Don't Miss

മദ്യ നിര്‍മാണം നിര്‍ത്തി കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തില്‍
ലണ്ടന്‍ : കൊറോണ വൈറസ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ഭയപ്പെടുത്തുംവിധം വ്യാപിച്ചുകൊണ്ടിരിക്കെ ഏറ്റവും ക്ഷാമം അനുഭവപ്പെടുന്നത് സാനിറ്റൈസറിനാണ്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും ഇവ കിട്ടാനില്ല. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായവയാണ് സാനിറ്റൈസറുകള്‍ . ഇത് മനസിലാക്കി യുകെയിലെയിലെയും യൂറോപ്പിലെയും മദ്യനിര്‍മാണശാലകളില്‍ മദ്യത്തിനുപകരം

More »

നീതി നടപ്പായി; ഇത് പെണ്‍കുട്ടികളുടെ പ്രഭാതം- നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരയുടെ അമ്മ ആശാദേവി. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായെന്നും അവര്‍ പറഞ്ഞു. 'സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ്

More »

ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം; കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്
ന്യൂഡല്‍ഹി : ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും സഹോദരന്‍ അതുല്‍ സെംഗാറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു. കുല്‍ദീപ് സെംഗാറും സഹോദരനും ഉള്‍പ്പടെ ഏഴു പേരെയാണ്

More »

കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ബിജെപി അംഗമായി
ഡല്‍ഹി : കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ സൂപ്പര്‍താരം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ ഇന്ന് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും

More »

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബം വിമാനത്താവളത്തില്‍ ഫോം പൂരിപ്പിച്ചില്ല; വീഴ്ചയുണ്ടായത് അവിടെ: കളക്ടര്‍
കൊച്ചി : ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന നടത്തിയില്ലെന്ന കൊറോണ ബാധിതരായ റാന്നി സ്വദേശികളുടെ വാദം തള്ളി എറാണകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. കോവിഡ് ബാധിച്ച കുടുംബം വിമാനത്താവളത്തിലെ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും വീഴ്ചയുണ്ടായത് അവരുടെ ഭാഗത്ത് നിന്നാണെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥ ഉണ്ടായതെന്നും എസ്. സുഹാസ് പറഞ്ഞു.

More »

ഈസ്റ്റര്‍ വരെ പള്ളികളില്‍ ഹസ്തദാനം വേണ്ട, നമസ്തേ മതിയെന്ന് സര്‍ക്കുലര്‍
കൊറോണ വൈറസ് (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ബോംബെ ആര്‍ച്ച് ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ (സി.ബി.സി.ഐ.) പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സര്‍ക്കുലര്‍ ഇറക്കി. കുര്‍ബാനയ്ക്കിടെ പരസ്പരം ഹസ്തദാനം നടത്തി സമാധാനം ആശംസിക്കുന്നതിനുപകരം നമസ്തേ പോലെ കൈകൂപ്പിയാല്‍ മതിയെന്നത് ഉള്‍പ്പെടെയാണ്‌ നിര്‍ദേശങ്ങള്‍.

More »

11കാരിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു; സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുറ്റക്കാരന്‍
ന്യുയോര്‍ക്ക് : സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനക്കേസില്‍ അഴിക്കുള്ളിലായി. പതിനൊന്നുകാരിലെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വശീകരിക്കാന്‍ ശ്രമിച്ചതിനാണ് 23കാരനായ സച്ചിന്‍ അജി ഭാസ്‌കര്‍ എന്നയാളെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. സീനിയര്‍ യു.എസ് ഡിസ്ട്രിക്‌സ് ജഡ്ജ് വില്യം എം. സരെകന്റിയാണ് സച്ചിന്‍ കുറ്റക്കാരനാണെന്ന്

More »

വെഞ്ഞാറമൂട്ടില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടു; ഭര്‍ത്താവ് ഒളിവില്‍ അച്ഛന്‍ കുഴിമൂടുന്നത് കണ്ടെന്ന് മക്കള്‍
തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. വാരിക്കുന്ന് സ്വദേശിനി സിനി(32)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുട്ടനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കുഴി മണ്ണിട്ട് മൂടുന്നതും കണ്ടതായി ഇവരുടെ മക്കള്‍ പോലീസിനോട്

More »

ഫാ.റോബിന്‍ വടക്കുംചേരിയെ പുറത്താക്കി മാര്‍പാപ്പയുടെ ഉത്തരവ്
മാനന്തവാടി : കൊട്ടിയൂര്‍ പീഡനക്കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഫാ റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വത്തിക്കാനില്‍ നിന്ന് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മാനന്തവാടി രൂപത ബിഷപ്പ് ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് റോബിന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions