Don't Miss

അധികാരത്തിലേറിയാല്‍ 5 സുപ്രധാന നികുതികള്‍ കുറയ്ക്കുമെന്ന് ടോറികള്‍
ലണ്ടന്‍ : ജൂലൈ 4 തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഏവരും സാധ്യത കല്പിക്കുമ്പോള്‍ അവസാന അടവുകള്‍ പയറ്റിടോറികള്‍. തങ്ങള്‍ അധികാരം നിലനിര്‍ത്തിയാല്‍ സുപ്രധാന നികുതി വെട്ടിക്കുറയ്ക്കലുകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുന്ന ബജറ്റില്‍ അഞ്ച് പ്രധാന നികുതി കുറവുകള്‍ വരുത്തുമെന്ന് ഹണ്ട് വ്യക്തമാക്കി. അതേസമയം ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എംപ്ലോയ്ഡ്, സെല്‍ഫ്-എംപ്ലോയ്ഡ് വിഭാഗങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് ഇന്‍കം ടാക്സ് ഇല്ലാതാക്കുകയും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ത്തിയത് ദീര്‍ഘിപ്പിക്കുമെന്നും ഹണ്ട് അവകാശപ്പെടുന്നു. കൂടാതെ നിലവിലുള്ള വാടകക്കാര്‍ക്ക്

More »

അര്‍മേനിയയില്‍ മലയാളി യുവാവിനെ തോക്കിന്‍ മുനയില്‍ ബന്ദിയാക്കി; മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി
തൃശൂര്‍ : ഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ തോക്കിന്‍ മുനയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു എന്ന യുവാവിനെയാണ് അര്‍മേനിയയില്‍ ബന്ദിയാക്കി നാട്ടിലുള്ള കുടുംബത്തോട് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഭീഷണി. വിഷ്ണുവിന് മേല്‍ തൊഴിലിടത്തെ സാമ്പത്തിക ബാധ്യത ആരോപിച്ചാണ് പണം ആവശ്യപ്പെടുന്നത്. യുവാവിനെ തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കുടുംബത്തെ വീഡിയോ കോളിലൂടെയാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കുടുംബം നേരത്തെ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കിലും വിഷ്ണുവിനെ മോചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഒടുവിലത്തെ ഭീഷണി. മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുവിന്റെ അമ്മ ഗീത മുഖ്യമന്ത്രിയ്ക്കും

More »

പിണറായിക്ക്‌മേല്‍ പിടിമുറുക്കുമോ?
ലോക്സഭാ തെരെഞ്ഞടുപ്പിലെ ദയനീയ തോല്‍വി സിപിഎമ്മിലെ 'മിന്നല്‍പ്പിണറായി'ക്കാലത്തിന്റെ അസ്തമയത്തിന്റെ തുടക്കം! രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പാര്‍ട്ടിയിലെ പിണറായിയുടെ അപ്രമാദിത്തത്തിനു കോട്ടമുണ്ടായിരിക്കുകയാണ്. വിഎസ് കളമൊഴിഞ്ഞതോടെ സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി പിണറായി വിജയന്‍ വിലസിവരുകയായിരുന്നു. പണ്ട് വിഎസിനെതിരെ പിണറായി പക്ഷം ആരോപിച്ചിരുന്ന വ്യക്തി പൂജ, ആരാധന എന്നിവ പിണറായിയില്‍ അവര്‍ തന്നെ അലങ്കാരമാക്കി. ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണം നേടാനായതോടെ പിണറായി സര്‍വാധികാരിയായി. സീനിയര്‍ നേതാക്കളെ ഒന്നടങ്കം വെട്ടി മന്ത്രിസഭയുണ്ടാക്കി. തന്നെക്കാള്‍ ജനപ്രീതിയുണ്ടാക്കിയ കെകെ ശൈലജയെ മൂലയ്ക്കിരുത്തി. പ്രാധാന്യമേറിയ വകുപ്പുകള്‍ പുതുമുഖമായ മരുമോന് സമ്മാനിച്ചു. പാര്‍ട്ടി സംവിധാനവും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ കാഴ്ചക്കാരായി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കടുത്ത

More »

നടുക്കമായി കുവൈറ്റിലെ തീപിടിത്തം: 11 മലയാളികളടക്കം 49 മരണം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍, മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 11 മലയാളികളുണ്ട്. ആറ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. അമ്പതിലേറെപ്പേര്‍ ചികിത്സയിലാണ്. കെട്ടിടത്തിന് അകത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍

More »

ആദ്യ ടിവി സംവാദത്തില്‍ ചൂടേറി: ഏറ്റുമുട്ടി സുനാകും സ്റ്റാര്‍മറും
രാജ്യം ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങവെ നടത്തിയ ആദ്യ ടിവി സംവാദത്തില്‍ ടാക്‌സിന്റെ പേരില്‍ ഏറ്റുമുട്ടി പ്രധാനമന്ത്രി റിഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും. തന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന വ്യക്തി 'നിങ്ങളുടെ ജോലി, നിങ്ങളുടെ കാര്‍, നിങ്ങളുടെ പെന്‍ഷന്‍ എന്നിവയെ ലക്ഷ്യമിടുമെന്നും, ലേബറിന്റെ ഡിഎന്‍എയില്‍ നികുതി ഉള്‍പ്പെടുന്നുവെന്നും', പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലേബര്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2000 പൗണ്ട് നികുതി അടിച്ചേല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉടനീളം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നികുതി ഉയര്‍ത്തി 70 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ച് ദുരന്തം സൃഷ്ടിച്ചത് ടോറികളാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. അതേസമയം ലേബര്‍ നികുതി ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ ലേബര്‍ നേതാവ് പത്ത് തവണ വിസമ്മതിച്ചു. എന്‍എച്ച്എസ്, അതിര്‍ത്തി, വിശ്വാസ്യത

More »

'അമ്മ'യുടെ അമരത്ത് പൃഥ്വിരാജ് എത്തിയാല്‍ ..
താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് ഇക്കുറി തലമുറ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച, നിലവിലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. 'ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്‍ക്കാര്‍ വരട്ടെ.'-അദ്ദേഹം പറഞ്ഞു. 'അമ്മ'യുടെ അമരക്കാരനാവുന്ന അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ആവുമെന്നാണ് സൂചനകള്‍. മലയാള സിനിമയിലെ നിലവിലെ അവസ്ഥയില്‍ തലമുറ മാറ്റം അനിവാര്യമെന്ന് വിലയിരുത്തലുകളുണ്ട്. ഒപ്പം മലയാളത്തിലെ യുവതലമുറയിലെ തെറ്റായ ചില പ്രവണതകളെ ചെറുക്കുകയും വേണം. അതുകൊണ്ടുതന്നെ വ്യക്തമായ നിലപാടും കഴിവും ഉള്ള

More »

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ ഉടമയുടെ അഴുകിയ ജഡം
തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ ഉടമയായ മാര്‍ത്താണ്ഡം സ്വദേശിനി ഷീലയെയാണ് സ്ഥാപനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ഷീലയുടെ സ്ഥാപനത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിട ഉടമയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമ തമ്പാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാര്‍ലര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷീല

More »

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജിന് നിര്‍ബന്ധിതമായി യുകെ ജനത
ലണ്ടന്‍ : ഭവനവിപണിയില്‍ കടക്കാന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി ജനം. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്‌ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍ വ്യക്തമാക്കി. ആദ്യത്തെ മോര്‍ട്ട്‌ഗേജ് എടുക്കുന്ന 30 മുതല്‍ 39 വരെ പ്രായമത്തിലുള്ളവരില്‍, 30943 ഹോം ലോണുകള്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായവും കടന്ന് പോകുന്നവയാണ്.

More »

ആഴ്ച മധ്യത്തില്‍ വിവാഹം കഴിക്കൂ; കുറഞ്ഞത് 3,000 പൗണ്ട് ലാഭിക്കൂ
യുകെയിലായാലും കേരളത്തിലായാലും വിവാഹ ചെലവ് കുതിച്ചു കയറുകയാണ്. ശനി-ഞായര്‍ എന്നീ ദിവസങ്ങളിലാണെങ്കില്‍ പറയാനുമില്ല. കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ആളുകള്‍ വാരാന്ത്യത്തില്‍ വിവാഹ തീയതി നിശ്ചയിക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ ചെലവ് ഉയര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവൃത്തി ദിവസം കല്യാണം വച്ചാല്‍ ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാമെന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം ബ്രാഡ്‌ഫോര്‍ഡില്‍ നിന്നുള്ള ദമ്പതികളായ റേച്ചല്‍ ഫ്ലെച്ചര്‍-ബ്യൂമോണ്ട് വിവാഹിതരായത് ഒരു വ്യാഴാഴ്ചയാണ്. അതുവഴി അവര്‍ക്കു ലാഭിക്കാനായത് 3,000 പൗണ്ട് ആണ്. ശനിയാഴ്ച വിവാഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേച്ചലിനും അവളുടെ ഭര്‍ത്താവ് ലൂക്കിനും ഏറ്റവും കൂടുതല്‍ പണം ലാഭിച്ച കാര്യം വ്യാഴാഴ്ച വിവാഹിതരാകാന്‍ തിരഞ്ഞെടുത്തതാണ്, ഇത് ശനിയാഴ്ച വിവാഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ വിവാഹ പാക്കേജിന്റെ തുക 3,000 പൗണ്ട് കുറച്ചതായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions