Don't Miss

കേരളത്തില്‍ രണ്ടു ദിവസം രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തും; പ്രാദേശിക ലോക്ഡൗണും പരിഗണനയില്‍
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17 തിയതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത

More »

തപാല്‍ വോട്ടിലും അട്ടിമറി ആരോപണം
തിരുവനന്തപുരം : ലക്ഷക്കണക്കിന് വരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിലും വന്‍ കൃത്രിമം നടന്നതായി ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതിനു പിന്നാലെ അവര്‍ക്കു ബാലറ്റ് പേപ്പര്‍ തപാലില്‍ എത്തിക്കുകയും ചെയ്തെന്നും പലരും ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഉദ്യോഗസ്ഥനു പരാതി നല്‍കിയതായും ചെന്നിത്തല പറഞ്ഞു. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണു തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നത്. ഇവര്‍ക്കു പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടായിരുന്നു. അവിടെ വോട്ട് ചെയ്തവര്‍ക്കും പിന്നീട് തപാല്‍ വോട്ടിനു സൗകര്യം ചെയ്തു കൊടുത്തു. ഇത്

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണം പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രദ്യുതിനെതിരെ സിപിഐക്ക് പരാതിയും ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ കരുവ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. തിലോത്തമന്‍ മന്ത്രിയായപ്പോള്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ്

More »

പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ബലാല്‍സംഗം തടയാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്ലാമബാദ് : ബലാത്സംഗവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ലോകവ്യാപകമായി വിമര്‍ശനം. സ്ത്രീകളുടെ വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. മാനഭംഗങ്ങള്‍ തടയാന്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ച് നടക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ പ്രതിഫലിക്കുമെന്നും വാരാന്ത്യ തത്സമയ പരിപാടിയില്‍ ഇമ്രാന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദമായത്. പ്രലോഭനങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ് പര്‍ദയെന്ന ആശയം. പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള മനോശക്തി എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറയുന്നു. പിന്നാലെ

More »

കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമാണ് സര്‍വേഫലങ്ങളെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിയാണ് സര്‍വേകളിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ആഴ്ച തോറും പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രീതിയുള്ള നേതാവാണെന്നാണ് എല്ലാ സര്‍വേകളും പറഞ്ഞിരുന്നത്. അതേസമയം രമേശ് ചെന്നിത്തലയെ കുറച്ച് പേര്‍ മാത്രമാണ് പിന്തുണച്ചത്. അഭിപ്രായ സര്‍വേകള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും

More »

പുതിയ വകഭേദങ്ങള്‍ ചെറുക്കാന്‍ യുകെയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ കോവിഡ് ജാബ്
ലണ്ടന്‍ : യുകെയില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ കോവിഡ് ജാബ് സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് വാക്സിന്‍ മിനിസ്റ്റര്‍ നദിം സഹാവി. പുതിയ കോവിഡ് വേരിയന്റുകളില്‍ നിന്ന് ഈ ഗ്രൂപ്പിലുള്ളവരെ സംരക്ഷിക്കുന്നതിനാണ് ബൂസ്റ്റര്‍ ജാബുകളേകുന്നതെന്നും അദ്ദേഹം പറഞ്ഞു. 70 വയസിന് മുകളിലുള്ളവര്‍ക്ക് പുറമെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫുകള്‍ക്കും ക്ലിനിക്കലി വള്‍നറബിളായവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും മിനിസ്റ്റര്‍ പറയുന്നു. അപകടകാരികളായ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കുന്നതിനായിട്ടാണ് സയന്റിസ്റ്റുകള്‍ ബൂസ്റ്റര്‍ ജാബുകള്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി പ്രകാരം ബൂസ്റ്റര്‍ ജാബുകള്‍ സെപ്റ്റംബറില്‍ നല്‍കാനാണ് സാധ്യതയെന്നാണ് സഹാവി വെളിപ്പെടുത്തി. നിലവില്‍ യുകെയിലെ 29 മില്യണിലധികം

More »

കേന്ദ്ര ഏജന്‍സികളെ മെരുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം!
കൊച്ചി : തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സ്വര്‍ണ കടത്ത്, ഡോളര്‍ കടത്ത്, ഐ ഫോണ്‍ വിവാദം , കിഫ്‌ബി എന്നിങ്ങനെ സിപിഎം മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു പിണറായി സര്‍ക്കാര്‍. അന്വേഷണത്തിന് റിട്ട. ജഡ്ജി കെ. വി. മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുക. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് തടിയൂരാനും മുഖം രക്ഷിക്കാനും വിഷയം മുഖ്യധാരയില്‍ നിന്ന് മാറ്റി

More »

കുടുംബങ്ങള്‍ക്ക് സൗജന്യ ഹെലികോപ്ടര്‍; ചന്ദ്രനിലേക്ക് ഉല്ലാസയാത്ര- വോട്ടര്‍മാരെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി
ചെന്നൈ : പല താരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കാണാറുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം, സൗജന്യ ഹെലികോപ്ടര്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര തുടങ്ങി എത്തിപ്പിടിക്കാനാവാത്ത വാഗ്ദാനങ്ങളാണ് തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനു പുറമെ സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നീ വാഗ്ദാനങ്ങളും അദേഹം പ്രകടന പ്രതികയില്‍

More »

വിടപറഞ്ഞത് മലയാളികളുടെ അംബാസഡര്‍
ലണ്ടന്‍ : ബ്രിട്ടനിലെ മലയാളി സമൂഹം ഞെട്ടലോടെയാണ് തെക്കുംമുറി ഹരിദാസ് എന്ന ടി ഹരിദാസിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചത്. കാരണം യുകെയിലെ കുടിയേറ്റ മലയാളികള്‍ക്ക് അത്രയേറെ സുപരിചിതനായിരുന്നു അദ്ദേഹം. 'മലയാളികളുടെ അംബാസഡര്‍' എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് നീണ്ട 46 വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സേവനം അനുഷ്ഠിച്ച ഹരിദാസ് 2018 നവംബറിലാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ നിന്നും വിരമിച്ചത്. ബ്രിട്ടനിലെ മലയാളികളുടെയെല്ലാം ഹരിയേട്ടനായിരുന്നു തെക്കുംമുറി ഹരിദാസ്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ അന്യമായിരുന്ന കാലത്ത് ഹൈക്കമ്മിഷനിലെ എന്തുകാര്യത്തിനും മലയാളികള്‍ ആദ്യം ആശ്രയിച്ചിരുന്നതും അദ്ദേഹത്തിലായിരുന്നു. 1972ല്‍ ഹൈക്കമ്മിഷനില്‍ ജോലിയില്‍ പ്രവേശിച്ച ഹരിദാസ് 18 ഹൈക്കമ്മിഷണര്‍മാരോടൊപ്പം ജോലി ചെയ്തു. കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ലണ്ടനിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions