Don't Miss

ചൈനയില്‍ രോഗം ഭേദമായവരില്‍ 10% ആളുകള്‍ക്ക്‌ വീണ്ടും കൊറോണ!
ന്യൂഡല്‍ഹി : ചൈനയില്‍ കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍. രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. ആശുപത്രികളില്‍ നിന്ന്

More »

യുവരോഗിക്ക് ശ്വസന സഹായി നല്‍കി ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു
കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത് ഇറ്റലിയിലാണ്. അവിടെ പ്രായം കുറഞ്ഞ രോഗികളെത്തുമ്പോള്‍ പ്രായക്കൂടുതലുള്ളവരുടെ വെന്റിലേറ്റര്‍ നീക്കേണ്ടിവരുകയും അവര്‍ മരണപ്പെടുകയുമാണ് ചെയ്യുന്നത്. ഇറ്റലിയില്‍ നിന്ന് തന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടിയിരിക്കുന്നത്. തന്റെ ശ്വസന സഹായി യുവാവായ മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്

More »

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി കത്തോലിക്കാ സഭ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍,

More »

തങ്ങള്‍ക്ക് കോവിഡ്‌ തന്ന രോഗി മരിച്ചു, പക്ഷേ ഭയമില്ല; ഇറ്റലിയിലെ മലയാളി ദമ്പതികള്‍
തങ്ങള്‍ക്ക് കോവിഡ്‌ തന്ന രോഗി മരിച്ചതായും ഭാര്യയ്ക്കും തനിക്കും കോവിഡ് പോസിറ്റിവാണെന്നും പത്തനംതിട്ട സ്വദേശിയും ഇറ്റലിയിലെ റെജിയോ എമിലിയ ഓള്‍ഡ് ഏജ് ഹോമില്‍ ജോലി ചെയ്യുന്ന ടിനു . ഇറ്റലിയിലെ വാര്‍ത്തകള്‍ കണ്ട് മലയാളികള്‍ ഭയക്കേണ്ടതില്ലെന്നാണ് ടിനു പറഞ്ഞത്. അവിടെത്തന്നെയുള്ള ഒരു രോഗിയില്‍ നിന്നാണ് ടിനുവിനും ഭാര്യയ്ക്കും കോവിഡ് പകര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ആ

More »

മദ്യ നിര്‍മാണം നിര്‍ത്തി കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തില്‍
ലണ്ടന്‍ : കൊറോണ വൈറസ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ഭയപ്പെടുത്തുംവിധം വ്യാപിച്ചുകൊണ്ടിരിക്കെ ഏറ്റവും ക്ഷാമം അനുഭവപ്പെടുന്നത് സാനിറ്റൈസറിനാണ്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും ഇവ കിട്ടാനില്ല. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായവയാണ് സാനിറ്റൈസറുകള്‍ . ഇത് മനസിലാക്കി യുകെയിലെയിലെയും യൂറോപ്പിലെയും മദ്യനിര്‍മാണശാലകളില്‍ മദ്യത്തിനുപകരം

More »

നീതി നടപ്പായി; ഇത് പെണ്‍കുട്ടികളുടെ പ്രഭാതം- നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരയുടെ അമ്മ ആശാദേവി. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായെന്നും അവര്‍ പറഞ്ഞു. 'സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ്

More »

ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം; കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്
ന്യൂഡല്‍ഹി : ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും സഹോദരന്‍ അതുല്‍ സെംഗാറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു. കുല്‍ദീപ് സെംഗാറും സഹോദരനും ഉള്‍പ്പടെ ഏഴു പേരെയാണ്

More »

കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ബിജെപി അംഗമായി
ഡല്‍ഹി : കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ സൂപ്പര്‍താരം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ ഇന്ന് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും

More »

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബം വിമാനത്താവളത്തില്‍ ഫോം പൂരിപ്പിച്ചില്ല; വീഴ്ചയുണ്ടായത് അവിടെ: കളക്ടര്‍
കൊച്ചി : ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന നടത്തിയില്ലെന്ന കൊറോണ ബാധിതരായ റാന്നി സ്വദേശികളുടെ വാദം തള്ളി എറാണകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. കോവിഡ് ബാധിച്ച കുടുംബം വിമാനത്താവളത്തിലെ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും വീഴ്ചയുണ്ടായത് അവരുടെ ഭാഗത്ത് നിന്നാണെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥ ഉണ്ടായതെന്നും എസ്. സുഹാസ് പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions