Don't Miss

വീഴ്ത്താന്‍ അന്വേഷണ കമ്മീഷന്‍ വിഎസിന്റെ വഴിയേ സുധാകരനും
സിപിഎം കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായി മാറി, 'രക്തസാക്ഷി' യാകാനുള്ള ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാക്കളില്‍ അടുത്തത് ജി സുധാകരന്‍. വി എസ് അച്യുതനാന്ദന് ശേഷം ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാവായി വളര്‍ന്ന, കറയറ്റ കമ്യൂണിസ്റ്റായ സുധാകരന്റെ തലയ്ക്കു മുകളിലും പാര്‍ട്ടി അച്ചടക്ക വാള്‍. ടേം വ്യവസ്ഥ കൊണ്ട് വന്നു ഇത്തവണ മത്സര രംഗത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ട സുധാകരന്‍ പ്രചാരണ രംഗത്തു സജീവമായില്ല എന്ന ആരോപണം അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി. കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ള കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് സംസ്ഥാന സമിതിയംഗമായ ജി സുധാകരനെതിരെ അന്വേഷണം നടത്തുക. തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്.

More »

ഉന്നതരുടെ സ്‌പിരിറ്റ്‌ കടത്ത്; അതിരുകളില്ലാത്ത കൊള്ള
'ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന' രീതിയിലെത്തി കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം. കടലും വനവും വിറ്റു കൊള്ള നടത്തുന്നവര്‍ മദ്യനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഡിസ്‌റ്റിലറിയിലേക്കു കൊണ്ടു വന്ന സ്‌പിരിറ്റും കടത്തിക്കൊണ്ടുപോയി. മൂന്നു ടാങ്കറുകളിലായി കൊണ്ടു വന്ന ഇരുപതിനായിരത്തോളം ലിറ്റര്‍ സ്‌പിരിറ്റ്‌ ആണ് കൊള്ള നടത്തിയത്. എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ സ്‌പിരിറ്റ്‌ ചോര്‍ച്ച കണ്ടെത്തിയത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്‌ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ ആന്‍ഡ്‌ കെമിക്കല്‍സിലേക്ക്‌ കൊണ്ടുവന്ന ലോഡുകളിലാണു വെട്ടിപ്പ്‌ നടന്നത്‌. രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ്‌ കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന്‌ ആറു

More »

ഐ.സി.സിയോട് 'മധുര പ്രതികാരം' ചെയ്തു ന്യൂസിലാന്റ് പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍
സതാംപ്ടണ്‍ : കഴിഞ്ഞ തവണ ഏക ദിന ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളാക്കിയ ഐ.സി.സിയോട് മധുര പ്രതികാരം ചെയ്തു പ്രഥമ ഐ.സി.സി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്റ് സ്വന്തമാക്കി. വിരാട് കോലിയുടെ ടീം ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്റ് തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. കെയിന്‍ വില്യംസണും റോസ് ടെയ്ലറും ചേര്‍ന്നാണ് കിവികളെ വിജയത്തിലേക്ക് നയിച്ചത്. 89 പന്തില്‍ എട്ടു ബൗണ്ടറികളോടെ 54 റണ്‍സുമായി വില്യംസനും 100 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 47 റണ്‍സുമായി ടെയ്ലറും പുറത്താകാതെ നിന്നു. സ്‌കോര്‍ : ഇന്ത്യ 217 & 170, ന്യൂസിലാന്റ് 249 & 140/2. 44 റണ്‍സിനിടെ ഡെവോണ്‍ കോണ്‍വെ (19), ടോം ലാതം (9) എന്നിവരെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍

More »

രാജ്യത്ത് 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത് 62,480 പേര്‍ക്ക്; മരണം 1,587
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്ത് ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്. 7,98,656 പേരാണ്

More »

ആവലാതിയും പരിഭവവുമായി ചെന്ന ചെന്നിത്തലയെ മെരുക്കി രാഹുല്‍
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ കസേരയില്ലാതായി വികാരാധീനനായി പതം പറഞ്ഞു നടന്ന രമേശ് ചെന്നിത്തലയെ ഒടുവില്‍ രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തു സമാധാനിപ്പിച്ചു. തന്നെ കാലുവാരിയെന്നും വഞ്ചിച്ചെന്നും പരിതപിച്ച ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുലിന്റെ മുന്നില്‍ തന്റെ ആവലാതികളുടെയും പരിഭവത്തിന്റെയും കെട്ടഴിച്ച ചെന്നിത്തലയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയ്ക്ക് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലക്കു ഇനി കാര്യമായ റോളൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാതെ ചെന്നിത്തലക്കു വേറെ നിവൃത്തിയില്ല. അരമണിക്കൂര്‍

More »

കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ സുധാകരന്‍ ഏറ്റെടുത്തു
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ കുമ്പക്കുടി സുധാകരന്‍ ഏറ്റെടുത്തു. സ്ഥാനമാനങ്ങള്‍ ഇനി പ്രവര്‍ത്തന മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നു സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി - ചെന്നിത്തല അപ്രമാദിത്യം അവസാനിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പരിപാടി ഇനി നടക്കില്ലെന്നു വ്യക്തമാക്കിയ സുധാകരന്‍ ജംബോ പട്ടികയില്ലാതെ 51 അംഗ പ്രവര്‍ത്തന സമിതിയാവും രൂപീകരിക്കുക. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുധാകരന്‍ പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍

More »

മലയാളി ഡോക്ടര്‍ക്ക് കാനഡയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
തിരുവനന്തപുരം : മലയാളിഡോക്ടര്‍ ശാരിക സരസിജയ്ക്ക് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോള്‍ ഒട്ടാവ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ്. അല്‍ഷിമേഴ്സ് രോഗത്തില്‍ ജി-പ്രോട്ടീന്‍ കപ്പിള്‍ഡ് റിസപ്റ്ററുകളുടെ പങ്ക് നിര്‍ണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വര്‍ഷത്തെ ഫെലോഷിപ്പ്. 2005 ല്‍ അമേരിക്കയിലെ ഫീനിക്‌സില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയന്‍സ് കോണ്‍ഫ്രന്‍സായ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശാരിക. തുടര്‍ന്ന് ഫുള്‍ ട്യൂഷന്‍ സ്‌കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്ക് ആല്‍ബാനി കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന്

More »

മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് പ്രധാനമന്ത്രിയുടെ അരക്കോടിയുടെ ഗവേഷണ ഫെലോഷിപ്പ്
തൃശൂര്‍ : പ്രധാനമന്ത്രിയുടെ അരക്കോടി രൂപ വരുന്ന ഗവേഷണ ഫെലോഷിപ്പിന് തൃശൂര്‍ മുളയം സ്വദേശിനി അനു ബോവാസ് അര്‍ഹയായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയാണ് അനു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഈ ഫെലോഷിപ്പ് ഗവേഷണത്തിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ലഭിച്ചു തുടങ്ങുക. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ മാസം തോറും 70,000 രൂപ വീതവും നാലും അഞ്ചു വര്‍ഷങ്ങളില്‍ പ്രതിമാസം തോറും 80,000 രൂപയും ലഭിക്കും. ഗവേഷകന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 മുതല്‍ 55 ലക്ഷം രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ഫെലോഷിപ്പ് ഗ്രാന്റ് ലഭിക്കുന്ന പദ്ധതികളിലൊന്നാണിത്. പോളിമര്‍ മെറ്റലുകളിലാണ് അനു ഗവേഷണം നടത്തുന്നത്. ഹൈഡ്രജന്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുന്ന പുതിയ കാറ്റലിസ്റ്റുകള്‍ കണ്ടെത്തുകയാണ് ഗവേഷണ ലക്ഷ്യം. അനുവിന് ജെആര്‍എഫ്,

More »

വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍
വാഷിംഗ്ടണ്‍ : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സീന്‍ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 കോളജുകളും യൂണിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി. കൊളംബിയ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കോവാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മറ്റു വിദേശ രാജ്യങ്ങളിലെ കോളേജുകളും യൂണിവേഴ്സിറ്റികളും ഈ നിബന്ധന കൊണ്ടുവരുമെന്ന ആശങ്കയും ശക്തമാണ്. രണ്ടു ഡോസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions