അയ്യപ്പ പൂജ
കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ കര്‍ക്കിടക മാസ ശ്രീ അയ്യപ്പ പൂജ, ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 :30 മുതല്‍ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390

More »

കര്‍ക്കിടകവാവ് ബലി തര്‍പ്പണം ജൂലൈ 24ന്
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍,ക്ഷേത്ര മേല്‍ശാന്തി അഭിജിത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണം ജൂലൈ 24ന് നടക്കും. രാവിലെ 11 :30 മുതല്‍ റിവര്‍ മെഡ്വേ, കെന്റ് (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്). ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്. പൂജാരി വടക്കേവെളിയില്ലംവിഷ്ണുരവി തിരുമേനിയുടെ വകാര്‍മികത്വത്തില്‍ തിലഹവനം. പൂജാരി താഴൂര്‍ മന ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകള്‍ നിര്‍വഹിക്കപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും

More »

'യുകെയുടെ മലയാറ്റൂര്‍' തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രധാന തിരുന്നാള്‍ ശനിയാഴ്ച
'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തില്‍ ഇടവക വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുന്നാളിനോട് അനുബന്ധിച്ചു വിഥിന്‍ഷോ ഫോറം സെന്ററില്‍ നടന്ന ഇടവകദിനം 'ഗ്രെഷ്യസ് 2025' മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിലും ശ്രദ്ധേയമായി. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകള്‍ വിവിധങ്ങളായ പരിപാടികളുമായി വേദിയില്‍ നിറഞ്ഞതോടെ ഏവര്‍ക്കും എക്കാലവും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം വില്യം ഐസക്കും ഡെല്‍സി നൈനാനും ചേര്‍ന്ന് അവതരിപ്പിച്ച മ്യൂസിക്കല്‍ ഷോ ഏവര്‍ക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ തിരുന്നാള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions