അസോസിയേഷന്‍

ലിമയുടെ ഓണം: പ്രഥമ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നടന്നു

ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍ ജോന്റ്‌റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ആന്റോ ജോസിനു അദ്ദേഹത്തിന്റെ ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു .


ചടങ്ങില്‍ ലിമ എക്‌സികൂട്ടിവ് അംഗങ്ങളും സീനിയര്‍ മെമ്പറന്‍മാരും സന്നിഹിതരായിരുന്നു. ചടങ്ങില്‍ വച്ച് സജി ജോണിനും , റൊണാള്‍ഡ് തോണ്ടിക്കല്‍, സിന്‍ഷോ മാത്യു , ജോര്‍ജ് കിഴക്കേക്കര, എന്നി ലിമയുടെ ആദൃകാല പ്രവര്‍ത്തകര്‍ക്കും എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ടിക്കറ്റുകള്‍ നല്‍കി


ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21ാം തിയതി ശനിയാഴ്ച വിസ്‌ട്ടോന്‍ ടൌണ്‍ ഹാളില്‍ വച്ചാണ് നടക്കുന്നത്. ഇതിലേക്കായി ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നു സെക്രെട്ടറി എല്‍ദോ സണ്ണി പറഞ്ഞു.

ലിമ PRO ഹരികുമാര്‍ ഗോപാലന്‍ .

  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions