Don't Miss

എന്ത് പ്രളയം! മലയാളി ഒരാഴ്ചകൊണ്ട് അകത്താക്കിയത് 487 കോടിയുടെ മദ്യം
കടുത്ത സാമ്പത്തിക മാന്ദ്യവും പ്രളയം തീര്‍ത്ത ദുരിതവും മൂലം അന്യനാടുകളില്‍ കൈനീട്ടുന്നതിനിടയിലും കേരളത്തില്‍ ഓണക്കാലത്തെ മദ്യവില്‍പ്പന പൊടിപൊടിച്ചു. കഴിഞ്ഞ എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാട

More »

ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അമൃത സുരേഷ്
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഗാനരംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്ന അമൃത സഹോദരി അഭിരാമിയുമായി ചേര്‍ന്ന് അടുത്തിടെ സ്വന്തമായി മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. യാത്രകളും മറ്റുമായി യൂട്യൂബ് ചാനലിലും അമൃത സജീവമാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ അമൃത പോസ്റ്റ് ചെയ്ത ഒരു

More »

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍ : ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ആവേശമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ഓണാശംസ. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

More »

ചികിത്സാപിഴവില്‍ മലയാളി നഴ്‌സിന്റെ മരണം; 39 ലക്ഷം നഷ്ടപരിഹാരം
ആശുപത്രിക്കാരുടെ അശ്രദ്ധ മൂലം ഭാര്യ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സംഭവത്തില്‍ മലയാളി യുവാവിന് യുഎഇയില്‍ 39 ലക്ഷം നഷ്ടപരിഹാരം. ടെസ്റ്റ് ഡോസ് ഇല്ലാതെ ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നിന്നുള്ള 32 കാരി ബ്ലെസി ടോം അനാഫൈലക്റ്റിക് ഷോക്ക് മൂലം ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ജോസഫ് എബ്രാഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ

More »

ആളും ആഡംബരവുമില്ലാതെ ചിദംബരം തീഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍
ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ വാഹനവും ഇസഡ് ക്യാറ്റഗറി സെക്യൂരിറ്റിയും ആഡംബര ബംഗ്‌ളാവുമെല്ലാം പരിചയിച്ച മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം ഇന്നലെ കിടന്നുറങ്ങിയത് ജയിലിലെ തടിക്കട്ടിലില്‍. ജയില്‍ ചപ്പാത്തിയും പച്ചക്കറിയും ആഹാരം. ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതോടെ തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലേക്കാണ് ചിദംബരത്തെ

More »

വ്യോമസേന മേധാവിയുമായി യുദ്ധ വിമാനം പറത്തി അഭിനന്ദന്‍ വര്‍ധമാന്‍
വീണ്ടും യുദ്ധ വിമാനം പറത്തി വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയ്ക്കൊപ്പമാണ് മിഗ് 21 യുദ്ധ വിമാനം അഭനന്ദന്‍ വര്‍ധമാന്‍ പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് മിഗ് 21 പറത്തിയത്. 'അഭിനന്ദനൊപ്പം പറക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അഭിനന്ദിന് പറക്കാനുള്ള അവസരം തിരിച്ചുകിട്ടി എന്നതാണ് ഇതിനുളള

More »

അഞ്ചു പതിറ്റാണ്ട് സേവിച്ചത് മതി; സ്പാനിഷ് കന്യാസ്ത്രീയെ നിര്‍ദ്ദയം പുറത്താക്കി കേന്ദ്രം, കണ്ണീരോടെ ഒഡീഷ
കഴിഞ്ഞ 48 വര്‍ഷമായി ഒഡീഷയിലെ ഗജപതി ജില്ലയിലെ പിന്നോക്കഗ്രാമങ്ങളില്‍ സാമൂഹ്യ -ആരോഗ്യ -വിദ്യാഭ്യാസം കാര്യങ്ങളുമായി സേവനമനുഷ്ഠിച്ചിരുന്ന സ്പാനിഷ് കന്യാസ്ത്രീയെ രാജ്യത്തുനിന്നും പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ . സ്പെയിനില്‍ നിന്നുള്ള കന്യാസ്ത്രീയായ ഡോ.ഐന്‍ദീന കോസ്റ്റിയ (86) ആണ് ഏറെ വിഷമത്തോടെ രാജ്യം വിട്ടത്. കഴിഞ്ഞ മാസമാണ് വിസ നീട്ടിക്കൊടുക്കില്ലെന്നും 10

More »

പാലാരിവട്ടം പാലം കുളംതോണ്ടിയ കേസില്‍ ടി.ഒ സൂരജടക്കം നാല് പേര്‍ അറസ്റ്റില്‍
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജടക്കം നാല് പേര്‍ അറസ്റ്റില്‍. വിജിലന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്.വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍

More »

30,000 സബ്‌സിഡി, 50% നികുതി ഇളവ്; ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി കേരളം
കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി വമ്പന്‍ ഓഫറുകള്‍ . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 30,000 രൂപ സബ്‌സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമാണിത്. വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions