അസോസിയേഷന്‍

യു- ഗ്രാന്റ് ലോട്ടറിയുമായി വീണ്ടും യുക്മ; ഒന്നാം സമ്മാനം ബ്രാന്‍ഡ് ന്യൂ കാര്‍ ,കൂടാതെ ഇരുപത്തിയൊന്ന് പവന്റെ പതിനെട്ട് സ്വര്‍ണ്ണ സമ്മാനങ്ങള്‍

യുക്മ ദേശീയ - റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ "യുക്മ യു-ഗ്രാന്റ്" 2017 ലെയും 2018 ലെയും ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ , 2019 പ്രവര്‍ത്തന വര്‍ഷത്തിലും കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യു കെ മലയാളികള്‍ക്ക് മുന്നിലേക്ക്.

കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ദേഹത്തെ ആദരിക്കുന്നതിന്‌ യുക്മ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വച്ച് കെ.എസ്.എഫ്. ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍ എന്നിവരുടെയും യുക്മ ദേശീയ ഭാരവാഹികള്‍ സ്പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍സിയേഴ്സ് പ്രതിനിധികളായ ജോയി തോമസ്, ബിജോ ടോം എന്നിവരുടെയും സാന്നിധ്യത്തിലാണ് യുക്മ യു - ഗ്രാന്റ് 2019 പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത്.

യുക്മ യു ഗ്രാന്റ് - 2019 ന്റെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. യുക്മ ദേശീയ കായികമേള ഉദ്ഘാടന വേദിയില്‍ വച്ച് യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള ടിക്കറ്റ് വില്‍പ്പന ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഈ വര്‍ഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് - 2019 ന്റെ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്‍ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്‍കപ്പെടുന്നു.

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ എട്ട് റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. പതിവുപോലെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്റ്-2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

2019 ലെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ. റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണല്‍ നേതൃത്വങ്ങള്‍ക്ക് യുക്മ യു- ഗ്രാന്റ് വലിയ ആശ്വാസം ആകുമെന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുവാന്‍ അംഗ അസ്സോസിയേഷനുകള്‍ക്കും യു - ഗ്രാന്റ് നല്ലൊരു സ്രോതസ് ആകുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് റീജിയണല്‍- അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു- ഗ്രാന്റ് ലോട്ടറി വില്‍പ്പനയുമായി ഈ വര്‍ഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു കെ മലയാളികള്‍ക്കിടയില്‍ യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നു.

യുക്മ ദേശീയ- റീജിയണല്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണമായി സ്പോണ്‍സര്‍മാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാന്‍ യുക്മ യു- ഗ്രാന്റിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് പറഞ്ഞു.

2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോക്സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി.

യു- ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യഘട്ട വില്‍പ്പന അസോസിയേഷനുകളുടെ തിരുവോണ ആഘോഷങ്ങളോടനുബന്ധിച്ച്, സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. ഒക്ടോബര്‍ മാസം നടക്കുന്ന യുക്മ റീജിയണല്‍ കലാമേളകളോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബറിന്‍ യുക്മ ദേശീയ കലാമേള വേദിയിന്‍ വച്ച് വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും.

യുക്മ ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍ , ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് എന്നിവരാണ് യുക്മ യു-ഗ്രാന്റ് - 2019 ന്റെ ചുമതല നിര്‍വഹിക്കുക. യുക്മ ദേശീയ- റീജിയണല്‍ ഭാരവാഹികളും പോഷക സംഘടനാ പ്രവര്‍ത്തകരും അടങ്ങുന്ന ടീം ഏകോപന സമിതിയായി പ്രവര്‍ത്തിക്കും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോല്‍സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions