ലോക à´ªàµà´°à´¶à´¸àµà´¤ മലയാളി à´àµ—തികശാസàµà´¤àµà´°à´œàµà´žà´¨àµâ€ താണൠപതàµà´®à´¨à´¾à´à´¨àµâ€ à´…à´¨àµà´¤à´°à´¿à´šàµà´šàµ
പൂനെ : ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.
ഗുരുത്വാകര്‍ഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു. 300ല്‍ അധികം അന്താരാഷ്ട്ര ജേണലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ്
More »
à´•à´³àµà´³à´ªàµà´ªà´£ വിവാദം: à´•àµà´žàµà´žà´¾à´²à´¿à´•àµà´•àµà´Ÿàµà´Ÿà´¿ à´‡.à´¡à´¿à´•àµà´•ൠമàµà´¨àµà´¨à´¿à´²àµâ€
തിരുവനന്തപുരം : കോടികളുടെ കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്ന ആരോപണം നേരിടുന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍.
കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാവാന്‍ ഹാജരാവാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഇ.ഡി വഴങ്ങിയില്ല. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരുന്നത്. വൈകിട്ട് നാലുമണിയോടെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തുകയായിരുന്നു. അഭിഭാഷകനൊപ്പം ആണ് ഹാജരായത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്.
More »
ലോകàµâ€Œà´¸à´à´¾ à´Žà´‚ പികàµà´•െതിരെ ബലാതàµà´¸à´‚à´—à´¤àµà´¤à´¿à´¨àµ കേസൠഎടàµà´¤àµà´¤àµ à´¡à´²àµâ€à´¹à´¿ പൊലീസàµ
ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ഡല്‍ഹിപൊലീസ്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് നടപടി. പൊലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.
പ്രിന്‍സ് രാജ് പാസ്വാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
'മെയ് മാസത്തില്‍ ഡല്‍ഹി
More »
ഇനàµà´¤àµà´¯à´¨àµâ€ ടീമിലàµâ€ 'തല' മാറàµà´±à´‚: കോലിയàµà´•àµà´•ൠപകരം രോഹിതൠഎതàµà´¤àµà´®àµà´ªàµ‹à´³àµâ€...
ഇംഗ്ലണ്ടിലെ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നേതൃമാറ്റത്തിനു വഴിയൊരുക്കുന്നു. ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തമാസം യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമുകളുടെ നായക സ്ഥാനത്തു നിന്ന് വിരാട് കോലി പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോലിക്ക് പകരം രോഹിത് ശര്‍മ വൈറ്റ്‌ബോള്‍ ക്രിക്കറ്റിനുള്ള ടീം ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം നായകനായി തുടരാമെന്നും പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്നും കോലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടതായാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാറ്റിങ്ങില്‍ ഉള്ള ഫോമില്ലായ്മ്മയാണ് കോലിയെ ഇതിനു പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടരവര്‍ഷത്തിലേറെയായി കോലി അന്താരാഷ്ട്ര സെഞ്ചുറി
More »
ജലീലിനàµà´±àµ† à´ªàµà´¤à´¿à´¯ അവതാരം
കൊച്ചി : മാസങ്ങള്‍ക്കു മുമ്പ് ഈന്തപ്പഴ-സ്വര്‍ണ -ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രധാന നോട്ടപ്പുള്ളിയായിരുന്നു മന്ത്രിയായിരുന്ന കെടി ജലീല്‍. അന്ന് ഇഡിയുടെ മുമ്പില്‍ ചോദ്യം ചെയ്യലിന് ജലീല്‍ ഹാജരായത് മറ്റൊരാളുടെ വാഹനത്തില്‍ രഹസ്യമായി പിന്‍വാതിലൂടെ എത്തിയാണ്. മാധ്യമങ്ങളെ വെട്ടിച്ചും അവരോടു സംസാരിക്കാതെ ഫേസ്‍ബുക് പോസ്റ്റിലൂടെയുമായിരുന്നു അന്ന് ഇഡിക്കെതിരെ ജലീലില്‍ ആഞ്ഞടിച്ചത്. പിന്നീട് ലോകായുക്ത പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രികസേര ഒഴിഞ്ഞു നാണംകെട്ടു ഇറങ്ങേണ്ടിയും വന്നു. അന്ന് ഇഡിയുടെ പ്രവര്‍ത്തനത്തെയും അന്വേഷണത്തെയും രൂക്ഷമായി വിമര്‍ശിച്ചു വന്ന ജലീല്‍ മാസങ്ങള്‍ക്കിപ്പുറം ഇഡിയെ സഹായിക്കാനുള്ള പുതിയ അവതാരമെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയുടെ ബിനാമി ഇടപാടിന്റെ തെളിവുകള്‍ നിരത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ജലീല്‍.
More »