കെന്റില് സ്ത്രീ ജനങ്ങള് ആറ്റുകാല് പൊങ്കാല ആചരിച്ചു
കെന്റ് ആയപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേര്ന്ന് സംഘടിപ്പിച്ച ആറ്റുകാല് പൊങ്കാല വളരെ വിപുലമായ രീതിയില് ആചരിച്ചു. ഹാളിന്റെ വിശാലമായ മുറ്റത്ത് ചുടുകട്ടകള് വച്ച് സ്ത്രീ ജനങ്ങള് അടുപ്പു കൂട്ടി പൊങ്കാലയിട്ട ശേഷം പ്രസാദം അകത്തെത്തിച്ച് നേദിച്ചാണ് ചടങ്ങുകള് നടന്നത്. ലണ്ടന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഒട്ടനവധി ഭക്തരാണ് പൊങ്കാല ഇടാന് എത്തിയത്. ചടങ്ങുകള്ക്ക് പൂജാരി വിഷ്ണു രവി കാര്മികത്വം വഹിച്ചു.
More »
സെയിന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് മരിയന് ദിനാചരണം മാര്ച്ച് 12ന്
വാല്ത്തംസ്റ്റോ സെയിന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് ഇന്ന് (ബുധനാഴ്ച) മരിയന് ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്ന്നി ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക്
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
പതിനെട്ടാമത് ആറ്റുകാല് പൊങ്കാല, ഈസ്റ്റ്ഹാം ശ്രീ മുരുകന് ക്ഷേത്രത്തില്, മാര്ച്ച് 13 ന്
ലണ്ടന് : പതിനെട്ടാമത് ലണ്ടന് ആറ്റുകാല് പൊങ്കാല, മാര്ച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോര്പാര്ക്കിലുള്ള ശ്രീ മുരുകന് ക്ഷേത്രത്തില് വെച്ച് അര്പ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന് വിമന്സ് നെറ്റ് വര്ക്ക് ആണ് ആറ്റുകാല് പൊങ്കാലയ്ക്ക് നിരവധി വര്ഷങ്ങളായി നേതൃത്വം നല്കിപ്പോരുന്നത് .
മാര്ച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികര്മ്മങ്ങള് ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങള് എത്തിയിട്ടുണ്ടെന്നതിനാല്, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില് നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വര്ഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങള്ക്ക് ആറ്റുകാല് പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന് വുമണ്സ് നെറ്റ് വര്ക്ക് (മുന് ആറ്റുകാല് സിസ്റ്റേഴ്സ്) ചെയറും,
More »
വാല്ത്തംസ്റ്റോയില് മരിയന് ദിനാചരണം ഫെബ്രുവരി 19ന്
വാല്ത്തംസ്റ്റോ സെന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് ഇന്ന് (ബുധനാഴ്ച) മരിയന് ദിനാചരണം ഉണ്ടായിരിക്കും. വൈകുന്നേരം 6 :45നു പരിശുദ്ധ ജപമാല പ്രാര്ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
അഭിഷേകാഗ്നി കണ്വെന്ഷന് 15ന് ബര്മിങ്ഹാമില്, ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്മ്മികന്
പതിവായി രണ്ടാം ശനിയാഴ്ചകളില് നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള് കണ്വെന്ഷന് ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബര്മിങ്ഹാം ബെഥേല് സെന്റെറില് നടക്കും. നോര്ത്താംപ്റ്റന് രൂപത ബിഷപ്പ് ഡേവിഡ് വോകലി യുടെ മുഖ്യ കാര്മ്മികത്വത്തില് പ്രമുഖ വചന പ്രഘോഷകന് ഫാ.സാജു ഇലഞ്ഞിയില് , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില് എന്നിവര് കണ്വെന്ഷന് നയിക്കും.
2009 ല് ഫാ. സോജി ഓലിക്കല് തുടക്കമിട്ട സെഹിയോന് യുകെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് 2023 മുതല് ഫാ സേവ്യര് ഖാന് വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില് അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
5 വയസ്സുമുതലുള്ള കുട്ടികള്ക്ക് ക്ളാസ്സ് അടിസ്ഥാനത്തില് പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല് ഷെയറിങിനും സൗകര്യം
More »
വാല്ത്തംസ്റ്റോ സെന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് മരിയന് ദിനാചരണം ഫെബ്രുവരി 5ന്
വാല്ത്തംസ്റ്റോ സെന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് ഇന്ന് (ബുധനാഴ്ച) മരിയന് ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു പരിശുദ്ധ ജപമാല പ്രാര്ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
ഹെര്ഫോര്ഡില് യൂഹാനോന് മാംദോന യുടെ ഓര്മ പെരുന്നാളും വാര്ഷികവും ഫെബ്രുവരി 14, 15 തീയതികളില്
ഹെര്ഫോര്ഡ് സെന്റ് ജോണ്സ് ജാക്കബൈറ്റ് പള്ളിയില് കാവല് മാധ്യസ്ഥനായ യൂഹാനോന് മാംദോനയുടെ ഓര്മ പെരുന്നാളും ഭക്ത സംഘടനകളുടെ വാര്ഷികവും ഫെബ്രുവരി 14, 15 തീയതികളില് നടത്തും. പെരുന്നാള് കുര്ബ്ബാനയുടെ മുഖ്യ കാര്മികത്വം വഹിക്കുന്നത് ഫാ. എല്ദോസ് കറുകപ്പിള്ളില് ആണ്. പെരുന്നാളിന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
വികാരി
ഫാ സജന് മാത്യു
സെക്രട്ടറി
എബി മാണി
ട്രസ്റ്റീ
അനി പോള്
More »
സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി ' AWAKENING' 25ന് ബഥേലില്; ഫാ. സേവ്യര്ഖാന് വട്ടായില് നയിക്കും
AFCM UK-യുടെ നേതൃത്വത്തില് ഒരുക്കപ്പെടുന്ന ' Awakening Evangelisation & Healing Convention* ' ആയിരങ്ങള് പങ്കെടുക്കുന്ന കാലഘട്ടത്തിന്റെ അനുഗ്രഹമായി മാറും. പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്ത്തനങ്ങള്ക്കായി ഫാ. സേവ്യര്ഖാന് വട്ടായില്, ഫാ. ഷൈജു നടുവത്താണിയില് എന്നിവരുടെ ആത്മീയ നേതൃത്വത്തില് വലിയ ഒരുക്കങ്ങള് നടന്നുവരികയാണ്. 40 ദിന പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയോടൊപ്പം ദൈവസന്നിധിയില് പരിശുദ്ധ ബലികളും ജപമാലകളും പ്രത്യേകമായി സമര്പ്പിച്ച് AFCM കൂട്ടായ്മ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
യുവതീയുവാക്കളെയും കൗമാരക്കാരേയും പ്രത്യേകമായി ക്ഷണിക്കുന്ന ഈ ശുശ്രൂഷയില് കുടുംബങ്ങള്ക്ക് ഒന്നുചേര്ന്നു കടന്നുവരുവാന് സാധിയ്ക്കും. കുട്ടികള്ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയില് ഒരുക്കപ്പെടുന്ന കണ്വെന്ഷനിലേക്ക് വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങളും കൂട്ടായ്മകളും കടന്നുവരും. ഇതിനോടകം യുകെയുടെ വിവിധ സ്ഥലങ്ങളില്
More »