സ്പിരിച്വല്‍

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ബൈബിള്‍ സ്‌കൂള്‍ ആഗ്സ്റ്റില്‍

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ( St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF ) വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക ( റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകള്‍ ,സംഗീത പരിശീലനങ്ങള്‍ ,വിവിധ ആഗ്റ്റിവിറ്റികള്‍ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്‍കുന്നു. രെജിസ്‌ട്രേഷന്‍ ഫീസ് ഒരു കുട്ടിക്ക് £ 5/ - വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് അബെര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി - റവ ഫാ: ഏലിയാസ് പോള്‍ - 07404367803

സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500

ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104

സണ്‍ഡേസ്‌കൂള്‍ പ്രധിനിധി - ബിനു പ്രതീഷ് - 07405610741
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions