|
|
|
സ്പിരിച്വല്‍
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദേശവിളക്ക് നടത്തുന്നത്. അന്നേ ദിവസം തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഉള്ള ഭജന. ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
നീരാഞ്ജനം നടത്താന്‍ താത്പര്യമുള്ള ഭക്ത ജനങ്ങള്‍ സംഘടകരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
രമാ രാജന്‍ - 07576492822
More »
ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
ഇംഗ്ലണ്ടിലെ, ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 11 വരെ ഹേവാര്‍ഡ്സ് ഹീത്തിലുള്ള സ്‌കെയ്ന്‍സ് ഹില്‍ മില്ലെനിയും വില്ലേജ് സെന്റെറില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു.
അന്നേ ദിവസം തത്വമസി ഭജന്‍സ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീര്‍ത്തനം, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വാരറുടെ കര്‍മികത്വത്തില്‍, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07466396725, 07425168638, 07838708635
More »
മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു. യുകെയിലെ പ്രാദേശിക സമയം രാവിലെ 10 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പേപ്പല്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. യുകെയിലെ ലെസ്റ്ററിലൂള്ള മാര്‍ ഇവാനിയോസ് നഗറില്‍ (SPAL സെന്റര്‍)ആയിരുന്നു ചടങ്ങുകള്‍.
രാവിലെ നടന്ന വി കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലിത്തമാരും ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് അയര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലങ്കര കത്തോലിക്ക സഭ കോ-ഓര്‍ഡിനേറ്റര്‍മാരും യുകെ റീജിയന്റെ മുന്‍ കോ-ഓര്‍ഡിനേറ്റര്‍മാരും സഹകാര്‍മികരായി. ആഷ്‌ഫെഡ് എം
More »
ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന് നടക്കും. ഈസ്റ്റ് ഹാമിലെ സെന്റ് ബെര്‍ത്ത് ലോമിയോ'സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബാര്‍ക്കിങ് ബിഷപ്പ് റൈറ്റ് റവ. ലിന്നേ കല്ലന്‍സ് മുഖ്യാതിഥിയായിരിക്കും.
പരിപാടിയ്ക്ക് ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് വികാരി റവ ഫാ സാബി മാത്യു നേതൃത്വം നല്‍കും.
പള്ളിയുടെ വിലാസം
സെന്റ് ബെര്‍ത്ത് ലോമിയോ'സ് ചര്‍ച്ച്
292B ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം E6 3BA
More »
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളില്‍ നടക്കുന്നതാണ്.
പരിപാടിയില്‍ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉള്‍പ്പെടുന്നു.
വിളക്ക് പൂജയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ഒരു തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ kenthindusamajam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളില്‍ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന്
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ 2026 ജനുവരി 14 ബുധനാഴ്ച വരെ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2025-2026 ഭക്തിപൂര്‍വ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാന്‍ ക്ഷേത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വര്‍ഷം 2020 മുതല്‍ ഓരോ മണ്ഡലകാലത്തും ഭക്തിപൂര്‍വ്വം നടത്തിവരുന്ന അയ്യപ്പന്‍ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വര്‍ഷവും നവംബര്‍ 17 മുതല്‍ ഭക്തിപൂര്‍വ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 7 :30 AM മുതല്‍, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6 :00 മുതല്‍ 9 :00 വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകള്‍ സമാപിക്കും.
പരമപവിത്രമായ മണ്ഡലകാലത്ത് നവംബര്‍ 17 മുതല്‍
More »
ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദീപാവലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.
ആചാര്യന്‍ താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വറിന്റെ കര്‍മികത്വത്തില്‍ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാര്‍ച്ചന, ചോറൂണ് എന്നിവയും ശേഷം മുരളി അയ്യരുടെ കര്‍മികത്വത്തില്‍ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.
ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
More »
ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
റയിന്‍ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' നവംബര്‍ ഒന്നിന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനില്‍ റയിന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനില്‍ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നല്‍കും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും കൗണ്‍സിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കല്‍ ശുശ്രൂഷകളില്‍ പങ്ക് ചേരും.
ശനിയാഴ്ച്ച രാവിലെ 9 :30ന് ജപമാല
More »
യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറം നേതാക്കളെ ഒക്ടോബര്‍ മാസം 11 നു കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. 2016 ല്‍ യു കെ യില്‍ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും , കാനോന്‍ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിന്‍ പള്ളിയില്‍ നടത്തുന്ന കൂദാശകള്‍ തടയുന്നതിന് വേണ്ടി ലെറ്റര്‍ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ പ്രസിഡണ്ട് ആയി ടോമി സെബാസ്‌റ്യന്‍ (ചെംസ്ഫോര്‍ഡ്) തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് ആയി ദീപ ക്രൂസും (ഹാര്‍ലോ), സെക്രട്ടറിയായി സജി തോമസ് (പീറ്റര്‍ബ്രോ), ജോയിന്റ് സെക്രട്ടറി നാന്‍സി ജിമ്മി (സൗത്ത് എന്റ് ഓണ്‍ സീ) ,കമ്മറ്റി
More »
|
| |
|
|
|